ചൂടിനെ നേരിടാൻ ബെംഗളൂരു; തണൽ ബസ് സ്റ്റോപ്പുകളും കൂളിങ് സെന്ററുകളും ഒരുക്കും
Karnataka
1 min read
2.6k

ചൂടിനെ നേരിടാൻ ബെംഗളൂരു; തണൽ ബസ് സ്റ്റോപ്പുകളും കൂളിങ് സെന്ററുകളും ഒരുക്കും

ഒക്ടോബർ 25, 2026
0

നഗരത്തിലെ വർധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാൻ പ്രത്യേക പദ്ധതിയുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA). ‘ബെംഗളൂരു അർബൻ ഹീറ്റ് പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങളുടെ മേൽക്കൂരകൾ തണുപ്പിക്കുന്ന സംവിധാനങ്ങൾ, തണൽ ബസ് സ്റ്റോപ്പുകൾ, കൂളിങ് സെന്ററുകൾ, ഹരിത ഇടങ്ങൾ എന്നിവ വികസിപ്പിക്കും. അമൃത് 2.0 പദ്ധതിയിൽനിന്നുള്ള ₹5 കോടി ഉപയോഗിച്ചാണ് ചൂടിനെ പ്രതിരോധിക്കുന്ന നഗര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത്. ശുചീകരണ തൊഴിലാളികൾ, ആശാ പ്രവർത്തകർ, ട്രാഫിക് പൊലീസ്, മാലിന്യശേഖരണ കേന്ദ്രങ്ങളിലെ ജീവനക്കാർ

Continue Reading
ഫ്രഞ്ച് ഓപ്പൺ സുപ്പർ 750 ബാഡ്മിന്റൻ: പി.വി.സിന്ധു ഫൈനലിൽ
Sports
1 min read
2.4k

ഫ്രഞ്ച് ഓപ്പൺ സുപ്പർ 750 ബാഡ്മിന്റൻ: പി.വി.സിന്ധു ഫൈനലിൽ

ഒക്ടോബർ 25, 2026
0

ഫ്രഞ്ച് ഓപ്പൺ സുപ്പർ 750 ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലിൽ കടന്നു. ദക്ഷിണ കൊറിയയുടെ ലോക ഒന്നാം നമ്പർ താരം ആൻ സെ യങ്ങാണ് ഫൈനലിൽ സിന്ധുവിൻ്റെ എതിരാളി. ഒരു മണിക്കൂർ 13 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ജപ്പാൻ്റെ ഹിന അകേച്ചിയെ 21-10, 20-22, 21-16ന് കീഴടക്കിയാണ് സിന്ധു ഫൈനൽ ഉറപ്പാക്കിയത്.

Continue Reading
ബിഎംടിസി ജീവനക്കാരുടെ അപകട ഇൻഷുറൻസ് ഒരു കോടി രൂപയായി ഉയർത്തി
Karnataka
0 min read
2.3k

ബിഎംടിസി ജീവനക്കാരുടെ അപകട ഇൻഷുറൻസ് ഒരു കോടി രൂപയായി ഉയർത്തി

ഒക്ടോബർ 25, 2026
0

ബിഎംടിസി ജീവനക്കാരുടെ അപകട ഇൻഷുറൻസ് പരിരക്ഷ 50 ലക്ഷം രൂപയിൽനിന്ന് ഒരു കോടി രൂപയായി ഉയർത്തി. യുണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഇൻഷുറൻസ് ആനുകൂല്യം വർധിപ്പിച്ചത്. ഒക്ടോബർ 24ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, പുതുക്കിയ ആനുകൂല്യം ബാങ്കിൽ ശമ്പള അക്കൗണ്ടുള്ള ജീവനക്കാർക്കാണ് ലഭിക്കുക. അപകടത്തിൽ ജീവനക്കാരൻ മരിച്ചാൽ നോമിനിക്ക് ഒരു കോടി രൂപ ഇൻഷുറൻസ് തുക ലഭിക്കും. അപകടത്തെത്തുടർന്ന് സ്ഥിരമായ ഭാഗികമോ

Continue Reading
ബിഡദി ടൗൺഷിപ് പദ്ധതി ഉപേക്ഷിക്കണം; മോദിക്ക് കത്തയച്ച് 24 ഗ്രാമങ്ങളിലെ കർഷകർ
Karnataka
0 min read
2.4k

ബിഡദി ടൗൺഷിപ് പദ്ധതി ഉപേക്ഷിക്കണം; മോദിക്ക് കത്തയച്ച് 24 ഗ്രാമങ്ങളിലെ കർഷകർ

ഒക്ടോബർ 25, 2026
0

ബിഡദി ടൗൺഷിപ് പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് 24 ഗ്രാമങ്ങളിലെ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പദ്ധതിക്കായി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ 570 ദിവസത്തിലേറെയായി പ്രതിഷേധം തുടരുകയാണെന്ന് കർഷകർ കത്തിൽ വ്യക്തമാക്കി. പൂർവികരിൽനിന്ന് കൈമാറിക്കിട്ടിയ ഭൂമി ബലമായി ഏറ്റെടുക്കാനാണ് നീക്കമെന്ന് കർഷകർ ആരോപിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് കർഷകർ സമ്മതം നൽകിയിട്ടുണ്ടെന്ന സർക്കാർ വാദം തെറ്റാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കർഷകരുടെ ആശങ്കകൾ പരിഗണിച്ച് ടൗൺഷിപ് പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാണ്

Continue Reading
ബെംഗളൂരു മാലിന്യസംസ്‌കരണ ടെൻഡറിൽ ക്രമക്കേടെന്ന് ആർ. അശോക; ₹133 കോടിയുടെ കരാർ റദ്ദാക്കണമെന്ന് ആവശ്യം
Karnataka
1 min read
2.2k

ബെംഗളൂരു മാലിന്യസംസ്‌കരണ ടെൻഡറിൽ ക്രമക്കേടെന്ന് ആർ. അശോക; ₹133 കോടിയുടെ കരാർ റദ്ദാക്കണമെന്ന് ആവശ്യം

ഒക്ടോബർ 24, 2026
0

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ മാലിന്യസംസ്‌കരണ ടെൻഡറിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് ആർ. അശോക രംഗത്ത്. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (BSWML) നൽകിയ ₹133 കോടി രൂപയുടെ കരാർ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനിക്ക് നൽകിയെന്നാണ് ആരോപണം. ആവശ്യമായ യോഗ്യതകളില്ലാതിരുന്നിട്ടും മുനിയപ്പ എന്റർപ്രൈസസിന് കരാർ നൽകിയെന്നാണ് അശോകയുടെ ആരോപണം. ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനിക്ക് കുറഞ്ഞത് ₹10 കോടി വാർഷിക വിറ്റുവരവ് വേണമെന്നായിരുന്നു നിബന്ധന. എന്നാൽ, 2023–24ൽ കമ്പനിയുടെ

Continue Reading
ഗോൾഡൻ ചാരിയറ്റിൻ്റെ പുതിയ സീസണിന് തുടക്കം; ആദ്യ യാത്രയിൽ 75 പേർ
Karnataka
0 min read
2.4k

ഗോൾഡൻ ചാരിയറ്റിൻ്റെ പുതിയ സീസണിന് തുടക്കം; ആദ്യ യാത്രയിൽ 75 പേർ

ഒക്ടോബർ 24, 2026
0

കർണാടകയുടെ ആഡംബര വിനോദസഞ്ചാര ട്രെയിനായ ഗോൾഡൻ ചാരിയറ്റിൻ്റെ 2026–27 സീസണിന് തുടക്കമായി. ശനിയാഴ്ച ബെംഗളൂരുവിലെ ക്രാന്തിവീര സംഗൊള്ളി റായണ്ണ റെയിൽവേ സ്റ്റേഷനിൽനിന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. പുതിയ സീസണിലെ ആദ്യ യാത്രയായ അഞ്ചു രാത്രിയും ആറു പകലും നീളുന്ന ‘പ്രൈഡ് ഓഫ് കർണാടക’ പൂർണമായും ബുക്ക് ചെയ്തിട്ടുണ്ട്. 75 യാത്രക്കാരാണ് ആദ്യ യാത്രയിലുള്ളത്. ഇവർക്കായി ഏകദേശം 60 ജീവനക്കാരും ട്രെയിനിലുണ്ടാകും. ബന്ദിപ്പൂർ കടുവാ സങ്കേതം,

Continue Reading
ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1,081 കോടി രൂപ അനുവദിച്ചു
Kerala
0 min read
2.7k

ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1,081 കോടി രൂപ അനുവദിച്ചു

ഒക്ടോബർ 24, 2026
0

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 1,081 കോടി രൂപ അനുവദിച്ചു. ഇതിൽ സാമൂഹിക ക്ഷേമ പെൻഷൻ വിതരണത്തിനായി 961.64 കോടി രൂപയും ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 119.47 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

Continue Reading
ബെംഗളൂരുവിൽ ചിത്ര–ഇൻസ്റ്റലേഷൻ പ്രദർശനം ഒക്ടോബർ 31 മുതൽ
Karnataka
1 min read
2.7k

ബെംഗളൂരുവിൽ ചിത്ര–ഇൻസ്റ്റലേഷൻ പ്രദർശനം ഒക്ടോബർ 31 മുതൽ

ഒക്ടോബർ 24, 2026
0

ബെംഗളൂരു ചിത്രകാരൻ ശ്രീനി വണ്ണാടിൽ, എം.ടി.ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ‘ക്ലിയാത്താലിയ ക്യൂറേറ്റേഴ്സ്’ സംഘടിപ്പിക്കുന്ന ചിത്ര, ഇൻസ്റ്റലേഷൻ പ്രദർശനം ഒക്ടോബർ 31 മുതൽ നവംബർ നാലുവരെ കർണാടക ചിത്രകലാ പരിഷത്ത് ഹാളിൽ നടക്കും. പ്രദർശനത്തിൻ്റെ ഭാഗമായി നവംബർ ഒന്നിന് വൈകീട്ട് നാലുമുതൽ അഞ്ചുവരെ പ്രശസ്ത ചിത്രകാരൻ ധൻരാജ് കീഴറയുടെ ചാർക്കോൾ ഡെമോൺസ്ട്രേഷൻ ഉണ്ടാകും. ചിത്രകാരരായ എ.വി. രാജേഷ്, ഐശ്വര്യ വിശ്വകുമാർ, എസ്. ബൈജു, കെ.എസ്.സിന, കുർഷിദ് യാക്കൂബ്, സപ്ത നൊരോന, സൗരിമാദാസ്

Continue Reading
ശബരിമല തീർഥാടനം: ഒരുക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ്
Kerala
0 min read
2.4k

ശബരിമല തീർഥാടനം: ഒരുക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ്

ഒക്ടോബർ 24, 2026
0

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത യോഗത്തിലാണ് നവംബർ 10നകം എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മരാമത്ത് ജോലികളുടെ ഗുണനിലവാരം ഉൾപ്പെടെ പരിശോധിക്കും. എങ്ങനെയെങ്കിലും ജോലികൾ പൂർത്തിയാക്കിയാൽ മതിയെന്ന സമീപനം അംഗീകരിക്കില്ലെന്നും നിർമാണപ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശബരിമലയിൽ അരവണയുടെയും അപ്പത്തിൻ്റെയും കരുതൽശേഖരം ഒരുക്കുന്നതിനുള്ള നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിങ്ങിൻ്റെ എണ്ണം

Continue Reading
രണ്ടാം ടി20യിൽ ഇന്ത്യക്ക് ആവേശജയം; തിലക് വർമ്മയ്ക്ക് അർധസെഞ്ചുറി
Sports
0 min read
2.4k

രണ്ടാം ടി20യിൽ ഇന്ത്യക്ക് ആവേശജയം; തിലക് വർമ്മയ്ക്ക് അർധസെഞ്ചുറി

ഒക്ടോബർ 24, 2026
0

ന്യൂസിലൻഡിനെതിരായ ടി20 മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ന്യൂസിലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ഇന്ത്യ 19.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. തിലക് വർമ്മ 26 പന്തിൽ പുറത്താകാതെ 51 റൺസ് നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. നമൻ ധീർ 17 പന്തിൽ 31 റൺസും നിതീഷ് കുമാർ റെഡ്ഡി 13 പന്തിൽ പുറത്താകാതെ 26 റൺസും നേടി. അഭിഷേക് ശർമ 21 പന്തിൽ

Continue Reading