എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാൻ സർക്കാർ, ചെലവ് 6.71 കോടി രൂപ
എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും വിതരണം ചെയ്യുന്നതിനായി 480 ഐപാഡുകൾ വാങ്ങാൻ സർക്കാർ ടെൻഡർ ക്ഷണിച്ചു. കെൽട്രോൺ വഴിയാണ് ടെൻഡർ നടപടികൾ. ഇതിനായി 6.71 കോടി രൂപ ചെലവഴിക്കാനാണ് പദ്ധതി. 256 ജിബി സ്റ്റോറേജുള്ള 13 ഇഞ്ച് ഐപാഡ് പ്രോയുടെ 320 യൂണിറ്റുകളും 11 ഇഞ്ച് ഐപാഡിൻ്റെ 160 യൂണിറ്റുകളുമാണ് വാങ്ങുന്നത്. മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവ വാങ്ങുന്നതിനുള്ള ചെലവ്
പിഎസ്‌സി പരീക്ഷാക്രമക്കേട്: പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്പെൻഷൻ
പിഎസ്‌സി പരീക്ഷാക്രമക്കേട് കേസിൽ പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ സസ്പെൻഡ് ചെയ്തു. കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്തതിനു പിന്നാലെയാണ് നടപടി. പിഎസ്‌സിയിലെ രണ്ട് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്യാത്തതിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. അന്വേഷണത്തിലെ മെല്ലെപ്പോക്കിനെ ചോദ്യം ചെയ്ത കോടതി, പ്രതികളെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കോടതി നടപടികൾ തടസ്സമല്ലെന്നും വ്യക്തമാക്കിയിരുന്നു. പരീക്ഷാക്രമക്കേടുമായി
അഴിമതിക്കേസ്: തമിഴ്‌നാട് മുൻ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി അറസ്റ്റിൽ
തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴിയെ അഴിമതിക്കേസിൽ ചെന്നൈ പൊലീസിൻ്റെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി. സ്വകാര്യ സ്കൂളുകൾക്ക് ലൈസൻസുകളും മറ്റ് സർക്കാർ സർട്ടിഫിക്കറ്റുകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നൂറുകോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. സർക്കാർ അംഗീകാരങ്ങൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 177 സ്വകാര്യ സ്കൂളുകളിൽനിന്ന് പണം കൈപ്പറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. മുൻ
മാസപ്പടിക്കേസ്: അന്വേഷണം തടഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിജിലൻസ് കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്. പിണറായി വിജയന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. കേസിന്റെ അന്വേഷണം തടയുകയും എഫ്ഐആറിലെ തുടർനടപടികൾ നിർത്തിവയ്ക്കാനും കോടതി നിർദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പിണറായി കോടതിയെ സമീപിച്ചത്. നവംബർ 25ന് വാദം തുടങ്ങും. കേസ് പരിഗണിച്ച സമയം മുതൽ സിംഗിൾ ബെഞ്ച് ഉത്തരവിൽ വരെ
സിപിഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യ അഡ്വ. പി.വി.ഹേമലത അന്തരിച്ചു
സിപിഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യ അഡ്വ. പി.വി.ഹേമലത (74) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിദേശത്തുള്ള മകൻ നാട്ടിലെത്തിയശേഷം സംസ്കാര ചടങ്ങുകൾ നടത്തും.
ആഗോള ദൈവദശകം ആലാപനത്തിൽ പങ്കുചേർന്ന് എസ്എൻഡിപി യോഗം ബാംഗ്ലൂർ യൂണിയൻ
ശ്രീനാരായണ ഗുരുദേവൻ്റെ മാനവികതയുടെയും സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ‘ദൈവദശകം–ഒരു ലോകം, ഒരു പ്രാർത്ഥന’ ആഗോള ആലാപനത്തിൽ എസ്എൻഡിപി യോഗം ബാംഗ്ലൂർ യൂണിയൻ ഭക്തിനിർഭരമായി പങ്കുചേർന്നു. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് ആഹ്വാനം ചെയ്ത ആഗോള ആലാപനത്തിൽ 53 രാജ്യങ്ങളിൽനിന്നുള്ള ഭക്തർ പങ്കെടുത്തു. ബാംഗ്ലൂർ യൂണിയനു കീഴിലുള്ള വിവിധ ശാഖകളിലും യൂണിയൻ ആസ്ഥാനമായ തമ്മനഹള്ളി ഗുരുമന്ദിര ക്ഷേത്രത്തിലും പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു.
ബെംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനമുണ്ടായ കടയ്ക്ക് മുകളിലെ മുറിയിൽനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു
കമ്മഗൊണ്ടനഹള്ളി–അബിഗെരെ റോഡിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനമുണ്ടായ കടയ്ക്ക് മുകളിലെ മുറിയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒക്ടോബർ 24ന് നടന്ന സ്ഫോടനത്തിന് പിന്നാലെ, ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അടഞ്ഞുകിടന്ന മുറിക്കുള്ളിലായിരുന്നു മൃതദേഹങ്ങൾ. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ മുറി തുറന്നു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മരിച്ചവർ ഭാര്യയും ഭർത്താവുമാണെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്നതും, കനത്ത ചൂടും പുകയും കാരണം പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ശ്വാസംമുട്ടിയാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക
മൈസൂരു കൊട്ടാരവും ഭൂമിയും സർക്കാരിൻ്റെത്; ദസറ വിമർശനത്തിൽ പ്രമോദാദേവിക്ക് യതീന്ദ്രയുടെ മറുപടി
മൈസൂരു ദസറ ആഘോഷങ്ങളുടെ നടത്തിപ്പിനെതിരെ മുൻ രാജകുടുംബാംഗം പ്രമോദാദേവി വാഡിയർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കർണാടക മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ. മൈസൂരു കൊട്ടാര ബോർഡും കൊട്ടാരഭൂമിയും സർക്കാരിൻ്റെതാണെന്നും രാജകുടുംബത്തിന് താമസത്തിനായി കൊട്ടാരത്തിൻ്റെ ഒരു ഭാഗം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദസറ ആഘോഷങ്ങളിൽ സർക്കാർ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മയും സുരക്ഷാവീഴ്ചകളും ഉണ്ടായെന്നും രാജകുടുംബത്തിൻ്റെ മതപരമായ ചടങ്ങുകളിൽ ഇടപെടലുണ്ടായെന്നും ആരോപിച്ച് പ്രമോദാദേവി കത്തയച്ചിരുന്നു. സ്വർണ അമ്പാരിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പോലീസിൻ്റെ പെരുമാറ്റത്തിലും അവർ
ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ കളിക്കളം എന്നപേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ബംഗളൂരുവിലെ മലയാളി സംഘടനകളുടെ യൂത്ത് വിങ്ങുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരത്തിൽ Aratt Vivera ഒന്നാം സ്ഥാനവും, ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ റണ്ണേഴ്സ് അപ്പുമായി. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. യൂത്ത് വിംഗ് കൺവീനർ അശ്വതി രവീന്ദ്രൻ, ജോയിന്റ് കൺവീനർ സുരേഷ് എസ്,കോഡിനേറ്റർ പ്രവീൺ,ഷാജി ആർ പിള്ള, അഡ്വ.ഹനീഷ് എന്നിവർ നേതൃത്വം നൽകി. ഫോറം പ്രസിഡണ്ട്
മീശപ്പുലിമലയിലും നീലവസന്തം; നീലക്കുറിഞ്ഞി കാണാൻ ഇന്നു മുതൽ സന്ദർശകർക്ക് പ്രവേശനം
പശ്ചിമഘട്ടത്തിൻ്റെ പ്രകൃതിഭംഗിക്കും ജൈവവൈവിധ്യത്തിനും മാറ്റുകൂട്ടി മീശപ്പുലിമലയിലും നീലക്കുറിഞ്ഞി വസന്തം. മൂന്നാർ, വട്ടവട, ചൊക്രമുടി എന്നിവിടങ്ങൾക്ക് പിന്നാലെ ഉയർന്ന കൊടുമുടികളിലൊന്നായ മീശപ്പുലിമലയിലും നീലക്കുറിഞ്ഞി പൂത്തതോടെ സഞ്ചാരികൾക്ക് തിങ്കളാഴ്ച (ഒക്ടോബർ 26) മുതൽ പ്രവേശനം അനുവദിച്ചു തുടങ്ങി. നാലുമണിക്കൂർ പാക്കേജ്; നിരക്ക് 1,416 രൂപ. കേരള വനം വികസന കോർപ്പറേഷൻ്റെ (KFDC) മൂന്നാർ ഡിവിഷൻ്റെ ആഭിമുഖ്യത്തിലാണ് നീലക്കുറിഞ്ഞി കാണാനുള്ള പ്രത്യേക യാത്ര ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്കായി മൂന്നാർ സൈലന്റ് വാലി റോഡിലുള്ള കെ.എഫ്.ഡി.സി. ഓഫീസിന്