രാജ്യത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഐ.പി. എക്സ്റ്റൻഷനിലുള്ള ഡിഡിഎ ഉത്സവ് ഗ്രൗണ്ടിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതി, സമത്വം, ജനക്ഷേമം എന്നിവയിൽ അധിഷ്ഠിതമായ ‘രാമരാജ്യം’ മികച്ച ഭരണത്തിൻ്റെ മാതൃകയാണെന്ന് മോദി പറഞ്ഞു. എല്ലാവർക്കും പക്ഷപാതമില്ലാതെ നീതിയും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതാണ് രാമരാജ്യത്തിൻ്റെ സങ്കൽപം. അധികാരത്തിൻ്റെ ലക്ഷ്യം ഭരിക്കുക എന്നതല്ല, ജനങ്ങളെ സേവിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിന് മുൻഗണന നൽകണം. രാജ്യത്തിൻ്റെ താൽപര്യങ്ങൾക്കായി എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കണം. രാജ്യത്തെ ദ്രോഹിക്കുന്നതിനും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനും സംസ്കാരത്തോട് വിദ്വേഷം പുലർത്തുന്നതിനും ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഐക്യത്തോടെ പോരാടണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Related Posts