എഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഇന്ന്, ദുബായി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മത്സരിക്കുന്നത് ആദ്യമായാണ്.

ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിനുശേഷമാണ് ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ രണ്ടാം മത്സരത്തിനായി ഇറങ്ങുന്നത്. ഇന്ത്യ ആദ്യ മത്സരത്തിൽ യുഎഇയെ ഒമ്പത് വിക്കറ്റിനു കീഴടക്കിയിരുന്നു. പാക്കിസ്ഥാൻ ഒമാനെ 93 റൺസിനു കീഴടക്കിയാണ് എത്തുന്നത്.

Related Posts