ശക്തമായ മഴയ്ക്കും കാറ്റിനുമിടെ ഏലത്തോട്ടത്തിലേക്ക് മരം കടപുഴകിവീണ് രണ്ട് വനിതാ തൊഴിലാളികൾ മരിച്ചു. മാങ്കുളം സിങ്കുകുടി ഉന്നതിയിലെ സില്ലിയമ്മ, വീരലക്ഷ്മി എന്നിവരാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്.

Related Posts