കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തിൽ 50 കോടിയോളം നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് ഉടമ ഗോവിന്ദ കമ്മത്ത് പറഞ്ഞു. റംസാൻ പ്രമാണിച്ച് സ്റ്റോക്കെടുപ്പ് കൂടി ഉണ്ടായതിനാൽ 2023 ലുണ്ടായ തീപിടിത്തത്തിനേക്കാൾ മൂന്നിരട്ടിയോളം കൂടുതൽ നഷ്ടമുണ്ടായി.

ജയലക്ഷ്മി സിൽക്സ് മാനേജർ കെ.അജേഷ് ടൗൺ പൊലീസ് നൽകിയ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. 156 ഓളം ജീവനക്കാരാണ് ഇവിടെയുള്ളത്. നവീകരണം കഴിയും വരെ ഇവരെ മറ്റ് നഗരങ്ങളിലെ സ്ഥാപനങ്ങളിലേക്ക് മാറ്റും.

Related Posts