ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ സൂ​​പ്പ​​ര്‍ എ​​ട്ട് പ​​ട്ടി​​ക പൂ​​ര്‍​ത്തി​​യാ​​യി. ഗ്രൂ​​പ്പ് എ​​യി​​ല്‍​നി​​ന്ന് മൂ​​ന്നാം ജ​​യ​​ത്തോ​​ടെ പാ​​ക്കി​​സ്ഥാ​​നും സൂ​​പ്പ​​ര്‍ എ​​ട്ട് ടി​​ക്ക​​റ്റ് എ​​ടു​​ത്ത​​തോ​​ടെ​​യാ​​ണി​​ത്. ബി, ​​സി, ഡി ​​ഗ്രൂ​​പ്പു​​ക​​ളി​​ല്‍ ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​രാ​​യി സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച ടീ​​മു​​ക​​ളു​​ടെ പ​​ട്ടി​​ക നേ​​ര​​ത്തേ പൂ​​ര്‍​ത്തി​​യാ​​യി​​രു​​ന്നു.

​​ഗ്രൂ​​പ്പ് എ​​യി​​ല്‍​നി​​ന്ന് ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ന്‍, ഗ്രൂ​​പ്പ് ബി​​യി​​ല്‍​നി​​ന്ന് ശ്രീ​​ല​​ങ്ക, സിം​​ബാ​​ബ്‌​വെ, ​ഗ്രൂ​​പ്പ് സി​​യി​​ല്‍​നി​​ന്ന് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്, ഇം​​ഗ്ല​​ണ്ട്, ഗ്രൂ​​പ്പ് ഡി​​യി​​ല്‍​നി​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ളാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ലേ​​ക്ക് എത്തി​​യ​​ത്.

Related Posts