ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. അമ്പെയ്ത്ത് കോമ്പൗണ്ട് മിക്‌സഡ് ടീം ഇനത്തിൽ ശീതൾ ദേവി–തോമൻ കുമാർ സഖ്യം സ്വർണം നേടി. ഇൻഡൊനീഷ്യയ്ക്കാണ് വെള്ളി. നേരത്തെ റാങ്കിങ് റൗണ്ടിൽ 1402 പോയിന്റ് നേടി ഇരുവരും ലോകറെക്കോർഡ് സ്ഥാപിച്ചിരുന്നു.

വനിതകളുടെ ഡിസ്‌കസ് ത്രോ എഫ് 54 വിഭാഗത്തിൽ സുവർണ രാജും സ്വർണം നേടി. വനിതാ സിംഗിൾസ് ബാഡ്മിന്റൺ എസ്‌എൽ3 വിഭാഗത്തിൽ ജപ്പാൻ്റെ ഷിനോ കവായിയെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ച് സഞ്ജന കുമാരി വെങ്കലം സ്വന്തമാക്കി. പുരുഷ സിംഗിൾസ് ബാഡ്മിന്റണിൽ അഭിജിത് സഖൂജയും സുഹാസ് യതിരാജും വെങ്കലം നേടി. ഇന്ത്യയുടെ മറ്റൊരു താരം നവീൻ ശിവകുമാർ ഫൈനലിലേക്കും മുന്നേറി.

Related Posts