മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റും കമന്റും ഇട്ടെന്ന പരാതിയിൽ രണ്ട് അക്കൗണ്ട് ഉടമകൾക്കെതിരെ സൈബർ പൊലീസ് കേസെടുത്തു. ഷിജു കണ്ണൂർ, ഷാജഹാൻ എന്നിവർക്കെതിരെയാണ് സൈബർ ഡിവിഷൻ എസ്പിയിൽനിന്ന് ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി.

വിജയദശമി ദിനത്തിൽ മുഖ്യമന്ത്രി ഒരു കുട്ടിയെ എഴുത്തിനിരുത്തുന്ന ചിത്രത്തോടൊപ്പം അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്യുകയും അതിനു താഴെ മോശമായ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം.

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതിലൂടെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രകോപനം സൃഷ്ടിക്കാനും അതുവഴി ലഹളയ്ക്ക് ശ്രമിക്കാനും ഇടയാക്കിയെന്ന പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts