ശ്രീനാരായണ സമിതിയിൽ ദൈവദശകപാരായണം നടത്തി
Association News
1 min read
2.8k

ശ്രീനാരായണ സമിതിയിൽ ദൈവദശകപാരായണം നടത്തി

ഒക്ടോബർ 22, 2026
0

ശ്രീനാരായണ സമിതി ബാംഗ്ലൂർ നടത്തിയ വിജയദശമി ആഘോഷ പൂജകളിൽ സാമൂഹിക ദൈവദശകം പാരായണം ശ്രദ്ധേയമായി. അൾസൂർ ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ വച്ച് ഒക്ടോബർ 21 ബുധനാഴ്ച ഗ്ലോബൽ ദൈവദശകം പാരായണ യജ്ഞത്തിൻ്റെ ഭാഗമായി ശ്രീനാരായണ സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദീപം തെളിയിച്ച് ദൈവദശകം ഐക്യ പ്രാർത്ഥന നടത്തി. രാവിലെ 8 മണിക്ക് ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ പ്രസിഡണ്ട് എൻ.രാജമോഹനൻ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു

Continue Reading
കർണാടകയിലെ വൈദ്യുതി ഉപഭോഗം കൂടി; അധിക തുക ഉപഭോക്താക്കളിൽനിന്ന് ഈടാക്കും
Karnataka
1 min read
2.7k

കർണാടകയിലെ വൈദ്യുതി ഉപഭോഗം കൂടി; അധിക തുക ഉപഭോക്താക്കളിൽനിന്ന് ഈടാക്കും

ഒക്ടോബർ 22, 2026
0

സെപ്റ്റംബറിൽ വൈദ്യുതി ആവശ്യകത വർധിച്ചതിനെ തുടർന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയതിൻ്റെ അധിക ചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ കർണാടക വൈദ്യുതി വകുപ്പ് തീരുമാനിച്ചു. ഇതോടെ സെപ്റ്റംബർ മുതൽ നവംബർ വരെ വൈദ്യുതി ബില്ലിൽ അധിക തുക നൽകേണ്ടിവരും. ഇന്ധന വാങ്ങൽ വില ക്രമീകരണ ചാർജ് യൂണിറ്റിന് ഏകദേശം 0.5 പൈസയായിരിക്കുമെന്ന് ബെസ്കോം എംഡി എൻ. ശിവശങ്കര അറിയിച്ചു. സാധാരണ യൂണിറ്റിന് 6–6.15 രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതിക്ക് സെപ്റ്റംബറിൽ 10 രൂപ

Continue Reading
വിധാൻ സൗധ ബോംബ് സ്ഫോടനത്തിൽ തകരുന്ന എഐ വീഡിയോ; ബിഹാർ സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ
Karnataka
0 min read
2.3k

വിധാൻ സൗധ ബോംബ് സ്ഫോടനത്തിൽ തകരുന്ന എഐ വീഡിയോ; ബിഹാർ സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ

ഒക്ടോബർ 22, 2026
0

കർണാടക നിയമസഭാ മന്ദിരമായ വിധാൻ സൗധ ബോംബ് സ്ഫോടനത്തിൽ തകരുന്നതായി ചിത്രീകരിച്ച വ്യാജ എഐ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയും ബെംഗളൂരുവിൽ പൈപ്പ് ഫിറ്ററായി ജോലി ചെയ്തുവരികയുമായ ഹസ്രത്ത് അലി (25) ആണ് പിടിയിലായത്. വിധാൻ സൗധയ്ക്കു മുന്നിൽ നിൽക്കുന്ന ഒരാൾ കെട്ടിടത്തിനു നേരെ വിരൽ ചൂണ്ടുന്നതും പിന്നാലെ വൻ സ്ഫോടനത്തോടെ കെട്ടിടം തകരുന്നതുമാണ് വീഡിയോയിലുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ദൃശ്യങ്ങൾ

Continue Reading
സഞ്ജു സാംസൻ്റെ മികവിൽ ന്യൂസീലൻഡിനെ വീഴ്ത്തി ഇന്ത്യ; ആദ്യ ടി20യിൽ നാല് വിക്കറ്റ് ജയം
Sports
0 min read
2.5k

സഞ്ജു സാംസൻ്റെ മികവിൽ ന്യൂസീലൻഡിനെ വീഴ്ത്തി ഇന്ത്യ; ആദ്യ ടി20യിൽ നാല് വിക്കറ്റ് ജയം

ഒക്ടോബർ 22, 2026
0

ന്യൂസീലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 225 റൺസ് നേടിയപ്പോൾ ഇന്ത്യ 19.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. ന്യൂസീലൻഡിനായി ഗ്ലെൻ ഫിലിപ്സ് 40 പന്തിൽ പുറത്താകാതെ 82 റൺസ് നേടി. ഫിൻ അലൻ 24 പന്തിൽ 45 റൺസും ഡാരിൽ മിച്ചൽ 19 പന്തിൽ 28 റൺസും

Continue Reading
ഒക്ടോബർ 25ന് ലോകമെങ്ങും ദൈവദശകം ആലപിക്കും; ബെംഗളൂരുവിലും വിപുലമായ ഒരുക്കങ്ങൾ
Karnataka
1 min read
2.2k

ഒക്ടോബർ 25ന് ലോകമെങ്ങും ദൈവദശകം ആലപിക്കും; ബെംഗളൂരുവിലും വിപുലമായ ഒരുക്കങ്ങൾ

ഒക്ടോബർ 22, 2026
0

ശ്രീനാരായണ ഗുരുദേവൻ്റെ ദർശനവും ദൈവദശകവും ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 25ന് ആഗോളതലത്തിൽ ദൈവദശകം ആലാപന പരിപാടി സംഘടിപ്പിക്കുന്നു. ജർമനി ആസ്ഥാനമായി ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ 50 രാജ്യങ്ങളിൽനിന്നായി പത്ത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഒക്ടോബർ 25 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7.15നാണ് ദൈവദശകം ആലപിക്കുന്നത്. ഡോ.വരുൺ രാധാകൃഷ്ണനാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. “ഒരു ഗുരു, ഒരു

Continue Reading
സിഎംആർഎൽ കേസ്: പി​ണ​റാ​യി ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല
Kerala
0 min read
2.7k

സിഎംആർഎൽ കേസ്: പി​ണ​റാ​യി ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല

ഒക്ടോബർ 22, 2026
0

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസിൽ വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതി ഇടക്കാല സ്റ്റേ അനുവദിച്ചതും നിയമസഭാ സമ്മേളനം നടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഇഡി സമൻസിന് മറുപടി നൽകിയത്. അതേസമയം, വിജിലൻസ് അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച സുപ്രീംകോടതി ഉത്തരവ് പിണറായി വിജയൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ശനിയാഴ്ച പരിഗണിച്ചേക്കും. ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി,

Continue Reading
‘നമ്മെ സഹായിച്ച ചങ്ങാടം ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ല’; പാർട്ടിയുമായി അകലുകയാണെന്ന സൂചന പങ്കുവെച്ച് ദിവ്യയുടെ കുറിപ്പ്
Kerala
1 min read
2.3k

‘നമ്മെ സഹായിച്ച ചങ്ങാടം ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ല’; പാർട്ടിയുമായി അകലുകയാണെന്ന സൂചന പങ്കുവെച്ച് ദിവ്യയുടെ കുറിപ്പ്

ഒക്ടോബർ 22, 2026
0

ജീവിതാനുഭവങ്ങളെയും മനുഷ്യബന്ധങ്ങളെയും കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ചും പാർട്ടിയുമായി അകലുകയാണെന്ന സൂചനയും നൽകി കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം നേതാവ് പി.പി. ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. ജീവിതത്തിൽ കടന്നുവരുന്ന മനുഷ്യരും അനുഭവങ്ങളും ചില പാഠങ്ങൾ പഠിപ്പിക്കാനാണെന്നും, ഒരുകാലത്ത് തുണയായിരുന്ന ചില ബന്ധങ്ങളെയും ശീലങ്ങളെയും കാലത്തിനനുസരിച്ച് ഉപേക്ഷിക്കേണ്ടിവരുമെന്നും കുറിപ്പിൽ പറയുന്നു. ബുദ്ധൻ തൻ്റെ ശിഷ്യന്മാരോട് പറഞ്ഞതായി കേട്ടിട്ടുള്ള ഒരു ചങ്ങാടത്തിൻ്റെ കഥയാണ് കുറിപ്പിൻ്റെ കേന്ദ്രപ്രമേയം. ആഴമേറിയ നദി കടക്കാൻ മരത്തടികളും കമ്പുകളും

Continue Reading
ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി.അനുപമയെ മാറ്റി; ഡി.ബാലമുരളിക്ക് ചുമതല
Kerala
1 min read
2.3k

ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി.അനുപമയെ മാറ്റി; ഡി.ബാലമുരളിക്ക് ചുമതല

ഒക്ടോബർ 22, 2026
0

ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി.അനുപമയെ മാറ്റി. മന്ത്രി സി.പി.ജോണിൻ്റെ ഓഫീസുമായുള്ള ഭിന്നതയെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡി.ബാലമുരളിയെ പുതിയ ഗതാഗത സെക്രട്ടറിയായി നിയമിച്ചു. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ഏവിയേഷൻ, മെട്രോ, റെയിൽവേ മേഖലകളുടെ മുഴുവൻ സമയ അധിക ചുമതലയും അവർക്കു നൽകി. ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തേ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സെക്രട്ടറി

Continue Reading
നെടുമ്പാശ്ശേരി അപകടക്കേസ്: സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും; ജയിൽ മാറ്റത്തിനുള്ള അപേക്ഷ തള്ളി
Kerala
0 min read
2.2k

നെടുമ്പാശ്ശേരി അപകടക്കേസ്: സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും; ജയിൽ മാറ്റത്തിനുള്ള അപേക്ഷ തള്ളി

ഒക്ടോബർ 22, 2026
0

നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും. പ്രതിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. അമിതവേഗത്തിൽ കാറോടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നാലെയാണ് സുഹൈലിനെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത്. പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും സഹതടവുകാർ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സൂപ്രണ്ടിൻ്റെ അപേക്ഷ. എന്നാൽ, സുരക്ഷാ ഭീഷണിയുണ്ടെന്നതിന് തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും

Continue Reading
എൻ.എസ്.എസ് കർണാടക, യശ്വന്തപുരം കരയോഗം ഭാരവാഹികൾ
Association News
1 min read
2.3k

എൻ.എസ്.എസ് കർണാടക, യശ്വന്തപുരം കരയോഗം ഭാരവാഹികൾ

ഒക്ടോബർ 22, 2026
0

എൻ.എസ്.എസ് കർണാടക യശ്വന്തപുരം കരയോഗത്തിൻ്റെ വാർഷിക ജനറൽ ബോഡിയോഗം കരയോഗം ഓഫീസിൽ വെച്ച് നടന്നു. കരയോഗത്തിൻ്റെ വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹിക ക്ഷേമ പദ്ധതികളെക്കുറിച്ചും ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ കരയോഗത്തിൻ്റെ 2026-2028 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി ബിജുപാൽ ഇ. കെ. നമ്പ്യാർ (പ്രസിഡണ്ട്)രാമചന്ദ്രൻ വേണു (വൈസ് പ്രസിഡണ്ട്)സുരേഷ് ജി. നായർ (സെക്രട്ടറി)പി. കെ. മുരളീധരൻ (ജോയിന്റ് സെക്രട്ടറി)വിക്രമൻ പിള്ള എസ് (ട്രഷറർ)ബിനോയ് എസ് നായർ, ധനേഷ്

Continue Reading