കർണാടകയിലെ രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തിന് നീക്കങ്ങൾ സജീവമാകുന്നു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും ഉടൻ ഡൽഹിയിലെത്തി കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. ഹൈക്കമാൻഡിൻ്റെ അനുമതി ലഭിക്കുന്നതോടെ കൂടിക്കാഴ്ച നടക്കുമെന്ന് ഡി.കെ. ശിവകുമാർ അറിയിച്ചു.

ഹൈക്കമാൻഡിൻ്റെ അംഗീകാരം ലഭിച്ചാൽ ഈ ആഴ്ച തന്നെ രണ്ടാംഘട്ട മന്ത്രിസഭാ വികസനം നടത്തി 20 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. 34 അംഗങ്ങളുള്ള മന്ത്രിസഭയിൽ നിലവിൽ മുഖ്യമന്ത്രി ഉൾപ്പെടെ 14 പേരാണ് അംഗങ്ങളായുള്ളത്.

ജാതി, മത, പ്രാദേശിക സമവാക്യങ്ങൾ പരിഗണിച്ചായിരിക്കും പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്തുക. മുതിർന്ന നേതാക്കൾക്കും പുതുമുഖങ്ങൾക്കും ഒരുപോലെ അവസരം നൽകുമെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കിയതോടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കോൺഗ്രസിനകത്ത് ശക്തമായ നീക്കങ്ങളും സജീവമായിട്ടുണ്ട്.

Related Posts