തമിഴ്‌നാട്ടിൽ കനത്ത മഴയിലും അനുബന്ധ അപകടങ്ങളിലുമായി ആറുപേർ മരിച്ചു. ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് 45കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർഥിയും മരിച്ചു. കൃഷ്ണഗിരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 45കാരി വൈദ്യുതിക്കമ്പിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ചു.

നീലഗിരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 62 ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഊട്ടിയിൽ വീടിന് മുകളിലേക്ക് മരം വീണ് രണ്ടുപേർക്ക് പരിക്കേറ്റു. മഴയെ തുടർന്ന് കോയമ്പത്തൂർ, ദിണ്ടിഗൽ, രാമനാഥപുരം ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നീലഗിരിയിലെ നാല് താലൂക്കുകളിലും അവധി നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കൊടൈക്കനാൽ ഫോറസ്റ്റ് ഡിവിഷനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും അടച്ചിടും.

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 18 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെ 11 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്

Related Posts