ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൻ്റെ 2025 സീസൺ കപ്പ് ആർക്കെന്നറിയാൻ ഇനി 4 മത്സരങ്ങളുടെ അകലം മാത്രം. ലീഗ് റൗണ്ടിശേഷം പ്ലേ ഓഫ് ത്രില്ലറിന് ഇന്നു തുടക്കം. 10 ടീമുകളുടെ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് യഥാക്രമം ഒന്നു മുതൽ നാലു വരെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത് പ്ലേ ഓഫിൽ എത്തിയിരിക്കുന്നത്.
പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സും രണ്ടാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവും തമ്മിൽ ഇന്നു രാത്രി 7.30 നാണ് ആദ്യ ക്വാളിഫയർ പോരാട്ടം. ജയിക്കുന്നവർ ഫൈനലിൽ പ്രവേശിക്കും. നാളെ നടക്കുന്ന ഗുജറാത്ത് ടൈറ്റൻസ് x മുംബൈ ഇന്ത്യൻസ് എലിമിനേറ്ററിൽ ജയിച്ചെത്തുന്ന ടീമുമായി രണ്ടാം ക്വാളിഫയർ പോരാട്ടത്തിനായി പരാജയപ്പെടുന്നവർ കാത്തിരിക്കും. രണ്ടാം ക്വാളിഫയർ ജയിക്കുന്ന ടീമാണ് ഇന്നത്തെ ആദ്യ ക്വാളിഫർ ജേതാക്കളെ ഫൈനലിൽ നേരിടുക.