കനത്ത മഴ; പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും
Kerala
0 min read
2.3k

കനത്ത മഴ; പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും

ഒക്ടോബർ 25, 2026
0

കനത്ത മഴയെ തുടർന്ന് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഇന്ന് ഉയർത്തും. ഇന്ന് വൈകിട്ട് 6ന് അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും. പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ ഇതിനകം 10 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഡാമുകളുടെ സമീപപ്രദേശങ്ങളിലുള്ളവരും നദീതീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തുന്നത്. ജലനിരപ്പ് സുരക്ഷിത പരിധിയായ 107.5 മീറ്ററിൽ നിലനിർത്തുന്നതിനായാണ് നടപടി

Continue Reading
സ്കൂൾ കായികമേളയ്ക്ക് തുടക്കം; മുഖ്യമന്ത്രി വി.ഡി.സതീശൻ ദീപം തെളിയിച്ചു
Kerala
1 min read
2.2k

സ്കൂൾ കായികമേളയ്ക്ക് തുടക്കം; മുഖ്യമന്ത്രി വി.ഡി.സതീശൻ ദീപം തെളിയിച്ചു

ഒക്ടോബർ 25, 2026
0

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ചാത്തമംഗലം എൻഐടി ഗ്രൗണ്ടിൽ തുടക്കമായി. ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദീപം തെളിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഡോ. പി.ടി. ഉഷ എംപിയിൽനിന്നാണ് മുഖ്യമന്ത്രി ദീപം ഏറ്റുവാങ്ങിയത്. 14 ജില്ലകളിൽനിന്നായി കായികതാരങ്ങളും ഒഫീഷ്യലുകളും പരിശീലകരുമടക്കം 15,000ത്തിലേറെ പേർ ഒരാഴ്ച നീളുന്ന കായികമേളയിൽ പങ്കെടുക്കും. കോഴിക്കോട് എൻഐടിയിലെ നവീകരിച്ച സിന്തറ്റിക് ട്രാക്കിൽ ഉദ്ഘാടനത്തിനുശേഷം നടക്കുന്ന ആദ്യ വലിയ കായികമേളയാണിത്. ജില്ലയിലെ പത്ത് വേദികളിലായി വിവിധ

Continue Reading
ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി
India
0 min read
2.3k

ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

ഒക്ടോബർ 25, 2026
0

നവംബർ ഒന്നിന് ഇന്ത്യാ മുന്നണി പ്രഖ്യാപിച്ച പ്രതിഷേധ റാലിക്ക് മുന്നോടിയായി ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിൽ ക്രമസമാധാന നിലയും സുരക്ഷാ മുന്നൊരുക്കങ്ങളും അവലോകനം ചെയ്തു. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിൻ്റെ 250ലധികം കമ്പനികളെ ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കാൻ പട്രോളിങ് ശക്തമാക്കാനും സിസിടിവി, നിർമിതബുദ്ധി സംവിധാനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും

Continue Reading
ഇടുക്കിയിൽ ഏലത്തോട്ടത്തിലേക്ക് മരം കടപുഴകിവീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം
Kerala
0 min read
2.5k

ഇടുക്കിയിൽ ഏലത്തോട്ടത്തിലേക്ക് മരം കടപുഴകിവീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഒക്ടോബർ 25, 2026
0

ശക്തമായ മഴയ്ക്കും കാറ്റിനുമിടെ ഏലത്തോട്ടത്തിലേക്ക് മരം കടപുഴകിവീണ് രണ്ട് വനിതാ തൊഴിലാളികൾ മരിച്ചു. മാങ്കുളം സിങ്കുകുടി ഉന്നതിയിലെ സില്ലിയമ്മ, വീരലക്ഷ്മി എന്നിവരാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്.

Continue Reading
സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് ക്രമീകരിക്കും; നിർദേശങ്ങൾ സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചു
Kerala
1 min read
2.6k

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് ക്രമീകരിക്കും; നിർദേശങ്ങൾ സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചു

ഒക്ടോബർ 25, 2026
0

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ച് ഉത്തരവിറക്കി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സമിതിയുടെ അധ്യക്ഷയായി ചുമതലപ്പെടുത്തി. സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന റൂം വാടക കുറയ്ക്കൽ, എം.ആർ.പി. (MRP) നിരക്കിനേക്കാൾ കുറഞ്ഞ വിലയിൽ രോഗികൾക്ക് മരുന്ന് ലഭ്യമാക്കൽ, വിവിധ രോഗനിർണ്ണയ പരിശോധനകളുടെ നിരക്കുകൾ കുറയ്ക്കൽ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് നിർദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയ

Continue Reading
സ്വകാര്യ വാഹനങ്ങൾ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാൻ അഞ്ച് മന്ത്രിമാർക്ക് അനുമതി
Kerala
0 min read
2.7k

സ്വകാര്യ വാഹനങ്ങൾ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാൻ അഞ്ച് മന്ത്രിമാർക്ക് അനുമതി

ഒക്ടോബർ 25, 2026
0

സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിക്കാൻ അഞ്ച് മന്ത്രിമാർക്ക് പൊതുഭരണ വകുപ്പ് അനുമതി നൽകി. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മൂന്ന് സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാനാണ് അനുമതി. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ.ബഷീർ, കെ.എം.ഷാജി, വി.ഇ.അബ്ദുൽ ഗഫൂർ എന്നിവരുടെ അപേക്ഷകളും അംഗീകരിച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാമെങ്കിലും ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള ചെലവുകൾ

Continue Reading
അരുണാചൽ പ്രദേശിൽ സിയാങ് അണക്കെട്ട് പദ്ധതിക്കെതിരെ അരുണാചലിൽ കലാപസമാന പ്രതിഷേധം; സർക്കാർ സ്ഥാപനങ്ങൾക്ക് തീയിട്ടു
India
0 min read
2.6k

അരുണാചൽ പ്രദേശിൽ സിയാങ് അണക്കെട്ട് പദ്ധതിക്കെതിരെ അരുണാചലിൽ കലാപസമാന പ്രതിഷേധം; സർക്കാർ സ്ഥാപനങ്ങൾക്ക് തീയിട്ടു

ഒക്ടോബർ 25, 2026
0

അരുണാചൽ പ്രദേശിൽ നിർദിഷ്ട സിയാങ് അപ്പർ മൾട്ടിപർപ്പസ് പദ്ധതിക്കെതിരായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പാസിഘട്ടിൽ എൻഎച്ച്പിസി ഓഫിസിനും പൊലീസ് സ്റ്റേഷനും പ്രതിഷേധക്കാർ തീയിട്ടതായും രാഷ്ട്രീയ നേതാക്കളുടെ വീടുകൾ ആക്രമിച്ച് കൊള്ളയടിച്ചതായും റിപ്പോർട്ടുകളുണ്ട്. കല്ലേറിൽ 40ലേറെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. 11,200 മെഗാവാട്ട് ശേഷിയുള്ള അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങളും സർവേകളും നിർത്തിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പദ്ധതി നടപ്പാക്കുന്നതിലൂടെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും കൃഷിയിടങ്ങൾ നഷ്ടപ്പെടുമെന്നും

Continue Reading
ആർസിബിയുടെ കിരീടനേട്ടത്തിന് പിന്നിൽ മികച്ച ടീം; സിഎസ്‌കെ തിരിച്ചുവരുമെന്ന് ധോണി
India
0 min read
2.7k

ആർസിബിയുടെ കിരീടനേട്ടത്തിന് പിന്നിൽ മികച്ച ടീം; സിഎസ്‌കെ തിരിച്ചുവരുമെന്ന് ധോണി

ഒക്ടോബർ 25, 2026
0

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ചാമ്പ്യന്മാരായതിന് പിന്നിൽ പ്രത്യേക രഹസ്യങ്ങളൊന്നുമില്ലെന്നും മികച്ച ടീമായിരുന്നു അവരുടേതെന്നും മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈ സൂപ്പർ കിങ്‌സ് പഴയ പ്രതാപം വീണ്ടെടുക്കുമോയെന്ന ചോദ്യത്തിന് 2027 സീസൺ ടീമിന് മികച്ചതായിരിക്കുമെന്ന് ധോണി പ്രത്യാശ പ്രകടിപ്പിച്ചു. ഏത് ചാമ്പ്യൻ ടീമിനും കരിയറിൽ തിരിച്ചടികൾ നേരിടേണ്ടിവരുമെന്ന് ധോണി പറഞ്ഞു. ജീവിതത്തിലെന്നപോലെ കായികരംഗത്തും ഉയർച്ചയും താഴ്ചയുമുണ്ടാകും. എന്നാൽ ടീം എന്ന

Continue Reading
പ്രശസ്ത പാചകവിദഗ്ധൻ ഷെഫ് ദാമു അന്തരിച്ചു
India
0 min read
2.2k

പ്രശസ്ത പാചകവിദഗ്ധൻ ഷെഫ് ദാമു അന്തരിച്ചു

ഒക്ടോബർ 25, 2026
0

ടെലിവിഷൻ പാചകപരിപാടികളിലൂടെ ശ്രദ്ധേയനായ പ്രശസ്ത പാചകവിദഗ്ധൻ ഷെഫ് ദാമു എന്ന ദാമോദരൻ കോതണ്ഡരാമൻ (72) അന്തരിച്ചു. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ പാചകം ചെയ്തതിന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ അദ്ദേഹം 617 വിഭവങ്ങൾ തയ്യാറാക്കിയാണ് റെക്കോർഡ് സ്ഥാപിച്ചത്. 2025ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. വിജയ് ടിവിയിലെ ജനപ്രിയ പാചക റിയാലിറ്റി ഷോയായ ‘കുക്ക് വിത്ത് കോമാളി’യിൽ വിധികർത്താവായും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. തമിഴ്നാടിൻ്റെ പരമ്പരാഗത വിഭവങ്ങൾ

Continue Reading
കേരള പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും നീക്കാൻ ശുപാർശ ചെയ്ത് മുൻ ഗവർണർ
Kerala
0 min read
2.4k

കേരള പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും നീക്കാൻ ശുപാർശ ചെയ്ത് മുൻ ഗവർണർ

ഒക്ടോബർ 25, 2026
0

കേരള പി.എസ്.സി. ചെയർമാൻ ബൈജു ഉൾപ്പെടെ മുഴുവൻ അംഗങ്ങളെയും പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ശുപാർശ നൽകിയതായി റിപ്പോർട്ട്. ചെയർമാൻ ഉൾപ്പെടെ 16 പേരെ നീക്കണമെന്നാണ് ശുപാർശയിലുള്ളതെന്നാണ് വിവരം. ഗവർണർ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുമ്പാണ് നടപടി. ഗവർണർക്ക് പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും നിയമിക്കാൻ അധികാരമുണ്ടെങ്കിലും ഭരണഘടനാപരമായ വ്യവസ്ഥകൾ പ്രകാരം അവരെ നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി

Continue Reading