കേരളത്തിൽ മഴ തുടരും; ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഈ ജില്ലകൾക്ക് പുറമേ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കന്യാകുമാരി തീരത്ത് ഇന്ന് 1.2 മുതൽ
വീണാ ജോർജിനെതിരായ ആക്രമണക്കേസ്: ഗൺമാൻ മൊഴി മാറ്റി
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നും അന്നത്തെ മന്ത്രിയുടെ നിർദേശപ്രകാരമാണ് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നും ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി റിപ്പോർട്ട്. കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു നേരത്തേ നൽകിയ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി പ്രവർത്തകർക്കെതിരെ കേസെടുത്തത്. മൊഴി തിരുത്തിയ
രാജൗരിയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം; ആയുധശേഖരം പിടിച്ചെടുത്തു
ജമ്മു കശ്മീരിലെ രാജൗരിയിൽ വനത്തിനുള്ളിലെ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം. ഒളിത്താവളത്തിൽനിന്ന് ഗ്രനേഡുകളും എകെ-47 തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തു. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഒമ്പത് ഗ്രനേഡുകൾ, എകെ-47 തോക്കിൻ്റെ ഒരു മാഗസിൻ, 18 വെടിയുണ്ടകൾ എന്നിവയാണ് പിടിച്ചെടുത്തത്. സുരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ മേഖലയിൽ ഭീകരർ ആസൂത്രണം ചെയ്തിരുന്ന ആക്രമണനീക്കങ്ങൾ തടയാനായെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. പ്രദേശത്ത് കൂടുതൽ
ദസറ ബോണസ് ലഭിച്ചില്ല; നൂറുകണക്കിന് ലിറ്റർ പാൽ ഒഴുക്കി ക്ഷീരകർഷകരുടെ പ്രതിഷേധം
ദസറ ബോണസും സർക്കാർ സബ്‌സിഡിയും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബെംഗളൂരുവിന് സമീപം നെലമംഗല താലൂക്കിലെ നാരായണപുര ക്ഷീരോൽപാദക സഹകരണ സംഘത്തിലെ കർഷകർ പാൽ ഒഴുക്കി പ്രതിഷേധിച്ചു. സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചും കർഷകർ രംഗത്തെത്തി.ദസറയോടനുബന്ധിച്ച് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്തതും പാൽ ഉൽപാദകർക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം മുടങ്ങിയതുമാണ് പ്രതിഷേധത്തിന് കാരണമായത്. പ്രതിഷേധത്തിൻ്റെ ഭാഗമായി നൂറുകണക്കിന് ലിറ്റർ പാൽ പാഴാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. പുലർച്ചെ പാൽ എത്തിക്കാനായി സംഘത്തിലെത്തിയ കർഷകർക്ക് മണിക്കൂറുകളോളം
മാസപ്പടി കേസ്: പിണറായി വിജയൻ്റെ അപ്പീലുകൾ സുപ്രീംകോടതി നാളെ പരിഗണിക്കും
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീലുകൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ദസറ അവധിയാണെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കുന്നത്. മൂവർക്കുമെതിരെ വിജിലൻസ് കേസെടുക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകൾ. അറസ്റ്റിൽനിന്ന് സംരക്ഷണം നൽകണമെന്ന ആവശ്യവും സുപ്രീംകോടതിയുടെ പരിഗണനയിൽ വരും. ഈ മാസം 23ന് ചോദ്യംചെയ്യലിന് ഹാജരാകാൻ പിണറായി വിജയനോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ–യുഎസ് വ്യാപാര കരാർ ചർച്ച; ജയശങ്കറുമായി ഇന്ന് മാർക്കോ റൂബിയോ കൂടിക്കാഴ്ച നടത്തും
ഇന്ത്യയിലെത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയോടെ മുംബൈയിലെത്തുന്ന റൂബിയോ വൈകിട്ട് നാലുമണിയോടെയാണ് ജയശങ്കറുമായി ചർച്ച നടത്തുക. നാളെ മുംബൈയിൽനിന്ന് ജാംനഗറിലേക്ക് പോകുന്ന മാർക്കോ റൂബിയോ റിലയൻസിൻ്റെ എണ്ണ ശുദ്ധീകരണശാലയും സന്ദർശിക്കും. ഇന്ത്യ–യുഎസ് വ്യാപാര കരാർ, ഊർജമേഖലയിലെ സഹകരണം എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളാകും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യയ്ക്കുമേൽ 100 ശതമാനം അധിക തീരുവ ഏർപ്പെടുത്താനുള്ള
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അശ്ലീല പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസെടുത്തു
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ ഡിഎംകെ വനിതാ നേതാവ് സുധ ദിനദയാലനെതിരെ പൊലീസ് കേസെടുത്തു. പരിപാടി സംഘടിപ്പിച്ച ഡിഎംകെ ഹാർബർ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും ചെന്നൈ പൊലീസ് കേസെടുത്തിട്ടുണ്ട്.ഡിഎംകെ കൗൺസിലറും പാർട്ടിയുടെ വനിതാ വിഭാഗം ചെന്നൈ ജില്ലാ ഓർഗനൈസറുമാണ് സുധ ദിനദയാലൻ. ഒക്ടോബർ ഏഴിന് ചെന്നൈയിൽ നടന്ന പരിപാടിക്കിടെയായിരുന്നു വിവാദ പരാമർശം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരാമർശത്തിനെതിരെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതിനു
എസ്ഐആർ: കർണാടകയിൽ 23ന് സംസ്ഥാനവ്യാപക പ്രതിഷേധം
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ (എസ്ഐആർ) ഭാഗമായി കരട് പട്ടികയിൽനിന്ന് വ്യാപകമായി വോട്ടർമാരെ ഒഴിവാക്കിയെന്ന ആരോപണത്തെത്തുടർന്ന് കർണാടകയിൽ ഒക്ടോബർ 23ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ദലിത്, കർഷക സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഗ്രാമതലങ്ങളിലേക്കും സമരം വ്യാപിപ്പിക്കുന്നതെന്ന് നടൻ പ്രകാശ് രാജും കർഷക നേതാവും എംഎൽഎയുമായ ദർശൻ പുട്ടണ്ണയ്യയും അറിയിച്ചു. കർഷകർ, സൈനികർ, തൊഴിലാളി സംഘടനകൾ, ദലിത് സംഘടനകൾ എന്നിവർ പ്രതിഷേധത്തിൽ അണിനിരക്കുന്നത്
ബെംഗളൂരു വിമാനത്താവളത്തിൽ 9.67 കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
ബാങ്കോക്കിൽനിന്ന് ബെംഗളൂരുവിലെത്തിച്ച 9.67 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോ കഞ്ചാവ് കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവത്തിൽ രണ്ടു യാത്രക്കാരെ അറസ്റ്റ് ചെയ്തു. ആദ്യ യാത്രക്കാരനിൽനിന്ന് 5.43 കോടി രൂപ വിലമതിക്കുന്ന 15.5 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെയാളിൽനിന്ന് 4.24 കോടി രൂപ വിലമതിക്കുന്ന 12.1 കിലോഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. തായ്‌ലൻഡ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന രാജ്യാന്തര ലഹരിമരുന്ന് റാക്കറ്റുകൾ വഴി ബെംഗളൂരുവിലേക്ക് വ്യാപകമായി ലഹരിമരുന്ന് എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഏഷ്യൻ പാരാ ഗെയിംസ്: ആദ്യ ദിനം ഇന്ത്യയ്ക്ക് 11 മെഡലുകൾ; നാല് സ്വർണം
ഏഷ്യൻ പാരാ ഗെയിംസിൻ്റെ ആദ്യ ദിനത്തിൽ മികച്ച പ്രകടനവുമായി ഇന്ത്യ. അത്ലറ്റിക്സിലും ഷൂട്ടിങ്ങിലുമായി നാല് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 11 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷന്മാരുടെ ടി47 ലോങ് ജംപിൽ നിഷാദ് കുമാറും വനിതകളുടെ 1500 മീറ്റർ ടി12/13 വിഭാഗത്തിൽ സൗമ്യയും സ്വർണം നേടി. പുരുഷന്മാരുടെ എഫ്46 ജാവലിൻ ത്രോയിൽ അവസാന ശ്രമത്തിൽ 65.11 മീറ്റർ എറിഞ്ഞാണ് റിങ്കു സ്വർണം സ്വന്തമാക്കിയത്. വനിതകളുടെ 10 മീറ്റർ