ബെംഗളൂരു മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
Karnataka
1 min read
2.4k

ബെംഗളൂരു മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ഒക്ടോബർ 25, 2026
0

മലയാളി സാമൂഹ്യപ്രവർത്തകനും ബാംഗ്ലൂർ മലയാളി ക്ലബ്ബ് സ്ഥാപകനും ബിസിനസുകാരനുമായ സുനോജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഹെബ്ബാൾ കെമ്പാപുരയിലായിരുന്നു താമസം. സർജാപുരയിലെ സ്പർശ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസോസിയേഷൻ്റെ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി രാവിലെ യാത്ര ചെയ്യുന്നതിനിടെ കാറിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാംഗ്ലൂർ മലയാളി ക്ലബ്ബിൻ്റെ സ്ഥാപകനായ സുനോജ്, സഞ്ജയനഗർ കലാകൈരളിയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. WAYZONE എജ്യുക്കേഷണൽ കൺസൾട്ടൻസിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. തലശ്ശേരി

Continue Reading
കാർട്ടൺ ഇന്ത്യ കരാർ വിവാദം: പണമിടപാട് രേഖകളും ശബ്ദസന്ദേശവും പുറത്ത്
Kerala
0 min read
2.7k

കാർട്ടൺ ഇന്ത്യ കരാർ വിവാദം: പണമിടപാട് രേഖകളും ശബ്ദസന്ദേശവും പുറത്ത്

ഒക്ടോബർ 25, 2026
0

പി.പി. ദിവ്യയുമായി ബന്ധപ്പെട്ട കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനി കരാർ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. കമ്പനി മാനേജിങ് ഡയറക്ടർ മുഹമ്മദ് ആസിഫിൻ്റെതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദസന്ദേശവും പണമിടപാടുകളുടേതെന്ന് പറയുന്ന സ്ക്രീൻഷോട്ടുകളും പുറത്തുവന്നു. ദിവ്യയുടെ സഹോദരൻ അനൂപ്, ഡ്രൈവർ വൈശാഖ് എന്നിവർക്കു പണം അയച്ചതായി സൂചിപ്പിക്കുന്ന രേഖകളും ഇതിലുണ്ട്. എന്നാൽ, മുഹമ്മദ് ആസിഫിൽനിന്ന് പണം ലഭിച്ചിട്ടില്ലെന്ന് അനൂപും വൈശാഖും വ്യക്തമാക്കിയിട്ടുണ്ട്. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.പി. ഷാജിറിന് പണം നൽകിയതായി

Continue Reading
ഡി.കെ.ശിവകുമാറിൻ്റെ സ്റ്റിംഗ് ഓപ്പറേഷൻ ആരോപണം: നടപടിയില്ലാതെ കർണാടക സർക്കാർ
Karnataka
0 min read
2.5k

ഡി.കെ.ശിവകുമാറിൻ്റെ സ്റ്റിംഗ് ഓപ്പറേഷൻ ആരോപണം: നടപടിയില്ലാതെ കർണാടക സർക്കാർ

ഒക്ടോബർ 25, 2026
0

വ്യവസായ ചർച്ചയുടെ മറവിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തി തന്നെ കുടുക്കാൻ ശ്രമിച്ചെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിക്കാതെ കർണാടക സർക്കാർ. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്ന് അറിയില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ പിന്നീട് ഡി.കെ. ശിവകുമാറും കൂടുതൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. കേരളത്തിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഒരു പ്രമുഖ വ്യവസായി ക്യാമറ ഘടിപ്പിച്ച മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ചെത്തി രഹസ്യമായി ദൃശ്യങ്ങൾ പകർത്താൻ

Continue Reading
മുംബൈ ഇന്ത്യൻസിൻ്റെ പുതിയ മുഖ്യ പരിശീലകനായി കീറോൺ പൊള്ളാർഡ്
Sports
0 min read
2.3k

മുംബൈ ഇന്ത്യൻസിൻ്റെ പുതിയ മുഖ്യ പരിശീലകനായി കീറോൺ പൊള്ളാർഡ്

ഒക്ടോബർ 25, 2026
0

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻ്റെ മുഖ്യ പരിശീലകനായി വെസ്റ്റ് ഇൻഡീസ് മുൻ ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെ നിയമിച്ചു. മഹേല ജയവർധനെയ്ക്ക് പകരമായാണ് പൊള്ളാർഡിൻ്റെ നിയമനം. ദീർഘകാലം മുംബൈ ടീമിനായി കളിച്ച പരിചയസമ്പത്തുമായാണ് താരം പുതിയ ചുമതലയിലെത്തുന്നത്. 13 സീസണുകളിൽ മുംബൈ ഇന്ത്യൻസിനായി കളിച്ച പൊള്ളാർഡ് നാലു വർഷം മുമ്പാണ് താരമെന്ന നിലയിൽ ടീമിനോട് വിടപറഞ്ഞത്. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഐപിഎൽ കിരീടം നേടിയപ്പോൾ ടീമിൻ്റെ വിജയത്തിൽ

Continue Reading
ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ 30 കിലോയിലേറെ കഞ്ചാവ്; നാലുപേർ പിടിയിൽ
Kerala
0 min read
2.3k

ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ 30 കിലോയിലേറെ കഞ്ചാവ്; നാലുപേർ പിടിയിൽ

ഒക്ടോബർ 25, 2026
0

പൊൻകുന്നത്ത് ബെംഗളൂരുവിൽ നിന്നെത്തിയ അന്തർസംസ്ഥാന ടൂറിസ്റ്റ് ബസിൽ നിന്ന് 30 കിലോഗ്രാമിലേറെ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എരുമേലി സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 7.30ഓടെ പൊൻകുന്നം മിനി സിവിൽ സ്റ്റേഷന് മുന്നിൽ വെച്ചാണ് ‘യാത്ര’ എന്ന ടൂറിസ്റ്റ് ബസ് പൊലീസ് തടഞ്ഞ് പരിശോധിച്ചത്. പൊൻകുന്നം പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ നാല് പെട്ടികളിലായി പായ്ക്ക് ചെയ്ത നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന്

Continue Reading
ബെംഗളൂരു അബ്ബിഗരെയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു
Karnataka
0 min read
2.4k

ബെംഗളൂരു അബ്ബിഗരെയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു

ഒക്ടോബർ 25, 2026
0

അബ്ബിഗരെയിൽ തീപിടിത്തത്തിൽ ഗ്യാസ് സിലിണ്ടറുകളും വിവിധതരം എണ്ണകളും വിൽക്കുന്ന സ്ഥാപനം പൂർണമായും കത്തിനശിച്ചു. കെ.ജി.ഹള്ളി സർക്കിളിന് സമീപം അബ്ബിഗരെ റോഡിൽ പ്രവർത്തിച്ചിരുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ കടകൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെ പടർന്ന തീ അണയ്ക്കാൻ അഗ്നിരക്ഷാസേന നാല് മണിക്കൂറോളം പരിശ്രമിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആളപായമില്ല. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Continue Reading
ഇന്ത്യ–സിംബാബ്‌വെ വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്
Sports
0 min read
2.6k

ഇന്ത്യ–സിംബാബ്‌വെ വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

ഒക്ടോബർ 25, 2026
0

ഇന്ത്യ–സിംബാബ്‌വെ വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വഡോദരയിൽ നടക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ ജയം നേടി 1–0ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.

Continue Reading
ഗ്ലോബൽ ദൈവദശകം ഇന്ന്; ബാംഗ്ലൂർ ചാപ്റ്റർ വേദകുമാർ ഉദ്ഘാടനം ചെയ്യും
Karnataka
1 min read
2.5k

ഗ്ലോബൽ ദൈവദശകം ഇന്ന്; ബാംഗ്ലൂർ ചാപ്റ്റർ വേദകുമാർ ഉദ്ഘാടനം ചെയ്യും

ഒക്ടോബർ 25, 2026
0

ശ്രീ നാരായണ ഗുരുദേവൻ്റെ വിഖ്യാത സർവ്വമത പ്രാർത്ഥനയായ ദൈവദശകം, ജർമ്മനി ആസ്ഥാനമായ ശ്രീ നാരായണഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിൻ്റെ ആഭിമുഖ്യത്തിൽ 53 രാജ്യങ്ങളിൽ നിന്നായി പത്തുലക്ഷം പേർ ഒരേ സമയം പാരായണം ചെയ്യുന്ന ഗ്ലോബൽ ദൈവദശകപാരായണം ബംഗളൂരുവിൽ ബില്ലവ അസ്സോസിയേഷൻ അധ്യക്ഷൻ എം വേദകുമാർ ഉദ്ഘാടനം ചെയ്യും. ഈഡിക സമാജം ഓർഗനൈസിംങ് സെക്രട്ടറിയും സിനിമാ നിർമ്മാതാവുമായ കെ.എസ് ദുഷ്യന്ത് മുഖ്യാതിഥിയായി പങ്കെടുക്കും. ഗ്ലോബൽ ദൈവദശകം ബാംഗ്ലൂർ ചാപ്‌റ്റർ ചെയർമാൻ അഡ്വ.

Continue Reading
സ്റ്റിങ് ഓപ്പറേഷൻ കേസ്: തന്നെ കുടുക്കാൻ ശിവകുമാറും പ്രിയങ്ക് ഖാർഗെയും ഗൂഢാലോചന നടത്തുന്നതായി കുമാരസ്വാമി
Karnataka
0 min read
2.6k

സ്റ്റിങ് ഓപ്പറേഷൻ കേസ്: തന്നെ കുടുക്കാൻ ശിവകുമാറും പ്രിയങ്ക് ഖാർഗെയും ഗൂഢാലോചന നടത്തുന്നതായി കുമാരസ്വാമി

ഒക്ടോബർ 25, 2026
0

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയും ചേർന്ന് സ്റ്റിങ് ഓപ്പറേഷൻ കേസിൽ തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട സ്റ്റിങ് ഓപ്പറേഷൻ വിവാദത്തിൽ അന്വേഷണം ജനതാദൾ (എസ്) നേതാക്കളിലേക്ക് തിരിച്ചുവിടാൻ സർക്കാർ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. സ്റ്റിങ് ഓപ്പറേഷൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്നവർ ഇക്കാര്യം സമ്മതിച്ചിട്ടും അന്വേഷണം തനിക്കും പാർട്ടിക്കുമെതിരെ തിരിച്ചുവിടുകയാണെന്നാണ് കുമാരസ്വാമിയുടെ വാദം. മാധ്യമപ്രവർത്തകൻ രാകേഷ് ഷെട്ടി, കോൺഗ്രസ്

Continue Reading
ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം തടയണം: കർണാടക പെന്തെക്കൊസ്ത് സഭാ നേതാക്കൾ
Karnataka
0 min read
2.7k

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം തടയണം: കർണാടക പെന്തെക്കൊസ്ത് സഭാ നേതാക്കൾ

ഒക്ടോബർ 25, 2026
0

കർണാടകയുടെ വിവിധയിടങ്ങളിൽ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജആരോപണമുന്നയിച്ച് ക്രൈസ്തവരെ ആക്രമിക്കുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നു സംയുക്ത വേദി ചെയർമാൻ റവ.ഡോ. രവിമണി പറഞ്ഞു. ബാംഗ്ലൂരു ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ് ഹാളിൽ മുഖ്യധാരാ പെന്തെക്കൊസ്ത് സഭാ പ്രതിനിധികളുടെ സംയുക്ത സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരിവർത്തന നിരോധന നിയമം പൂർണ്ണമായി റദ്ദാക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി.സി.പി.എ) സംഘടപ്പിച്ച സമ്മേളനത്തിൽ പ്രസിഡണ്ട് ചാക്കോ

Continue Reading