ന്യൂസിലൻഡിനെതിരായ ടി20 മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ന്യൂസിലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ഇന്ത്യ 19.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

തിലക് വർമ്മ 26 പന്തിൽ പുറത്താകാതെ 51 റൺസ് നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. നമൻ ധീർ 17 പന്തിൽ 31 റൺസും നിതീഷ് കുമാർ റെഡ്ഡി 13 പന്തിൽ പുറത്താകാതെ 26 റൺസും നേടി. അഭിഷേക് ശർമ 21 പന്തിൽ 27 റൺസെടുത്തു.

സഞ്ജു സാംസൺ 14 റൺസും വൈഭവ് സൂര്യവംശി നാല് റൺസും നായകൻ ശ്രേയസ് അയ്യർ ഏഴ് റൺസും നേടി പുറത്തായി. ന്യൂസിലൻഡിനായി മിച്ചൽ സാന്റ്നർ നാല് വിക്കറ്റ് വീഴ്ത്തി. ജേക്കബ് ഡഫി ഒരു വിക്കറ്റും നേടി.

നേരത്തെ, ഗ്ലെൻ ഫിലിപ്‌സിൻ്റെയും ബെവൺ ജേക്കബ്സിൻ്റെയും അർധസെഞ്ചുറികളുടെ കരുത്തിൽ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടിയിരുന്നു. ഇന്ത്യക്കായി അർഷ്ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Related Posts