മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ മൈസൂർ റോഡ് ഹയാത്തുൽ ഇസ്ലാം മദ്രസ മീലാദ് ഫെസ്റ്റ് ഇന്ന് നടക്കും. മൈസൂർ റോഡ് കർണാടക മലബാർ സെൻ്ററിലെ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി മദ്രസ ചെയർമാൻ ശംസുദ്ദീൻ കൂടാളി പതാക ഉയർത്തുന്നതോടെ തുടക്കം കുറിക്കും. ഉച്ചക്ക് ഒരു മണിക്ക് ബെംഗളൂരുവിലെ വിവിധ മഹല്ലുകളിലെ പണ്ഡിതന്മാരടെ നേതൃത്വത്തിൽ മൗലിദ് സംഗമം നടക്കും. തുടർന്ന് വിദ്യാർഥികളുടെ കലാമത്സരങ്ങളും ദഫ്, ബുർദ, ഫ്ലവർ ഷോ തുടങ്ങിയ പരിപാടികളും നടക്കും.
വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി ടി.സി. സിറാജിൻ്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് ഡോ. എൻ.എ.,മുഹമ്മദ് ഉദ്ഘാടനം ചെയ്യും. മദ്ഹ് റസൂൽ പ്രഭാഷണവും നടക്കും. പൊതുപരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും നൽകും. മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനങ്ങളും നടക്കും.