നാട്യാഞ്ജലി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഭരതനാട്യം അരങ്ങേറ്റം
നാട്യാഞ്ജലി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഭരതനാട്യം അരങ്ങേറ്റം നാട്യാഞ്ജലി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ അദ്വിത, അമുക്ത, ശ്രേയ എന്നിവരുടെ ഭരതനാട്യം അരങ്ങേറ്റം (രംഗപ്രവേശം) ശ്രദ്ധേയമായി. സെപ്റ്റംബർ 5ന് വൈകിട്ട് 4 മണിക്ക് മല്ലേശ്വരത്തെ ശ്രീകൃഷ്ണ ദേവരായ കലാമന്ദിരത്തിലായിരുന്നു പരിപാടി. പരമ്പരാഗത ഭരതനാട്യത്തിൻ്റെ ചിട്ടയും ഭാവസൗന്ദര്യവും സമന്വയിപ്പിച്ച അരങ്ങേറ്റം പ്രേക്ഷകരുടെ ശ്രദ്ധ നേടി. ഗുരു ഉഷസ് എസ്. നായരുടെ ശിക്ഷണത്തിൽ, ഏറെ നാളത്തെ പരിശീലനത്തിനൊടുവിലാണ് മൂന്ന്
സമന്വയ മാറത്തഹള്ളി ഭാഗിൻ്റെ വാർഷിക പൊതുയോഗം
സമന്വയ മാറത്തഹള്ളി ഭാഗിൻ്റെ വാർഷിക പൊതുയോഗം എ.ഇ.സി.എസ് ലേഔട്ടിലുള്ള രാഷ്ട്രാത്ഥാന യോഗ സെന്ററിൽ വെച്ച് നടന്നു. കേന്ദ്രസമിതിയിൽ നിന്നും രക്ഷാധികാരി രവീന്ദ്ര മല്യ, ജനറൽ സെക്രട്ടറി ധനരാജ്, സെക്രട്ടറി മനോജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രവീന്ദ്രൻ സി.പി (രക്ഷാധികാരി)പ്രേംനാഥ് (കോ-ഓർഡിനേ റ്റർ)രമേശ് കുമാർ (അഡ്വൈസർ)ശശികുമാർ (പ്രസിഡണ്ട്)ജയകുമാർ (വൈസ് പ്രസിഡണ്ട്)സുരേഷ് മേനോൻ (സെക്രട്ടറി)രാഗേഷ് (ജോയിന്റ് സെക്രട്ടറി)രാജേന്ദ്രൻ കെ.വി (ട്രഷറർ)ചഞ്ചൽ (ഓർഗനൈസിംഗ് സെക്രട്ടറി)അജയ് (പി.ആർ.ഒ).ഡോ. പഞ്ചമി വർമ്മ
സിംഗാപുര ശ്രുതിക സ്പ്രിങ്ഫീൽഡ് അപ്പാർട്ട്മെൻറ് ഓണാഘോഷം വർണാഭമായി
സിംഗാപുര ശ്രുതിക സ്പ്രിങ്ഫീൽഡ് അപ്പാർട്ട്മെൻറ് ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഗ്രെറ്റർ ബാംഗ്ലൂർ വികസന മന്ത്രി കൃഷ്ണബൈരഗൗഡ ഓണാഘോഷം ഉദ്ഘാടനം ചെയ്‌തു കേരള ചെണ്ടമേളം ടീമിൻ്റെ നേതൃത്വത്തിൽ നടന്ന ഗംഭീരമായ ചെണ്ടമേളം ഓണാഘോഷത്തിന് കേരളത്തിൻ്റെ തനതായ ഉത്സവാന്തരീക്ഷം സമ്മാനിച്ചു. തുടർന്ന് മലയാളി സമൂഹത്തിൻ്റെ പങ്കാളിത്തത്തോടെ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും മനോഹരമായ പ്രകടനങ്ങൾ ആഘോഷത്തിന് കൂടുതൽ നിറം പകർന്നു. ഗംഭീരമായ ഓണസദ്യ ആഘോഷത്തിൻ്റെ മറ്റൊരു
പ്രസ്റ്റീജ് ഫിൻസ്ബറി പാർക്ക് അപ്പാർട്ട്മെന്റ് ഓണാഘോഷം; മെഗാ തിരുവാതിരയും വടംവലിയും ശ്രദ്ധേയമായി
പ്രസ്റ്റീജ് ഫിൻസ്ബറി പാർക്ക് അപ്പാർട്ട്മെന്റ് മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന രണ്ടുദിവസത്തെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ വർണാഭമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷത്തിൽ നൂറിൽ പരം വനിതകൾ അണിനിരന്ന മെഗാ തിരുവാതിരയും ആറന്മുള വള്ളപ്പാട്ടും ശ്രദ്ധേയമായി. വാശിയേറിയ വടംവലി മത്സരത്തിൽ ഫിൻസ്ബറി ടസ്കേഴ്സ് ജേതാക്കളായി. മാവേലിയോടൊപ്പമുള്ള താലപ്പൊലി ഘോഷയാത്ര, പുലിക്കളി, ശിങ്കാരിമേളം എന്നിവ ആഘോഷത്തിന് കേരളീയ തനിമ പകർന്നു. കുട്ടികളുടെ കായിക മത്സരങ്ങളും ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ടും
കര്‍ണാടക ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമകള്‍; ‘ബെത്‌ലഹേം കുടുംബ യൂണിറ്റും’ ടോപ്പ് ലിസ്റ്റില്‍
മലയാള സിനിമയുടെ മറ്റ് സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റില്‍ സമീപകാലത്ത് വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈയിലും ബെംഗളൂരുവിലുമൊക്കെ നേരത്തേ തന്നെ മലയാള ചിത്രങ്ങള്‍ക്ക് റിലീസ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ് ലഭിക്കുന്ന സ്‌ക്രീന്‍ കൗണ്ടില്‍ കാര്യമായ വര്‍ധനവുണ്ടായത്. ഇത് കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. ഇതിനൊപ്പം മലയാള ചിത്രങ്ങളുടെ ഡബ്ബിംഗ് പതിപ്പുകള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഇപ്പോഴിതാ കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. പ്രമുഖ ട്രാക്കറായ കര്‍ണാടക
ധാർമികത ബലഹീനമാകുബോൾ സമൂഹത്തിൽ തിന്മകൾ പിടിമുറുക്കുന്നു: ടി.സി. സിറാജ്
മക്കളിൽ ധാർമിക മൂല്യമുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നും ധാർമിക ബോധം രക്ഷിതാക്കളിൽ നിന്ന് ആരംഭിക്കണമെന്നും ധാർമികത ബലഹീനമാകുമ്പോഴാണ് സമൂഹത്തെ തിന്മകൾ പിടിമുറുക്കുന്നതെന്നും മലബാർ മുസ്‌ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി സിറാജ് പറഞ്ഞു. ബസ്വേശ്വരനഗർ ലിവാഹുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റിൽ പൊതുസമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസ പ്രസിഡണ്ട് ഇബ്രാഹിം മംഗ്ളൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എം ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, ഹസ്രത്ത് ഇബ്രാഹിം, എലൈറ്റ്
എസ്എൻഡിപി(കെ) ചാരിറ്റബിൾ ട്രസ്റ്റ് ഗുരുവന്ദനം 2026 – ഗുരുജയന്തിയും ഓണാഘോഷവും സംഘടിപ്പിച്ചു
ശ്രീ നാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്(കർണാടക) യുടെ ആഭിമുഖ്യത്തിൽ “ഗുരുവന്ദനം 2026 – ഗുരുജയന്തിയും ഓണാഘോഷവും” സെപ്റ്റംബർ 6-ന് ശ്രീ അയ്യപ്പ ടെംപിൾ കമ്മ്യൂണിറ്റി ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ സോലൂർ ആര്യ ഈഡിഗ മഹാസംസ്ഥാനം മഠാധിപതി ശ്രീ ശ്രീ ശ്രീ വിഖ്യാതാനന്ദ സ്വാമികൾ ആശീർവാദ സന്ദേശം നൽകി. എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങളെയും ഉപദേശങ്ങളെയും ആസ്പദമാക്കി പ്രഭാഷണം നടത്തി. തുടർന്ന്
മൈസൂരുവിൽ അധ്യാപകൻ്റെ മർദനം: 16കാരൻ്റെ കണ്ണിൽ രക്തം കട്ടപിടിച്ചു
കർണാടകയിലെ മൈസൂരുവിൽ അധ്യാപകൻ്റെ മർദനമേറ്റ് 16കാരനായ വിദ്യാർഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചു. ക്രൂരമായ ആക്രമണത്തിന് ഇരയായ റെഹാൻ ഷെരീഫ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. മൈസൂരുവിലെ സെന്റ് ഫിലോമിനാസ് ഹൈസ്കൂളിലെ വിദ്യാർഥിയെ ഇതേ സ്കൂളിലെ അധ്യാപകനായ സുരേഷ് മർദിച്ചതായാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. സംഭവത്തെ തുടർന്ന് വിദ്യാർഥിയുടെ പിതാവ് വസീം ഷെരീഫ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മർദനവിവരം പുറത്തുപറഞ്ഞാൽ സ്കൂളിൽനിന്ന് ടി.സി നൽകി പുറത്താക്കുമെന്ന്
ബാംഗ്ളൂരിൽ നിര്യാതയായി
തിരുവനന്തപുരം സ്വദേശിനിയായ ഷീല അശോക് (60) ബാംഗ്ളൂരിൽ നിര്യാതയായി. ബാംഗ്ലൂർ മേദരഹള്ളിയിലാണ് താമസം. അശോക് കുമാർ ആണ് ഭർത്താവ്. മകൻ : നിതീഷ് നാളെ ഉച്ചയ്ക്ക് 2.30വരെ സ്വവസതിയിൽ പൊതുദർശനത്തിനു വച്ചശേഷം സംസ്കാരം 3മണിക്ക് ലക്ഷ്മിപുര ശ്മശാനത്തിൽ നടക്കും.
ബംഗളൂരു മലയാളി ഫോറത്തിൻ്റെ ഓണാഘോഷം ‘ഓണരവം-2026’ വിവിധ പരിപാടികളോടെ ആഘോഷിച്ചു
ബംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്ന് സംഘടിപ്പിച്ച ‘ഓണരവം-2026’ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പായസ മത്സരവും, പൂക്കള മത്സരവും നടന്നു. തുടർന്ന് കൾച്ചറൽ പ്രോഗ്രാം, BMF മലയാളി ശ്രീമാൻ – BMF മലയാളി മങ്ക മത്സരം, കുട്ടികളുടെയും മുതിർന്നവരുടെയും ഫാഷൻ ഷോ, ശിങ്കാരിമേളം എന്നിവ അരങ്ങേറി. ഉച്ചയ്ക്ക് ശേഷം പ്രസിഡണ്ട് ജോജോ പി ജെയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ കർണാടക വനം വകുപ്പ്