മാസപ്പടി കേസ്: പിണറായി വിജയൻ്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും
മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്നത്തെ കോടതി നടപടികൾ നിർണായകമാകും. ഹൈക്കോടതിയുടെ നിലപാട് നിരീക്ഷിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) തീരുമാനം. വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതി താൽക്കാലിക സ്റ്റേ അനുവദിച്ച കാര്യം പിണറായി വിജയൻ ഹൈക്കോടതിയെ അറിയിക്കും. കഴിഞ്ഞ വെള്ളിയാഴ്ച
കണ്ണൂർ ദസറയിൽ ഹിറ്റായി ഡബിൾ ഡെക്കർ; വരുമാനം ആറു ലക്ഷം രൂപ
ദസറ ആഘോഷങ്ങളുടെ ഭാഗമായി കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡെക്കർ ബസ് സർവീസിന് വൻ ജനപ്രീതി. നഗരത്തിലെ ദീപാലങ്കാരങ്ങളും ഉത്സവക്കാഴ്ചകളും ആസ്വദിക്കാനുള്ള രാത്രിയാത്രയിലൂടെ ആറു ലക്ഷം രൂപ വരുമാനം ലഭിച്ചതായാണ് റിപ്പോർട്ട്. കണ്ണൂർ കോർപ്പറേഷനും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും ചേർന്നാണ് പത്ത് ദിവസത്തെ താൽക്കാലിക സർവീസ് ആരംഭിച്ചത്. ഒരാൾക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രതിദിനം ശരാശരി 50,000 രൂപയിലധികം വരുമാനം ലഭിച്ചതായും ഒക്ടോബർ 17ന് ഏകദേശം 75,000 രൂപ
ഗ്ലോബൽ ദൈവദശകം ബാംഗ്ലൂർ ചാപ്റ്റർ ബില്ലവ അസോസിയേഷൻ പ്രസിഡണ്ട് വേദ കുമാർ ഉദ്ഘാടനം ചെയ്തു
ശ്രീ നാരായണ ഗുരുദേവൻ്റെ വിഖ്യാത സർവ്വമത പ്രാർത്ഥനയായ ദൈവദശകം, ജർമ്മനി ആസ്ഥാനമായ ശ്രീ നാരായണഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിൻ്റെ ആഭിമുഖ്യത്തിൽ 53 രാജ്യങ്ങളിൽ നിന്നായി പത്തുലക്ഷം പേർ ഒരേ സമയം പാരായണം ചെയ്യുന്ന ഗ്ലോബൽ ദൈവദശകപാരായണം ബംഗളൂരുവിൽ ബില്ലവ അസ്സോസിയേഷൻ അധ്യക്ഷൻ വേദകുമാർ ഉദ്ഘാടനം ചെയ്തു. ഈഡിക സമാജം ഓർഗനൈസിംങ് സെക്രട്ടറി കെ. എസ് ദുഷ്യന്ത്, ബില്ലവ അസ്സോസിയേഷൻ ജന:സെക്രട്ടറി ഭാസ്‌കർ പൂജാരി എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്ലോബൽ ദൈവദശകം
റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; കർണാടകയിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
റോഡിന് കുറുകെ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചിക്കമഗളൂരു നഗരത്തിന് സമീപം തേഗൂർ ഗ്രാമത്തിലാണ് സംഭവം. നഗരത്തിലെ സയ്യിദ് ഗല്ലി സ്വദേശിയായ മുഹമ്മദ് ഗൗസ് ഖാൻ (36) ആണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഭാര്യയോടൊപ്പം സ്കൂട്ടറിൽ തേഗൂർ ഭാഗത്തുനിന്ന് ചിക്കമഗളൂരു നഗരത്തിലേക്ക് വരികയായിരുന്നു ഗൗസ് ഖാൻ. ട്രാക്ടറിൽ മരത്തടികൾ കയറ്റുന്നതിനായി റോഡിന് കുറുകെ കെട്ടിയിരുന്ന കയർ യാത്രയ്ക്കിടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കയർ ശ്രദ്ധയിൽപ്പെടാതെ പോയതാണ് അപകടത്തിന്
വർഷങ്ങളായുള്ള സേവനത്തിന് അംഗീകാരം; എസ്‌ടിസിഎച്ചിനെ ആദരിച്ച് നിംഹാൻസ്
ഒന്നര പതിറ്റാണ്ടിലേറെയായി നിംഹാൻസിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് സഹായഹസ്തവുമായി പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിയെ (എസ്ടിസിഎച്ച്) ആദരിച്ചു. ലോക മാനസികാരോഗ്യ ദിനാഘോഷത്തോടനുബന്ധിച്ച് നിംഹാൻസിലെ സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗമാണ് സംഘടനയുടെ സേവനങ്ങളെ അംഗീകരിച്ച് ആദരം നൽകിയത്. ചികിത്സയ്ക്കായി നാട്ടിൽനിന്നെത്തി ഭാഷയും സ്ഥലവും പരിചയമില്ലാതെ ബുദ്ധിമുട്ടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായമെത്തിക്കുന്നതിൽ എസ്ടിസിഎച്ച് വളന്റിയർമാർ സജീവമാണ്. രക്തം ലഭ്യമാക്കുക, പാവപ്പെട്ട രോഗികൾക്ക് മരുന്നുകൾ എത്തിക്കുക, ഡോക്ടറെ കാണാൻ സഹായിക്കുക തുടങ്ങിയ
ഹർമൻപ്രീതിനും ദീപ്തിക്കും സെഞ്ചുറി; സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം വനിതാ ഏകദിനത്തിൽ 121 റൺസിൻ്റെ തകർപ്പൻ ജയവുമായി ഇന്ത്യ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി. ഹർമൻപ്രീത് കൗറിൻ്റെയും ദീപ്തി ശർമയുടെയും സെഞ്ചറികളാണ് ഇന്ത്യൻ വിജയത്തിന് കരുത്തായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 328 റൺസെടുത്തു. ഹർമൻപ്രീത് കൗർ 121 പന്തിൽ 126 റൺസും ദീപ്തി ശർമ 86 പന്തിൽ പുറത്താകാതെ 106 റൺസും നേടി. പ്രതിക
കരാറുകാരുടെ ശല്യം; നാടുവിട്ട കർണാടക സർക്കാർ എൻജിനീയറെ മുംബൈയിൽ കണ്ടെത്തി
ബെംഗളൂരു: ബില്ലുകൾ പാസാക്കാൻ വൈകുന്നതിനെച്ചൊല്ലി കരാറുകാർ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് നാടുവിട്ട ഗ്രാമവികസന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പർവീസ് ധാർവാഡിനെ പൊലീസ് മുംബൈയിൽ കണ്ടെത്തി. സെപ്റ്റംബർ 13നാണ് പർവീസ് ഗദഗിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. ഗദഗ് പൊലീസ് അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുംബൈയിലെ ബാന്ദ്രയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് ഗദഗിലെ വീട്ടിലെത്തിച്ചു. കരാറുകാർ വീട്ടിലെത്തി ശല്യപ്പെടുത്തുന്നത് മാനസികാരോഗ്യത്തെ ബാധിച്ചെന്നും ബില്ലുകൾ ഉടൻ പാസാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ
ബെംഗളൂരുവിലെ സ്ഫോടനത്തിനു പിന്നിൽ കുടുംബവഴക്ക്; മൂന്ന് പേർ അറസ്റ്റിൽ
നഗരത്തിലെ പുലികേശിനഗറിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ ഐഇഡി സ്ഫോടനത്തിനു പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഭീകരാക്രമണമെന്ന സംശയം തള്ളിയ പൊലീസ്, കുടുംബപ്രശ്നങ്ങളും ഭൂമി, സാമ്പത്തിക തർക്കങ്ങളുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് അറിയിച്ചു. ഒക്ടോബർ 20നുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ലക്ഷ്യമിട്ട് സ്ഫോടകവസ്തു അടങ്ങിയ പാഴ്സൽ എത്തിച്ചതായാണ് പൊലീസിൻ്റെ കണ്ടെത്തൽ. എന്നാൽ പാഴ്സൽ തുറന്ന
ലാലി രംഗനാഥിൻ്റെ ‘നീലക്കടലിൻ്റെ രഹസ്യ പുസ്തകം’ പ്രകാശനം ചെയ്തു
ബാംഗ്ലൂരിലെ മലയാളി സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ സുരഭിലം ഗ്ലോബലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലാലി രംഗനാഥിൻ്റെ ‘നീലക്കടലിൻ്റെ രഹസ്യ പുസ്തകം’ എന്ന കൃതി പ്രകാശനം ചെയ്തു. കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന മന്ത്രി ബിന്ദു കൃഷ്ണ പുസ്തകം പ്രകാശനം ചെയ്തു. ഐവറി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ അധ്യക്ഷത വഹിച്ചു. ഐവറി ബുക്സ് സിഇഒ പ്രവീൺ വൈശാഖാൻ സ്വാഗതം പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ മരണം: നഷ്ടപരിഹാരം 17.5 ലക്ഷമായി വർധിപ്പിച്ചു
വന്യജീവി ആക്രമണത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷം രൂപയിൽനിന്ന് 17.5 ലക്ഷം രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുന്നതിനും പരിക്കേൽക്കുന്നവർക്കുള്ള ചികിത്സാ ധനസഹായത്തിനും നിലവിൽ നൽകുന്ന തുകയിൽ 25 ശതമാനം വർധന വരുത്തിയാണ് പുതിയ ഉത്തരവ്. പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തെ തുടർന്നുള്ള മരണത്തിനുള്ള നഷ്ടപരിഹാരം നാല് ലക്ഷം രൂപയിൽനിന്ന് അഞ്ച് ലക്ഷം രൂപയായും ഉയർത്തി. വന്യജീവി ആക്രമണത്തിൽ 40 മുതൽ 60 ശതമാനം