വയനാട് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വീട് ഭവന നിർമ്മാണത്തിനായി ആകെ 5.38 കോടി രൂപ പിരിച്ചു. ആദ്യ സ്ഥലം വാങ്ങാനായി 3. 68 കോടി രൂപയും രണ്ടാമത്തെ സ്ഥലത്തിനായി 2.50 കോടി രൂപയും ചെലവായതായും അദ്ദേഹം വ്യക്തമാക്കി.

97 ലക്ഷം കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് അധികമായി ചെലവാക്കി. രജിസ്ട്രേഷൻ അടക്കമുള്ള ചെലവുകൾക്ക് 73 ലക്ഷം കൂടി ആവശ്യമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ഒരു കോടി 5 ലക്ഷം പിരിച്ചു കെപിസിസിക്ക് നൽകി. ആപ്പ് നിർമിക്കാൻ 9.30 ലക്ഷം ചെലവായി.

ഡിവൈഎഫ്ഐ തങ്ങൾ വാങ്ങിയ സ്ഥലത്താണ് സമരം നടത്തിയതെന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസിയുടെയും ഐസിസിയുടെയും ഫണ്ട് ഭവന നിർമ്മാണത്തിനായി ഉപയോഗിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. വാഗ്ദാനം ചെയ്‌ത വീടുകൾ നിർമ്മിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Related Posts