ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനങ്ങളുടെ നട്ടെല്ലായ ബെംഗളൂരു മെട്രോയിൽ ടിക്കറ്റ് നിരക്ക് ഉയരും. ബെംഗളൂരു മെട്രോയിലെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ജനുവരി 20 മുതൽ നിരക്ക് പ്രാബല്യത്തിൽ 40 മുതൽ 45 ശതമാനം വരെ വർധനയ്ക്കാണ് സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. ബാംഗളൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ടിക്കറ്റ് നിരക്ക് അംഗീകരിച്ചാൽ പുതിയ നിരക്ക് നിലവിൽ വരും. ദീർഘദൂര യാത്രക്കാരെയാകും പുതിയ ടിക്കറ്റ് നിരക്ക് ബാധിക്കുക. 10 രൂപ മുതൽ 60 രൂപവരെയാണ് ബെംഗളൂരുവിലെ മെട്രോ നിരക്കുകൾ. ദീർഘദൂര യാത്രക്കാരെയാകും പുതിയ ടിക്കറ്റ് നിരക്ക് ബാധിക്കുക. അടിസ്ഥാന നിരക്കിൽ വർധനവുണ്ടാകില്ലെന്നും കുറഞ്ഞ നിരക്ക് 10 രൂപയായി തുടരുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ പ്രതിദിനം രണ്ട് കോടിയോളം രൂപയാണ് ബെംഗളൂരു മെട്രോയുടെ വരുമാനം. നിരക്ക് വർധനയുണ്ടാകുന്നതോടെ അധിക വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ. 

Related Posts