മൈസൂരു നഗരത്തിലെ ദീപാലങ്കാര കാഴ്ചകൾ ഒക്ടോബർ 30 വരെ തുടരും
ദസറ ആഘോഷങ്ങൾ അവസാനിച്ചെങ്കിലും നഗരത്തിലെ ദീപാലങ്കാര കാഴ്ചകൾ ഒക്ടോബർ 30 വരെ തുടരും. ദീപാലങ്കാരം പത്ത് ദിവസം കൂടി നീട്ടാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശം നൽകിയതിനെത്തുടർന്നാണ് നടപടി. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (സെസ്ക്) നഗരത്തിൽ 145 കിലോമീറ്റർ ദൂരത്തിലാണ് ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്. ദസറ കാണാനെത്തിയവർക്കൊപ്പം നഗരവാസികൾക്കും ദീപാലങ്കാരത്തിൻ്റെ മനോഹരക്കാഴ്ചകൾ ആസ്വദിക്കാൻ കൂടുതൽ സമയം ലഭിക്കും.
ബെംഗളൂരുവിൽ 1,500 കോടിയുടെ ഫ്ലൈഓവർ പദ്ധതികൾക്ക് വീണ്ടും ടെൻഡർ; ആറ് പദ്ധതികളിൽ പുതുക്കിയ നടപടി
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന ആറ് ഫ്ലൈഓവർ പദ്ധതികൾക്കായി വീണ്ടും ടെൻഡർ ക്ഷണിക്കാൻ നടപടി. ഏകദേശം 1,500 കോടി രൂപയുടെ പദ്ധതികളിൽ കരാർ നടപടികൾ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നഗരവികസന വകുപ്പ് (യുഡിഡി) ബിഡുകൾ പുതുക്കാൻ നിർദേശിച്ചതിനെത്തുടർന്നാണ് ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി-സ്മൈൽ) വീണ്ടും ടെൻഡർ ക്ഷണിക്കുന്നത്. കനകപുര റോഡിലെ കൊണനകുണ്ടെ ക്രോസ് ഫ്ലൈഓവർ, തുമക്കൂരു റോഡിലെ എംഇഐ ജങ്ഷനിലെ ഫ്ലൈഓവർ, പൈപ്പ്‌ലൈൻ റോഡിലെ ഗ്രേഡ് സെപ്പറേറ്റർ,
പാറശാലയിൽ മണ്ണിടിച്ചിൽ; ബിലാസ്പുർ–തിരുനെൽവേലി എക്സ്പ്രസിൻ്റെ എൻജിൻ പാളം തെറ്റി; ട്രെയിനുകൾ വൈകാൻ സാധ്യത
പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതിനെത്തുടർന്ന് ബിലാസ്പുർ–തിരുനെൽവേലി എക്സ്പ്രസിൻ്റെ എൻജിൻ പാളം തെറ്റി. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. എൻജിൻ്റെ നാല് ചക്രങ്ങളാണ് പാളത്തിൽനിന്ന് തെന്നിമാറിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കനത്ത മഴയെ തുടർന്നാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് തിരുനെൽവേലി–നാഗർകോവിൽ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് നീക്കം ചെയ്ത് റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാതയിലെ തടസ്സം കാരണം പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകാൻ
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷം ‘പൊന്നോണം-2026’ നവംബർ 7, 8 തിയതികളിൽ
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ ‘പൊന്നോണം-2026’ നവംബർ 7, 8 തിയതികളിൽ നടക്കും. 7നു വൈകീട്ട് കെങ്കേരി ദുബാാസിപാളയ ഡി.എസ്.എ ഭവനിൽ 3.30 നു നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ കവിയും ഗാനരചയിതാവും നാടകകൃത്തും പ്രഭാഷകനുമായ കരിവെള്ളൂർ മുരളി ‘കല, സാഹിത്യം, ജീവിതം – കേരളീയ സമൂഹത്തിൻ്റെ ഭാവഭേദങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കുചേരും. നൃത്തമൽസരം, ഉപകരണസംഗീതമൽസരം, ശ്രുതിലയം ഓർക്കസ്ട്ര
രാജ്യതാൽപര്യത്തിനായി രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണം: നരേന്ദ്ര മോദി
രാജ്യത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഐ.പി. എക്സ്റ്റൻഷനിലുള്ള ഡിഡിഎ ഉത്സവ് ഗ്രൗണ്ടിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി, സമത്വം, ജനക്ഷേമം എന്നിവയിൽ അധിഷ്ഠിതമായ ‘രാമരാജ്യം’ മികച്ച ഭരണത്തിൻ്റെ മാതൃകയാണെന്ന് മോദി പറഞ്ഞു. എല്ലാവർക്കും പക്ഷപാതമില്ലാതെ നീതിയും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതാണ് രാമരാജ്യത്തിൻ്റെ സങ്കൽപം. അധികാരത്തിൻ്റെ ലക്ഷ്യം ഭരിക്കുക എന്നതല്ല, ജനങ്ങളെ സേവിക്കുകയാണെന്നും
സിജെപി നേതാക്കൾക്ക് പിന്തുണയുമായി കെ. അണ്ണാമലൈ; പൊലീസ് നടപടിയിൽ വിയോജിപ്പ്
മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ സിജെപി നേതാക്കൾക്ക് പിന്തുണയുമായി രംഗത്ത്. സിജെപി നേതാക്കൾ പൊതുസമൂഹത്തിൽ ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. സിജെപി നേതാക്കൾക്കെതിരായ പൊലീസ് നടപടിയോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ സർക്കാർ ജീവനക്കാർക്ക് രാത്രി ഹാജർ നിർബന്ധം; ഹാജരാകാത്തവർക്ക് അച്ചടക്ക നടപടി
സർക്കാർ ഉദ്യോഗസ്ഥർ നിശ്ചയിച്ച ആസ്ഥാനങ്ങളിൽ താമസിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർണാടകയിൽ ജിയോഫെൻസിങ് അടിസ്ഥാനമാക്കിയുള്ള രാത്രി ഹാജർ സംവിധാനം നടപ്പാക്കുന്നു. ‘കർത്തവ്യ’ മൊബൈൽ ആപ്പ് വഴിയുള്ള സംവിധാനം നവംബർ ഒന്നുമുതൽ താലൂക്ക് ആശുപത്രികളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും (പിഎച്ച്സി) ഡോക്ടർമാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. രാത്രി ഒൻപതിന് ശേഷം ദിവസവും ആപ്പിലൂടെ ഹാജർ രേഖപ്പെടുത്തണം. ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുള്ള പട്ടണം, നഗരം, ഗ്രാമം എന്നിവയുടെ ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിൽത്തന്നെ ഉണ്ടായിരിക്കണം. അനുമതിയില്ലാതെ നിശ്ചിത ആസ്ഥാനത്ത് താമസിക്കാത്തവർക്കെതിരെ ചട്ടപ്രകാരം അച്ചടക്ക
മൂന്ന് വയസ്സുകാരിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം; അമ്മ കസ്റ്റഡിയിൽ
പത്തനംതിട്ട പുളിക്കീഴിൽ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയായ മഞ്ജു എന്ന നാടോടി സ്ത്രീയെ മൂന്ന് വർഷത്തിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. 2023 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കാമുകനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് മഞ്ജു പൊലീസിന് നൽകിയ മൊഴി. മഞ്ജുവും കാമുകനും ഒരുമിച്ചുള്ള സമയങ്ങളിൽ കുഞ്ഞ് കരഞ്ഞത് ശല്യമായതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പഹൽഗാം പരാമർശം: കന്നഡിഗരോട് മാപ്പുപറഞ്ഞ് സോനു നിഗം; സംഗീതപരിപാടി 24ന്
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ കന്നഡിഗരോട് മാപ്പുപറഞ്ഞ് ഗായകൻ സോനു നിഗം. ഒക്ടോബർ 24ന് ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന സംഗീതപരിപാടിക്ക് മുന്നോടിയായാണ് വിഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. കന്നഡിഗരുമായുള്ള ബന്ധം നിലനിർത്താൻ ആയിരം തവണ മാപ്പുപറയാനും തനിക്ക് മടിയില്ലെന്ന് സോനു നിഗം പറഞ്ഞു. അറിയാതെ പറഞ്ഞ ഏതെങ്കിലും വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും കർണാടകയിൽനിന്ന് കഴിഞ്ഞ 30 വർഷമായി ലഭിക്കുന്ന സ്നേഹവും ആദരവും വിലമതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കന്നഡയിൽ പാട്ടുപാടണമെന്ന
കർണാടക രാജ്യോത്സവ ദിനത്തിൽ വന്ദേഭാരത് സ്ലീപ്പർ എത്തുമോ? ബെംഗളൂരു–മുംബൈ വന്ദേഭാരത് സ്ലീപ്പർ വരുന്നു
ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നവംബർ ഒന്നിന് സർവീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. കർണാടക രാജ്യോത്സവ ദിനമായ നവംബർ ഒന്നിന് ഫ്ലാഗ് ഓഫ് ചെയ്ത് നവംബർ രണ്ടുമുതൽ സ്ഥിരം സർവീസ് തുടങ്ങാനാണ് സാധ്യതയെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. എന്നാൽ റെയിൽവേ മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ബയ്യപ്പനഹള്ളിയിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽനിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിലേക്കായിരിക്കും നിർദിഷ്ട സർവീസ്. ഏകദേശം 1,118 കിലോമീറ്റർ ദൂരം