ലോകസമാധാനം, സാഹോദര്യം, സമത്വം എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ദൈവദശകം ആഗോള ആലാപനം 2026-ൽ എസ്എൻഡിപി. യോഗം ബാംഗ്ലൂർ യൂണിയനു കീഴിലുള്ള ആർ.ടി. നഗർ ശാഖാംഗങ്ങൾ പങ്കെടുത്തു.
ശാഖാ ഓഫീസിൽ നടന്ന പ്രാർത്ഥനയിൽ സെക്രട്ടറി സുജിത്‌ലാൽ പി.എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ, സന്ദീപ് സുകുമാർ, സൽഗുണൻ, വനിതാവിഭാഗം പ്രസിഡണ്ട് സുമ പ്രഭാകരൻ, വൈസ് പ്രസിഡണ്ട് അനിതാ ദാമോദരൻ എന്നിവരും മറ്റു വനിതാവിഭാഗം – ശാഖാ അംഗങ്ങളും പങ്കുചേർന്നു. ഗുരുദേവൻ്റെ സാഹോദര്യത്തിൻ്റെയും സമത്വത്തിൻ്റെയും സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുക എന്നതായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.
