സംസ്ഥാന സർക്കാർ ജീവനക്കാർ മെയ് 31ന് കൂട്ടമായി വിരമിക്കും. കഴിഞ്ഞവർഷം മേയ് 31-ന് 10,560 പേരും 2023-ൽ 11,800 പേരും വിരമിച്ചിരുന്നു. ഒരുവർഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്. പതിനായിരത്തോളം സംസ്ഥാനസർക്കാർ ജീവനക്കാർ പടിയിറിങ്ങും. ഈ പ്രാവശ്യം കെഎസ്ഇബിയിൽ നിന്ന് മാത്രം വിരമിക്കുക 1022 പേരായിരിക്കും. 122 ലൈൻമാൻ, 326 ഓവർസീയർ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. 22 ലൈൻമാൻ, 326 ഓവർസീയർ എന്നിവരും ഇക്കൂട്ടത്തിലുണ്ട്.

ജീവനക്കാർ ഫീൽഡ് തലത്തിൽ കുറവായതിനാൽ കെഎസ്ഇബിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്കയും ഇവിടെ നിലനിൽക്കുന്നു. വിരമിക്കുന്നവർക്ക് ഇത്തവണ ആനുകൂല്യങ്ങൾ നൽകണമെങ്കിൽ ഏകദേശം 6000 കോടിരൂപ വേണ്ടിവരും. എന്നാൽ ഇത് ഒറ്റയടിക്ക് നൽകേണ്ടതല്ല. അക്കൗണ്ട്സ് ജനറൽ അനുവദിക്കുന്ന മുറയ്ക്കാണ് വിരമിക്കൽ ആനുകൂല്യം കൈമാറുക.

Related Posts