മണ്ഡ്യ രൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച Mothers’ Arts Day – Talent Fest – 2026 വൈവിധ്യമാർന്ന കലാപരിപാടികളാൽ ഏറെ ശ്രദ്ധേയമായി. റവ.ഫാ. സജി പരിയപ്പനാൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ രൂപതയിലെ 27 ഇടവകകളിൽ നിന്നായി 300-ഓളം അമ്മമാർ വിവിധ മത്സരങ്ങളിൽ ആവേശപൂർവ്വം പങ്കെടുത്തു. ഓരോ മത്സരവും അമ്മമാരുടെ കഴിവുകളും സർഗാത്മകതയും ആത്മവിശ്വാസവും കൂട്ടായ്മയും പ്രകടമാക്കുന്ന മനോഹരമായ വേദിയായി മാറി.
രൂപത മാതൃവേദി ഡയറക്ടർ റവ. ഫാ. തോമസ് അരിമറ്റത്തിൻ്റെ നേതൃത്വത്തിൽ, പ്രസിഡണ്ട് മഞ്ജു ജോഷി, വൈസ് പ്രസിഡണ്ട് റിനി ജോസഫ്, സെക്രട്ടറി ലിസ തോമസ്, ജോയിൻറ് സെക്രട്ടറി ജാൻസി ഷാജൻ, ട്രഷറർ ജെസ്സി ബാബു, സെനറ്റ് അംഗം ബിന്നി സജി എന്നിവരുടെ കൂട്ടായ പരിശ്രമവും ആത്മാർത്ഥമായ നേതൃത്വവും പരിപാടിയുടെ വിജയത്തിന് വലിയ പിന്തുണയായി.
മത്സരങ്ങളുടെ സംഘാടനത്തിലും ഏകോപനത്തിലും വിവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത എല്ലാ ഭാരവാഹികളുടെയും പ്രവർത്തനങ്ങളും, 27 ഇടവകകളിൽ നിന്നെത്തിയ അമ്മമാരുടെ സജീവ പങ്കാളിത്തവും പരിപാടിയെ കൂടുതൽ മനോഹരവും വിജയകരവുമാക്കി. ഒരുമയും സ്നേഹവും സഹകരണവും സർഗാത്മകതയും ഒത്തുചേർന്നപ്പോൾ, ടാലൻറ് ഫെസ്റ്റ് – 2026 മണ്ഡ്യ രൂപത മാതൃവേദിയുടെ ഒരു മനോഹരമായ വിജയഗാഥയായി മാറി.