സിനഗോഗ് തീവയ്പ്പ് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. കേസിൽ അറസ്റ്റിലായ എബിൻ പോൾ, ‘വിക്രം’ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് തനിക്ക് നിർദേശം നൽകിയതെന്ന് മൊഴി നൽകിയതായി റിപ്പോർട്ട്. എന്നാൽ ഇയാൾ തന്നെയാണോ സംഭവത്തിൻ്റെ മുഖ്യസൂത്രധാരനെന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

വിക്രമിൻ്റെ യഥാർഥ വ്യക്തിത്വവും സംഭവത്തിലെ പങ്കും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ എബിൻ പോളിനെ റിമാൻഡ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനാഫലത്തിനായി പൊലീസ് കാത്തിരിക്കുകയാണ്. ഫോൺ പരിശോധനയിലൂടെ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിൻ്റെ പ്രതീക്ഷ. തീവയ്പ്പിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Posts