മലയാളി സാമൂഹ്യപ്രവർത്തകനും ബാംഗ്ലൂർ മലയാളി ക്ലബ്ബ് സ്ഥാപകനും ബിസിനസുകാരനുമായ സുനോജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഹെബ്ബാൾ കെമ്പാപുരയിലായിരുന്നു താമസം. സർജാപുരയിലെ സ്പർശ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

അസോസിയേഷൻ്റെ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി രാവിലെ യാത്ര ചെയ്യുന്നതിനിടെ കാറിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബാംഗ്ലൂർ മലയാളി ക്ലബ്ബിൻ്റെ സ്ഥാപകനായ സുനോജ്, സഞ്ജയനഗർ കലാകൈരളിയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. WAYZONE എജ്യുക്കേഷണൽ കൺസൾട്ടൻസിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. തലശ്ശേരി ചൊക്ലി സ്വദേശിയാണ്.

ഭാര്യ: കീർത്തന പുരുഷോത്തമൻ. മക്കൾ: അയാൻ, അർഹ.

Related Posts