സ്കൂളിലെത്താൻ രണ്ട് മിനിറ്റ് വൈകിയതിന് ഒന്നാംക്ലാസ് വിദ്യാർഥിയെ രണ്ട് മണിക്കൂർ വെയിലത്തു നിർത്തി. ബെംഗളൂരു യെലഹങ്കയിലെ അട്ടൂർ ലേഔട്ടിന് സമീപമുള്ള ഒരു സ്വകാര്യ സ്കൂളിലാണ് ക്രൂരമായ ശിക്ഷാരീതി നടപ്പാക്കിയത്. വിവരമറിഞ്ഞ് എത്തിയ കുട്ടിയുടെ മാതാപിതാക്കളോട് സ്കൂൾ അധികൃതർ മോശമായി പെരുമാറിയതായും ആരോപണമുണ്ട്.
ഇതിനു പിന്നാലെയാണ് സംഭവം പുറത്തു വന്നത്. സാമൂഹിക മാധ്യമമായ എക്സിൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട യെലഹങ്ക ന്യൂ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.