അബ്ബിഗരെയിൽ തീപിടിത്തത്തിൽ ഗ്യാസ് സിലിണ്ടറുകളും വിവിധതരം എണ്ണകളും വിൽക്കുന്ന സ്ഥാപനം പൂർണമായും കത്തിനശിച്ചു. കെ.ജി.ഹള്ളി സർക്കിളിന് സമീപം അബ്ബിഗരെ റോഡിൽ പ്രവർത്തിച്ചിരുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ കടകൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചു.

ഇന്നലെ വൈകിട്ട് ഏഴോടെ പടർന്ന തീ അണയ്ക്കാൻ അഗ്നിരക്ഷാസേന നാല് മണിക്കൂറോളം പരിശ്രമിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആളപായമില്ല. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Related Posts