അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ 13 വയസ്സുള്ള വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ന്യൂജേഴ്സിയിലുള്ള ഒരു എലമെൻ്ററി സ്‌കൂളിലെ ഫിഫ്ത്ത് ഗ്രേഡ് അധ്യാപികയായ ലോറ കാരൻ (28) ആണ് അറസ്റ്റിലായത്. 2016 മുതൽ 2020 വരെയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. വിദ്യാർഥിയുമായുള്ള ലൈംഗിക ബന്ധത്തിൽ അധ്യാപിക ഒരു കുഞ്ഞിനും ജന്മം നൽകിയിരുന്നു. നിലവിൽ 19-വയസ്സുകാരനായ വിദ്യാർഥിയുടെ വീട്ടുകാരും അധ്യാപികയും കുറേ നാളത്തെ അടുപ്പമുണ്ടായിരുന്നു. വിദ്യാർഥിയെയും വിദ്യാർഥിയുടെ രണ്ട് സഹോദരങ്ങളെയും ഇടയ്ക്ക് അധ്യാപികയുടെ വീട്ടിൽ നിൽക്കാനായി വീട്ടുകാർ അനുവദിച്ചിരുന്നു. പ്രസ്തുത കാലയളവിൽ വിദ്യാർഥി അധ്യാപികയുടെ വീട്ടിൽ താമസിച്ചിരുന്ന കാലത്ത് അധ്യാപിക വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്നാണ് 2019-ൽ അധ്യാപിക ഒരു കുഞ്ഞിന് ജന്മം നൽകിയത്. അധ്യാപിക ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ കുഞ്ഞിന് തൻ്റെ മകനുമായുള്ള രൂപസാദൃശ്യം രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതാണ് സത്യം പുറത്തുവരാൻ കാരണമായത്. തുടർന്ന് വിദ്യാർഥിയുടെ പിതാവ് ചോദ്യം ചെയ്തതോടെ അധ്യാപിക തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പോലീസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ലൈംഗിക പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തി അധ്യാപികയ്‌ക്കെതിരേ കേസെടുത്തു.

Related Posts