ബെംഗളൂരു: ബില്ലുകൾ പാസാക്കാൻ വൈകുന്നതിനെച്ചൊല്ലി കരാറുകാർ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് നാടുവിട്ട ഗ്രാമവികസന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പർവീസ് ധാർവാഡിനെ പൊലീസ് മുംബൈയിൽ കണ്ടെത്തി.

സെപ്റ്റംബർ 13നാണ് പർവീസ് ഗദഗിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. ഗദഗ് പൊലീസ് അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുംബൈയിലെ ബാന്ദ്രയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് ഗദഗിലെ വീട്ടിലെത്തിച്ചു.

കരാറുകാർ വീട്ടിലെത്തി ശല്യപ്പെടുത്തുന്നത് മാനസികാരോഗ്യത്തെ ബാധിച്ചെന്നും ബില്ലുകൾ ഉടൻ പാസാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജീവനൊടുക്കുമെന്നും സൂചിപ്പിക്കുന്ന കത്ത് എഴുതിവെച്ച ശേഷമാണ് പർവീസ് നാടുവിട്ടത്. ബെംഗളൂരുവിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി പോകുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. തിരിച്ചെത്താതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Related Posts