അപൂർവ നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; ടെസ്റ്റിൽ 450 വിക്കറ്റ് നേടുന്ന ആദ്യ ഇടംകൈയൻ ബൗളർ
Sports
0 min read
2.4k

അപൂർവ നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; ടെസ്റ്റിൽ 450 വിക്കറ്റ് നേടുന്ന ആദ്യ ഇടംകൈയൻ ബൗളർ

ഒക്ടോബർ 20, 2026
0

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ദക്ഷിണാഫ്രിക്കൻ താരം വിയാൻ മുൾഡറെ പുറത്താക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇടംകൈയൻ ബൗളറായി സ്റ്റാർക്ക് മാറി. ഇതോടെ ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിൻ്റെ റെക്കോർഡും താരം മറികടന്നു. പന്തുകളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 450 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന പേസറെന്ന നേട്ടമാണ് സ്റ്റാർക്ക് സ്വന്തമാക്കിയത്. 20,577 പന്തുകളിലാണ് താരം ഈ നേട്ടത്തിലെത്തിയത്.

Continue Reading
സിനഗോഗ് തീവയ്പ്പ് കേസ്: ‘വിക്രം’ എന്നയാൾ നിർദേശം നൽകിയെന്ന് പ്രതി; അന്വേഷണം തുടരുന്നു
India
0 min read
2.7k

സിനഗോഗ് തീവയ്പ്പ് കേസ്: ‘വിക്രം’ എന്നയാൾ നിർദേശം നൽകിയെന്ന് പ്രതി; അന്വേഷണം തുടരുന്നു

ഒക്ടോബർ 20, 2026
0

സിനഗോഗ് തീവയ്പ്പ് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. കേസിൽ അറസ്റ്റിലായ എബിൻ പോൾ, ‘വിക്രം’ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് തനിക്ക് നിർദേശം നൽകിയതെന്ന് മൊഴി നൽകിയതായി റിപ്പോർട്ട്. എന്നാൽ ഇയാൾ തന്നെയാണോ സംഭവത്തിൻ്റെ മുഖ്യസൂത്രധാരനെന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിക്രമിൻ്റെ യഥാർഥ വ്യക്തിത്വവും സംഭവത്തിലെ പങ്കും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ എബിൻ പോളിനെ റിമാൻഡ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ

Continue Reading
‘ജയിലർ 2’ കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്ജു സാംസൺ
Entertainment
0 min read
2.4k

‘ജയിലർ 2’ കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്ജു സാംസൺ

ഒക്ടോബർ 20, 2026
0

രജനികാന്തിൻ്റെ കടുത്ത ആരാധകനായ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ, പ്രിയതാരത്തിൻ്റെ പുതിയ ചിത്രം ‘ജയിലർ 2’ കാണാനായി തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇന്ത്യൻ ടീമിലെ സഹതാരങ്ങൾക്കുമൊപ്പം സിനിമ ആസ്വദിക്കാനാണ് താരത്തിൻ്റെ തീരുമാനം. രജനികാന്തിൻ്റെ സിനിമകൾ കാണാൻ ഏറെ ഇഷ്ടമാണെന്നും അദ്ദേഹത്തിൻ്റെ അടുത്ത ചിത്രത്തിനായി എപ്പോഴും കാത്തിരിക്കാറുണ്ടെന്നും സഞ്ജു പറഞ്ഞു. തമിഴ് മനസ്സിലാകുന്ന ഇന്ത്യൻ ടീം താരങ്ങളും സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങളും സിനിമ കാണാനെത്തുമെന്നും താരം

Continue Reading
സ്വർണമാലയ്ക്കായി വനിതാ സഹപ്രവർത്തകയെ കൊലപ്പെടുത്തി; 23കാരനായ നഴ്‌സ് അറസ്റ്റിൽ
India
0 min read
2.4k

സ്വർണമാലയ്ക്കായി വനിതാ സഹപ്രവർത്തകയെ കൊലപ്പെടുത്തി; 23കാരനായ നഴ്‌സ് അറസ്റ്റിൽ

ഒക്ടോബർ 20, 2026
0

സ്വർണമാല കവർച്ച ചെയ്യുന്നതിനായി വനിതാ സഹപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ 23കാരനായ നഴ്‌സ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശിനിയും 26കാരിയുമായ ഉത്തിരയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ നാലു പവൻ തൂക്കമുള്ള താലിമാല പ്രതി കവർന്നതായി പൊലീസ് അറിയിച്ചു. തിരുപ്പൂർ ജില്ലയിലെ പള്ളഗൗണ്ടമ്പാളയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു ഉത്തിര. ഒക്ടോബർ 15ന് യുവതിയെ കാണാതായതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒക്ടോബർ 17ന് പെരുന്തുറൈയിലെ വിജയമംഗലം ടോൾ ഗേറ്റിന്

Continue Reading
ഓടുന്ന ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം
Kerala
0 min read
2.8k

ഓടുന്ന ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

ഒക്ടോബർ 20, 2026
0

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ ആണ് അപകടമുണ്ടായത്. ചെന്നൈ–തിരുവനന്തപുരം ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ആലുവയിൽ സ്റ്റോപ്പില്ലാത്ത ട്രെയിൻ വേഗം കുറച്ചപ്പോൾ ചാടിയിറങ്ങാൻ ശ്രമിച്ച അൽത്താഫ് നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്നാണ് വിവരം. ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് നാട്ടിൽ തിരിച്ചെത്തിയശേഷം ഊബർ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം

Continue Reading
കഫേ ജീവനക്കാരി ബാഗിൽനിന്ന് പഴ്സ് മോഷ്ടിച്ചെന്ന് ആരോപണം; ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്ത് യുവതി
Karnataka
0 min read
2.2k

കഫേ ജീവനക്കാരി ബാഗിൽനിന്ന് പഴ്സ് മോഷ്ടിച്ചെന്ന് ആരോപണം; ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്ത് യുവതി

ഒക്ടോബർ 20, 2026
0

ബെംഗളൂരു കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ സ്റ്റാർബക്സ് കഫേയിൽ ഉപഭോക്താവിൻ്റെ ബാഗിൽനിന്ന് പഴ്സ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കഫേയിലെ ജീവനക്കാരിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയാണ് മോഷണം നടത്തിയതെന്നാണ് പരാതി. മോഷണത്തിനിരയായ യുവാവിൻ്റെ പങ്കാളി ദിഷ ഭാട്ടിയയാണ് ദൃശ്യങ്ങൾ എക്സിലൂടെ പങ്കുവച്ചത്. യുവാവിൻ്റെ ബാഗിനടുത്തെത്തിയ സ്ത്രീ അതിൽനിന്ന് പഴ്സ് എടുത്ത് പോകുന്നത് ദൃശ്യങ്ങളിലുണ്ടെന്ന് ദിഷ ആരോപിച്ചു. കഫേയിൽ ഇരിക്കുമ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ദിഷ ബെംഗളൂരു

Continue Reading
പ്രേംരാജ് കെ.കെയുടെ പുതിയ ചെറുകഥാ സമാഹാരം ‘മങ്ങിയ നീലബിന്ദു’ ഉടൻ പ്രസിദ്ധീകരിക്കും
Karnataka
0 min read
2.5k

പ്രേംരാജ് കെ.കെയുടെ പുതിയ ചെറുകഥാ സമാഹാരം ‘മങ്ങിയ നീലബിന്ദു’ ഉടൻ പ്രസിദ്ധീകരിക്കും

ഒക്ടോബർ 20, 2026
0

കഥകളുടെ വ്യത്യസ്തമായ ലോകവുമായി ഡോ. പ്രേംരാജ് കെ.കെയുടെ പുതിയ ചെറുകഥാ സമാഹാരം ‘മങ്ങിയ നീലബിന്ദു’ ഉടൻ പ്രസിദ്ധീകരിക്കും. 12 ചെറുകഥകൾ ഉൾക്കൊള്ളുന്ന സമാഹാരത്തിന് പ്രശസ്ത സാഹിത്യനിരൂപകൻ എം.കെ. ഹരികുമാറാണ് അവതാരിക എഴുതിയിരിക്കുന്നത്. ചെറുകഥ, നോവൽ രംഗങ്ങളിൽ തനതായ രചനാശൈലിയിലൂടെ ശ്രദ്ധേയനായ പ്രേംരാജ് കെ.കെയുടെ പുതിയ സമാഹാരം വായനക്കാർക്ക് വേറിട്ട അനുഭവമാകുമെന്നാണ് പ്രതീക്ഷ. ജീവിതത്തിലെ വളവുകളും തിരിവുകളും അപ്രതീക്ഷിത സാഹചര്യങ്ങളും മനുഷ്യാനുഭവങ്ങളും കഥകളിലൂടെ അവതരിപ്പിക്കാനാണ് ശ്രമമെന്ന് എഴുത്തുകാരൻ പറയുന്നു. ചുറ്റുപാടുകളിൽ കാണുന്നതും

Continue Reading
മൈസൂരുവിൽ നിന്ന് മടങ്ങുന്നതിനിടെ ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഒമ്പതുവയസുകാരന് ദാരുണാന്ത്യം
Kerala
0 min read
2.4k

മൈസൂരുവിൽ നിന്ന് മടങ്ങുന്നതിനിടെ ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഒമ്പതുവയസുകാരന് ദാരുണാന്ത്യം

ഒക്ടോബർ 20, 2026
0

മൈസൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വടകര ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഗുണ്ടൽപേട്ടയ്ക്ക് സമീപം അപകടത്തിൽപ്പെട്ട് ഒമ്പതുവയസുകാരൻ മരിച്ചു. കാറിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. ചോറോട് വൈക്കിലശ്ശേരി മീത്തലെ ചാലിൽ വീട്ടിൽ മിഥുൻലാലിൻ്റെ മകൻ ഈഥൻ മിഥുൻ ലാൽ (9) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് ഗുണ്ടൽപേട്ടയ്ക്ക് സമീപത്തെ ദേശീയപാതയിലാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. മൈസൂരുവിൽ നിന്ന് വടകരയിലേക്ക് മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തിൽ

Continue Reading
വ​ഖ​ഫ് പോ​രി​ന് വി​രാ​മം; എ​പി വി​ഭാ​ഗ​ത്തി​നും ബോ​ർ​ഡി​ൽ ഇ​ടം
Kerala
0 min read
2.5k

വ​ഖ​ഫ് പോ​രി​ന് വി​രാ​മം; എ​പി വി​ഭാ​ഗ​ത്തി​നും ബോ​ർ​ഡി​ൽ ഇ​ടം

ഒക്ടോബർ 20, 2026
0

വഖഫ് ബോർഡിലെ പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സമവായത്തിലെത്തി. എ.പി വിഭാഗം നിർദേശിക്കുന്ന വ്യക്തിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകാനാണ് ധാരണ. ഇതോടെ നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങളുണ്ടാകും. മുഖ്യമന്ത്രി വി.ഡി. സതീശനും മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലുകളാണ് സമവായത്തിന് വഴിയൊരുക്കിയത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും ചർച്ചകളിൽ പങ്കെടുത്തു. സമവായത്തിൻ്റെ ഭാഗമായി ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തും മാറ്റമുണ്ടാകും. നിലവിലെ ചെയർമാനും കാന്തപുരം വിഭാഗത്തിൽനിന്നുള്ളയാളുമായ ഹുസൈൻ സഖാഫി

Continue Reading
ബെംഗളൂരു വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയിടിച്ചു; 148 യാത്രക്കാർ സുരക്ഷിതർ
Karnataka
0 min read
2.7k

ബെംഗളൂരു വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയിടിച്ചു; 148 യാത്രക്കാർ സുരക്ഷിതർ

ഒക്ടോബർ 20, 2026
0

148 യാത്രക്കാരുമായി വിശാഖപട്ടണത്തുനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയിടിച്ചു. തിങ്കളാഴ്ച കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തശേഷം പാർക്കിങ് സ്റ്റാൻഡിലേക്ക് മാറ്റി. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സാങ്കേതിക വിദഗ്ധർ പരിശോധന ആരംഭിച്ചു. സംഭവത്തെത്തുടർന്ന് സർവീസുകൾക്ക് തടസ്സമുണ്ടായതായി റിപ്പോർട്ടില്ല. കഴിഞ്ഞ ശനിയാഴ്ച ദുബായിൽനിന്ന് ഡൽഹിയിലെത്തിയ എമിറേറ്റ്സ് വിമാനത്തിലും ലാൻഡിങ്ങിനിടെ പക്ഷിയിടിച്ചിരുന്നു. വിമാനത്തിൻ്റെ അറ്റകുറ്റപ്പണികൾ ആവശ്യമായതിനാൽ തിരിച്ചുള്ള സർവീസ് 14 മണിക്കൂർ

Continue Reading