സിംഗാപുര ശ്രുതിക സ്പ്രിങ്ഫീൽഡ് അപ്പാർട്ട്മെൻറ് ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഗ്രെറ്റർ ബാംഗ്ലൂർ വികസന മന്ത്രി കൃഷ്ണബൈരഗൗഡ ഓണാഘോഷം ഉദ്ഘാടനം ചെയ്തു
കേരള ചെണ്ടമേളം ടീമിൻ്റെ നേതൃത്വത്തിൽ നടന്ന ഗംഭീരമായ ചെണ്ടമേളം ഓണാഘോഷത്തിന് കേരളത്തിൻ്റെ തനതായ ഉത്സവാന്തരീക്ഷം സമ്മാനിച്ചു. തുടർന്ന് മലയാളി സമൂഹത്തിൻ്റെ പങ്കാളിത്തത്തോടെ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും മനോഹരമായ പ്രകടനങ്ങൾ ആഘോഷത്തിന് കൂടുതൽ നിറം പകർന്നു. ഗംഭീരമായ ഓണസദ്യ ആഘോഷത്തിൻ്റെ മറ്റൊരു പ്രധാന ആകർഷണമായി.
വൈകുന്നേരം നടന്ന കാലിക്കറ്റ് N Bandൻ്റെ ലൈവ് മ്യൂസിക് മെഗാ ഷോ ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടി.
