ബിഡദി ടൗൺഷിപ് പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് 24 ഗ്രാമങ്ങളിലെ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പദ്ധതിക്കായി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ 570 ദിവസത്തിലേറെയായി പ്രതിഷേധം തുടരുകയാണെന്ന് കർഷകർ കത്തിൽ വ്യക്തമാക്കി.

പൂർവികരിൽനിന്ന് കൈമാറിക്കിട്ടിയ ഭൂമി ബലമായി ഏറ്റെടുക്കാനാണ് നീക്കമെന്ന് കർഷകർ ആരോപിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് കർഷകർ സമ്മതം നൽകിയിട്ടുണ്ടെന്ന സർക്കാർ വാദം തെറ്റാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കർഷകരുടെ ആശങ്കകൾ പരിഗണിച്ച് ടൗൺഷിപ് പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് ആവശ്യം.

Related Posts