പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ മഹിളാമോർച്ച പോലീസിൽ പരാതി നൽകി. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് മഹിളാമോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
രമേഷ് പിഷാരടി രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് പരാതിക്ക് കാരണം. മാധ്യമപ്രവർത്തകരെ കാണുമ്പോഴായിരുന്നു രമേഷ് പിഷാരടിയുടെ പരാമർശമുണ്ടായത്.
രാഹുൽ ചെയ്ത കാര്യങ്ങൾ വ്യക്തിപരമെന്നും അതിനെ ചൂഴ്ന്ന് നോക്കാനാകില്ലല്ലോ എന്നുമാണ് രമേഷ് പിഷാരടി പറഞ്ഞത്. പീഡനങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി സ്ത്രീത്വത്തെയും ഇരകളെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നും പരാതിയിൽ പറയുന്നു.