മലപ്പുറം ചങ്ങരംകുളം സ്വദേശിനി കമലമ്മ മണിലവിളപ്പിൽ(88) ബെംഗളൂരുവിൽ അന്തരിച്ചു. പരേതനായ രാമൻ നായരാണ് ഭർത്താവ്.
പ്രഭാകരൻ, ഗോപാലകൃഷ്ണൻ, ചന്ദ്രശേഖരൻ, രമേഷ്, നളിനി, ലത, പരേതയായ ഉഷാദേവി എന്നിവർ മക്കളാണ്.
ബെംഗളൂരു ഹൊറമാവു ബഞ്ചാര ലേഔട്ടിലെ ലക്ഷ്മി നിവാസിലുള്ള വസതിയിൽനിന്ന് ഒക്ടോബർ 22 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ഭൗതികശരീരം കൽപള്ളി ഇലക്ട്രിക് ശ്മശാനത്തിലേക്ക് കൊണ്ടുപോകും. വൈകിട്ട് 3നും 4നും ഇടയിൽ സംസ്കാരം നടക്കും.