ആഗോള ദൈവദശകം ആലാപനത്തിന് ഐക്യദാർഢ്യം; മാഗഡി റോഡ് എസ്എൻഡിപി ശാഖയിൽ പ്രാർത്ഥന സംഘടിപ്പിച്ചു
ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം ആഗോളതലത്തിൽ പത്തുലക്ഷം പേർ ഒരേസമയം ആലപിക്കുന്ന പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.എൻ.ഡി.പി. മാഗഡി റോഡ് ശാഖയുടെ നേതൃത്വത്തിൽ 2026 ഒക്ടോബർ 25-ന് വൈകുന്നേരം 7.15-ന് ശാഖാ ഓഫീസിൽ പ്രാർത്ഥന സംഘടിപ്പിച്ചു. ശാഖാ പ്രസിഡണ്ട് സുദർശൻ്റെ നേതൃത്വത്തിൽ സുജാതൻ കെ.ബിയുടെ കാർമികത്വത്തിലാണ് പ്രാർത്ഥന നടന്നത്. ഗുരുദേവൻ്റെ ദർശനങ്ങളും മാനവിക സന്ദേശങ്ങളും പ്രചരിപ്പിക്കുക, ലോകസമാധാനത്തിനും മനുഷ്യസാഹോദര്യത്തിനും പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ശാഖാ സെക്രട്ടറി
പരീക്ഷാത്തട്ടിപ്പ് കേസ്: പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
പരീക്ഷാത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ.ബൈജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ബുധനാഴ്ച രാവിലെ 11ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഐജി അജിത ബീഗിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഔദ്യോഗിക ഇമെയിൽ വഴി നോട്ടീസ് നൽകി. പിഎസ്‌സി അംഗങ്ങളായ സൈഫ്, ശ്രീകുമാർ എന്നിവർ ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹാജരാകാനും നിർദേശമുണ്ട്. മറ്റ് രണ്ട് കമ്മിഷൻ അംഗങ്ങൾക്കും നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.കേസിൽ നേരത്തെ ഹൈക്കോടതിയിൽനിന്ന് കടുത്ത
അമിത് ഷായ്‌ക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തിൻ്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നിലനിന്ന മാനനഷ്ടക്കേസിൽ ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. രാഹുലിൻ്റെ പരാമർശങ്ങൾ മാനനഷ്ടമുണ്ടാക്കുന്ന സ്വഭാവത്തിലുള്ളതല്ലെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശുഭം വർമ വ്യക്തമാക്കി. 2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവിൽ അമിത് ഷായെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്. കൊലപാതകക്കേസിൽ പ്രതിയായിരുന്ന ഒരാളെ നയതന്ത്രപരമായി ഉയർത്തിക്കാട്ടുന്നു എന്നായിരുന്നു
ദൈവദശകം ആഗോള ആലാപനത്തിൽ എസ്എൻഡിപി ആർ.ടി നഗർ ശാഖ പങ്കെടുത്തു
ലോകസമാധാനം, സാഹോദര്യം, സമത്വം എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ദൈവദശകം ആഗോള ആലാപനം 2026-ൽ എസ്എൻഡിപി. യോഗം ബാംഗ്ലൂർ യൂണിയനു കീഴിലുള്ള ആർ.ടി. നഗർ ശാഖാംഗങ്ങൾ പങ്കെടുത്തു. ശാഖാ ഓഫീസിൽ നടന്ന പ്രാർത്ഥനയിൽ സെക്രട്ടറി സുജിത്‌ലാൽ പി.എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ, സന്ദീപ് സുകുമാർ, സൽഗുണൻ, വനിതാവിഭാഗം പ്രസിഡണ്ട് സുമ പ്രഭാകരൻ, വൈസ് പ്രസിഡണ്ട് അനിതാ ദാമോദരൻ എന്നിവരും മറ്റു വനിതാവിഭാഗം – ശാഖാ അംഗങ്ങളും പങ്കുചേർന്നു. ഗുരുദേവൻ്റെ സാഹോദര്യത്തിൻ്റെയും
എസ്എംഎ മരുന്ന് വിലകുറച്ച് നൽകിയതിൽ എന്താണ് തെറ്റ്? പ്രതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി
ഇന്ത്യൻ നിർമിത എസ്എംഎ മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ. പാവപ്പെട്ട കുട്ടികൾക്ക് കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കിയതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. 12 ദിവസത്തേക്കുള്ള മരുന്നിന് ആറര ലക്ഷം രൂപയിൽനിന്ന് 15,000 രൂപയായി വില കുറഞ്ഞതാണോ പ്രതിപക്ഷത്തെ അലട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ആരോഗ്യ മന്ത്രിയെയും ആരോഗ്യ വകുപ്പിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മരുന്ന് വാങ്ങിയ വകയിൽ
ധനുഷിൻ്റെ ദീപാവലി സമ്മാനത്തിൽ താമരച്ചിഹ്നം; തമിഴ്‌നാട്ടിൽ രാഷ്ട്രീയ ചർച്ച
നടൻ ധനുഷ് ആരാധക സംഘടനയുടെ വനിതാ വിഭാഗം പ്രവർത്തകർക്ക് ദീപാവലി സമ്മാനമായി നൽകിയ വെള്ളിവിളക്കുകളിൽ താമര ചിഹ്നം കണ്ടതോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ ചർച്ചകൾ സജീവമായി. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര വിളക്കുകളിൽ പതിപ്പിച്ചതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ, വിളക്കിലെ താമര നിർമാതാക്കൾ പതിപ്പിച്ച അടയാളം മാത്രമാണെന്നും അതിന് രാഷ്ട്രീയ ബന്ധമില്ലെന്നും ധനുഷിന്റെ നർപ്പണി ഇയക്കം ഭാരവാഹികൾ വിശദീകരിച്ചതായി റിപ്പോർട്ടുണ്ട്. ചെന്നൈയിലെ സെമ്മഞ്ചേരിക്ക് സമീപമുള്ള സ്വകാര്യ കോളജിൽ
ബാംഗ്ലൂർ ശ്രീനാരായണ സമിതിയിൽ ദൈവദശകം ആലാപനം നടത്തി
ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം ആഗോളതലത്തിൽ പത്തുലക്ഷം പേർ ഒരേസമയം ആലപിക്കുന്ന പരിപാടിയുടെ ഭാഗമായി ബാംഗ്ലൂർ ശ്രീനാരായണ സമിതിയിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ഒക്ടോബർ 25ന് വൈകുന്നേരം 7.15നായിരുന്നു ആലാപനം. ഗുരുദേവൻ്റെ ദർശനങ്ങളും മാനവിക സന്ദേശങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ സമിതി അംഗങ്ങളും വിശ്വാസികളും പങ്കെടുത്തു.
സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് കൈമാറിയെന്ന് ആരോപണം; മുൻ കരസേനാ ക്യാപ്റ്റൻ അറസ്റ്റിൽ
സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് കൈമാറിയെന്ന ആരോപണത്തിൽ കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിലായി. 28 വർഷം കരസേനയിൽ സേവനമനുഷ്ഠിച്ച ബാബു എന്നയാളാണ് പിടിയിലായത്. ആയുധങ്ങൾ, സൈനിക വാഹനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ സുഹൃത്തിന് കൈമാറിയതെന്നാണ് ആരോപണം. ഒരു വർഷം മുൻപാണ് ഇരുവരും സൗഹൃദത്തിലായത്. വനിതാ സുഹൃത്തിൻ്റെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽനിന്ന് ശേഖരിച്ച വിവരങ്ങളും ഇയാൾ പങ്കുവെച്ചതായി റിപ്പോർട്ടുണ്ട്. ഇയാളുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ സൈനിക ഉദ്യോഗസ്ഥർ കേന്ദ്ര അന്വേഷണ
തൃശ്ശൂരിൽ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി; പിന്നാലെ സഹോദരനും ജീവനൊടുക്കി
പാലിയേക്കര ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കിയതായി സംശയം. ചാമപറമ്പിൽ ഇന്ദിര (63), സഹോദരൻ അപ്പു (58) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരയുടെ മൃതദേഹം കിടപ്പുമുറിയിലും അപ്പുവിൻ്റെത് അടുക്കളയിലുമായിരുന്നു. ഇന്ദിരയുടെ കൈയിലെ ഞരമ്പ് മുറിച്ച നിലയിലും മുഖത്ത് തലയിണ ഉണ്ടായിരുന്ന നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. അപ്പുവിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ദിരയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം. അപ്പുവിൻ്റെ മകനും എക്സൈസ്
തമിഴ്‌നാട്ടിൽ മഴക്കെടുതി രൂക്ഷം; ആറ് മരണം
തമിഴ്നാട്ടിൽ കനത്ത മഴയിലും അനുബന്ധ അപകടങ്ങളിലുമായി ആറുപേർ മരിച്ചു. ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് 45കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർഥിയും മരിച്ചു. കൃഷ്ണഗിരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 45കാരി വൈദ്യുതിക്കമ്പിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ചു. നീലഗിരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 62 ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഊട്ടിയിൽ വീടിന് മുകളിലേക്ക് മരം വീണ് രണ്ടുപേർക്ക് പരിക്കേറ്റു. മഴയെ തുടർന്ന് കോയമ്പത്തൂർ, ദിണ്ടിഗൽ, രാമനാഥപുരം ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക്