നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഗോപികയുടെ കുടുംബം
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിനി ഗോപികയുടെ കുടുംബം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ. ജോൺ എസ് റാൽഫിൻ്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്ത് നൽകി. അതിനിടെ, കേസിലെ പ്രതി സുഹൈൽ സജീവ് എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ പൊലീസ്
ബെംഗളൂരുവിൽ അന്തരിച്ചു
മലപ്പുറം ചങ്ങരംകുളം സ്വദേശിനി കമലമ്മ മണിലവിളപ്പിൽ(88) ബെംഗളൂരുവിൽ അന്തരിച്ചു. പരേതനായ രാമൻ നായരാണ് ഭർത്താവ്. പ്രഭാകരൻ, ഗോപാലകൃഷ്ണൻ, ചന്ദ്രശേഖരൻ, രമേഷ്, നളിനി, ലത, പരേതയായ ഉഷാദേവി എന്നിവർ മക്കളാണ്. ബെംഗളൂരു ഹൊറമാവു ബഞ്ചാര ലേഔട്ടിലെ ലക്ഷ്മി നിവാസിലുള്ള വസതിയിൽനിന്ന് ഒക്ടോബർ 22 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ഭൗതികശരീരം കൽപള്ളി ഇലക്ട്രിക് ശ്മശാനത്തിലേക്ക് കൊണ്ടുപോകും. വൈകിട്ട് 3നും 4നും ഇടയിൽ സംസ്കാരം നടക്കും.
ഏഷ്യൻ പാരാ ഗെയിംസ്: ഇന്ത്യയ്ക്ക് വീണ്ടും സ്വർണത്തിളക്കം; ശീതൾ ദേവിക്കും സുവർണ രാജിനും സ്വർണം
ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. അമ്പെയ്ത്ത് കോമ്പൗണ്ട് മിക്‌സഡ് ടീം ഇനത്തിൽ ശീതൾ ദേവി–തോമൻ കുമാർ സഖ്യം സ്വർണം നേടി. ഇൻഡൊനീഷ്യയ്ക്കാണ് വെള്ളി. നേരത്തെ റാങ്കിങ് റൗണ്ടിൽ 1402 പോയിന്റ് നേടി ഇരുവരും ലോകറെക്കോർഡ് സ്ഥാപിച്ചിരുന്നു. വനിതകളുടെ ഡിസ്‌കസ് ത്രോ എഫ് 54 വിഭാഗത്തിൽ സുവർണ രാജും സ്വർണം നേടി. വനിതാ സിംഗിൾസ് ബാഡ്മിന്റൺ എസ്‌എൽ3 വിഭാഗത്തിൽ ജപ്പാൻ്റെ ഷിനോ കവായിയെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ച് സഞ്ജന
മോദിയുടെ ചിത്രം ചവിട്ടി അപമാനിച്ചെന്ന പരാതി; പാലക്കാട്ട് പത്ത് വിദ്യാർഥികൾക്കെതിരെ കേസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചവിട്ടി അപമാനിച്ചെന്ന പരാതിയിൽ പത്ത് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ വിദ്യാർഥികൾക്കെതിരെയാണ് നടപടി. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിനിടെ മോദിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡണ്ട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
വിമർശകരെ ദേശവിരുദ്ധരാക്കരുത്; കേന്ദ്രത്തിനെതിരെ അണ്ണാമലൈ
കേന്ദ്രസർക്കാരിൻ്റെ നടപടികളെ രൂക്ഷമായി വിമർശിച്ച് മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. സർക്കാരിൻ്റെ ഭരണപരമായ വീഴ്ചകൾ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജന്റുമാരായി ചിത്രീകരിക്കുന്ന ബിജെപിയുടെ പ്രവണത അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സി.ജെ.പി നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് അണ്ണാമലൈയുടെ പ്രതികരണം. സി.ജെ.പിയുടെ സമരരീതിയോട് വിയോജിപ്പുണ്ടെങ്കിലും പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണമായി പിന്തുണയ്ക്കുന്നതായി അണ്ണാമലൈ വ്യക്തമാക്കി. വിമർശിക്കുന്നവരെ ദേശവിരുദ്ധരെന്ന്
ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ് നടത്തിയ സംഘം റൺബീർ കപൂറിനെയും ലക്ഷ്യമിട്ടു
ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ് നടത്തിയ സംഘം നടൻ റൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. റൺബീറിൻ്റെ ബാന്ദ്രയിലെ വസതിയിൽ പ്രതികൾ നിരീക്ഷണം നടത്തിയെന്നാണ് വിവരം. കൂടുതൽ പേരെ ആക്രമണസംഘം ലക്ഷ്യമിട്ടിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. മുംബൈയിലെത്തിയ പ്രതികൾ ആദ്യം നടൻ സൽമാൻ ഖാനെ ആക്രമിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, സൽമാൻ്റെ വസതിക്ക് മുന്നിലെ സുരക്ഷ ശക്തമാണെന്ന് മനസ്സിലാക്കിയതോടെ പദ്ധതി മാറ്റി ടൈഗർ ഷ്‌റോഫിനെ ലക്ഷ്യമിടുകയായിരുന്നു
വീണാ ജോർജിനെതിരായ ആക്രമണക്കേസ്: മൊഴി കൃത്രിമമെന്ന് വനിതാ എസ്‌ഐ; ഗൺമാനെതിരെ നടപടിക്ക് ശുപാർശ
മുൻമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ആക്രമിച്ചെന്ന കേസിൽ തൻ്റെ പേരിൽ രേഖപ്പെടുത്തിയ മൊഴി കൃത്രിമമാണെന്ന് വനിതാ എസ്‌ഐ ദീപ്തി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മൊഴി നൽകി. കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുവീണെന്ന തരത്തിൽ താൻ മൊഴി നൽകിയിട്ടില്ലെന്നും ആദ്യ അന്വേഷണ സംഘം തൻ്റെ മൊഴിയെടുത്തിട്ടുപോലുമില്ലെന്നും മുൻ കണ്ണൂർ ടൗൺ എസ്‌ഐയായ ദീപ്തി വ്യക്തമാക്കിയെന്നാണ് വിവരം. റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയായിരുന്നു
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
ജന്തർ മന്തറിൽ പ്രതിഷേധിക്കില്ലെന്ന് ഉറപ്പുനൽകി; സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും മോചിപ്പിച്ചു
ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കില്ലെന്ന് കോടതിയിൽ ഉറപ്പുനൽകിയതിനെത്തുടർന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും മോചിപ്പിച്ചു. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്ന് ഇരുവരും തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങി. ജന്തർ മന്തർ ഔദ്യോഗികമായി പ്രതിഷേധങ്ങൾക്കുള്ള വേദിയായി അംഗീകരിക്കപ്പെടുന്നതുവരെ അവിടെ സമരങ്ങൾ സംഘടിപ്പിക്കുകയോ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യില്ലെന്നാണ് നേതാക്കൾ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. സമാധാനാന്തരീക്ഷവും ക്രമസമാധാനവും തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും ഭാവിയിൽ നടത്തുന്ന പ്രതിഷേധങ്ങൾ ഭരണഘടനാപരമായ
ഇന്ത്യ – ന്യൂസിലൻഡ് ആദ്യ ടി20 മത്സരം ഇന്ന്
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ നടക്കുന്ന ഒന്നാം ടി20 ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ആരംഭിക്കും. ശ്രേയസ് അയ്യരാണ് ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. മിച്ചൽ സാന്റ്നറാണ് ന്യൂസിലൻഡ് ക്യാപ്റ്റൻ. സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, അക്സർ പട്ടേൽ, ശിവം ദുബെ തുടങ്ങിയവർ ഇന്ത്യൻ ടീമിലുണ്ട്. അഞ്ച് ടി20 മത്സരങ്ങൾക്കു ശേഷം അഞ്ച് ഏകദിനങ്ങളും