ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു കന്റോൺമെന്റിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഇരുദിശകളിലേക്കും ഓരോ സർവീസ് വീതമാണ് അനുവദിച്ചിരിക്കുന്നത്.
ട്രെയിൻ നമ്പർ 06575 ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ നവംബർ 6 വെള്ളിയാഴ്ച വൈകിട്ട് 4.40ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് നവംബർ 7 ശനിയാഴ്ച രാവിലെ 10.30ന് തിരുവനന്തപുരത്തെത്തും.
മടക്കയാത്രയ്ക്കുള്ള 06576 തിരുവനന്തപുരം നോർത്ത്–ബെംഗളൂരു കന്റോൺമെന്റ് സ്പെഷ്യൽ നവംബർ 7ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് നവംബർ 8 ഞായറാഴ്ച രാവിലെ ആറിന് ബെംഗളൂരുവിലെത്തും.
പ്രധാന സ്റ്റോപ്പുകൾ: വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോടനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല ശിവഗിരി.
ആകെ 21 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഒരു എസി 2-ടയർ, അഞ്ച് എസി 3-ടയർ, എട്ട് സ്ലീപ്പർ, അഞ്ച് ജനറൽ കോച്ചുകൾ എന്നിവയ്ക്കു പുറമെ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങളോടുകൂടിയ രണ്ട് സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.