മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ സിജെപി നേതാക്കൾക്ക് പിന്തുണയുമായി രംഗത്ത്. സിജെപി നേതാക്കൾ പൊതുസമൂഹത്തിൽ ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. സിജെപി നേതാക്കൾക്കെതിരായ പൊലീസ് നടപടിയോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.