മൈസൂരു ഗുണ്ടൽപേട്ടിന് സമീപം ബേഗൂരിൽ കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. മരിച്ച രണ്ടുപേരും മലയാളികളാണ്. മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ (52), ജസീറ (24) എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്.

വിദേശ യാത്ര കഴിഞ്ഞു ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങവേ ആണ് അപകടം സംഭവിച്ചത്. ഇരുവരുടെയും മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന ജസീറയുടെ ഭർത്താവ് ഷാഫി, ബഷീറിൻ്റെ ഭാര്യ നസീമ, ജസീറയുടെ മകൾ മൂന്ന് വയസുകാരനായ ഐസം എന്നിവരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Posts