യൂണിറ്റിന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് കെഎസ്ഇബി
വൈദ്യുതി പ്രതിസന്ധിക്കിടെ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് കെഎസ്ഇബി. എൻടിപിസിയിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് കെഎസ്ഇബി വേണ്ടെന്ന് വച്ചത്. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ഭാവിയിൽ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പിന്മാറ്റം. നിലവിൽ കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉറപ്പായിട്ടുള്ളത്. ബദൽ മാർഗം കണ്ടെത്താനായില്ലെങ്കിൽ ഇന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി
ബെലഗാവിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം; കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു
കര്‍ണാടകയിലെ ബെലഗാവിയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. ചവത്ഗള്ളിയിലെ വീട്ടിലാണ് ഞായറാഴ്ച രാത്രി അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിന് പിന്നാലെ വീടിനുള്ളില്‍ തീ അതിവേഗം പടരുകയായിരുന്നു. തീപിടിത്തത്തില്‍ കുടുങ്ങിയ നാലുപേര്‍ക്കും രക്ഷപ്പെടാനായില്ലെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഗജാനന്‍ ദാമോണ്‍ (65), റോഷന്‍ (21), ശാരദ (45), ഭാരതി (50) എന്നിവര്‍ ഉള്‍പ്പെടുന്നു. മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അപകടത്തിൻ്റെ
പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി
വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന നിയമം കര്‍ശനമായി നടപ്പാക്കണമെന്നും കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. മലയാളിയായ ഡോക്ടര്‍ ജ്യോതിദേവ് കേശവദേവ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. സീറ്റ് ബെല്‍റ്റ് ഉപയോഗവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍, നിയമം നടപ്പാക്കിയതിൻ്റെ റിപ്പോര്‍ട്ട്, ചുമത്തിയ പിഴയുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി
സുഗതാഞ്ജലി കാവ്യാലാപന മത്സരം: കർണാടക ചാപ്റ്റർ തല മത്സര വിജയികളെ പ്രഖ്യാപിച്ചു
മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൻ്റെ കർണാടക ചാപ്റ്റർ തല മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. സെന്റർ, മേഖലാ തല മത്സരങ്ങൾക്കു ശേഷം നടന്ന ചാപ്റ്റർ തല മത്സരങ്ങളിലാണ് വിജയികളെ തിരഞ്ഞെടുത്തത്. കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ നൂറോളം കുട്ടികളും 20 അധ്യാപകരും പങ്കെടുത്തു. കേരളത്തിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള 16 പ്രമുഖ വിധികർത്തകർ മത്സരാർത്ഥികളുടെ പ്രകടനം വിലയിരുത്തി. പ്രശസ്ത എഴുത്തുകാരൻ പി.വി.ഷാജികുമാർ ഉദ്ഘാടനം ചെയ്ത
24 ദിവസം, 300 കോടി; മലയാള സിനിമയിൽ പുതിയ റെക്കോർഡുമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. റിലീസ് ചെയ്ത് വെറും 24 ദിവസത്തിനുള്ളിൽ ചിത്രം 300 കോടിയിലധികം രൂപ ആഗോളതലത്തിൽ കളക്ട് ചെയ്തതായാണ് റിപ്പോർട്ട്. ഇതോടെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് നേട്ടങ്ങളിലൊന്നായി ചിത്രം മാറി. കേരള ബോക്സ് ഓഫീസിലും ചിത്രം ഒന്നാം സ്ഥാനത്തെത്തി. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ്
വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിൻ്റെ ഓണാഘോഷം സെപ്റ്റംബർ 20ന്
വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിൻ്റെ (WMSC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷം സെപ്റ്റംബർ 20ന് നടക്കും. മലയാളികളുടെ തനത് സംസ്കാരവും ഓണത്തിൻ്റെ പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഓണാഘോഷത്തിൻ്റെ ഭാഗമായി നേരത്തെ തന്നെ വിവിധ കായിക മത്സരങ്ങൾ, ഡ്രോയിംഗ് മത്സരം, കുട്ടികൾക്കായുള്ള വിവിധ ഗെയിംസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്റ്റംബർ 20ന് നടക്കുന്ന
ഡിജിറ്റൽ മീറ്റർ നിയമത്തിനെതിരെ പ്രതിഷേധം; ബെംഗളൂരുവിൽ കാബ്-ഓട്ടോ സർവീസ് നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ്
കാബുകൾക്കും ഓട്ടോറിക്ഷകൾക്കും ഡിജിറ്റൽ ഫെയർ മീറ്റർ നിർബന്ധമാക്കാനുള്ള കർണാടക ഗതാഗത വകുപ്പിൻ്റെ തീരുമാനത്തിനെതിരെ സ്വകാര്യ ഗതാഗത ഓപ്പറേറ്റർമാർ പ്രതിഷേധത്തിനൊരുങ്ങുന്നു. സർക്കാർ നിശ്ചയിച്ച നിരക്കുകൾ ഊബർ, ഓല, മറ്റ് ആപ്പ് അധിഷ്ഠിത അഗ്രിഗേറ്റർമാരും കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷമേ ഡിജിറ്റൽ മീറ്റർ നിർബന്ധമാക്കാവൂ എന്നാണ് സംഘടനകളുടെ ആവശ്യം. ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻ ഗതാഗത വകുപ്പിന് ആറ് മുതൽ ഏഴ് ദിവസം വരെ സമയപരിധി നൽകിയിട്ടുണ്ട്. ആവശ്യങ്ങൾ
കനകപുരയിലെ ഹോസ്റ്റലിൽ അപ്രതീക്ഷിത സന്ദർശനം; വിദ്യാർഥികളുടെ ഭക്ഷണവും സൗകര്യങ്ങളും പരിശോധിച്ച് ഡി.കെ.ശിവകുമാർ
വിദ്യാർഥികൾക്ക് ലഭിക്കുന്ന ഭക്ഷണം, താമസ സൗകര്യങ്ങൾ, സ്കോളർഷിപ്പ്, ബസ് പാസ് തുടങ്ങിയ കാര്യങ്ങൾ നേരിട്ട് പരിശോധിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കനകപുരയിലെ വിദ്യാർഥി ഹോസ്റ്റലിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. മുൻകൂട്ടി അറിയിപ്പില്ലാതെയായിരുന്നു സന്ദർശനം. ഹോസ്റ്റലിലെത്തിയ ശിവകുമാർ വിദ്യാർഥികളുമായി നേരിട്ട് സംസാരിക്കുകയും അവർ നേരിടുന്ന പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഭക്ഷണത്തിൻ്റെ ഗുണനിലവാരം, ശുചിത്വം, കുടിവെള്ളം, താമസ സൗകര്യങ്ങൾ എന്നിവ അദ്ദേഹം പരിശോധിച്ചു. വിദ്യാർഥികൾക്ക് കൃത്യസമയത്ത് സ്കോളർഷിപ്പുകൾ ലഭിക്കുന്നുണ്ടോ, കോളേജിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക്
₹2,000 വരെയുള്ള യുപിഐ ഇടപാടുകൾ സൗജന്യം; ഔദ്യോഗിക വിജ്ഞാപനവുമായി കേന്ദ്രം
₹2,000 വരെയുള്ള യുപിഐ ഇടപാടുകൾക്ക് ബാങ്കുകളോ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളോ യാതൊരു തരത്തിലുള്ള ചാർജും ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ₹2,000 വരെയുള്ള റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ചാർജ് ഈടാക്കരുതെന്നാണ് നിർദേശം. യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്നതായുള്ള വിമർശനങ്ങൾക്കിടെയാണ് കേന്ദ്ര ധനമന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. വ്യക്തികൾ തമ്മിൽ നടത്തുന്ന പണമിടപാടുകൾക്കും സാധാരണക്കാർ നടത്തുന്ന ചെറിയ തുകയുടെ യുപിഐ ഇടപാടുകൾക്കും ചാർജ് ഈടാക്കില്ലെന്ന് വിജ്ഞാപനത്തിൽ
വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; കേന്ദ്രത്തിൽ നിന്ന് 150 മെഗാവാട്ട് കൂടി
കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര വിഹിതത്തിൽ നിന്ന് 150 മെഗാവാട്ട് വൈദ്യുതി നാളെ മുതൽ ലഭിക്കും. ഡിസംബർ 31 വരെ അധിക വൈദ്യുതി ലഭ്യമാക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാരിൻ്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് കേന്ദ്രത്തിൻ്റെ നടപടി. 20 മെഗാവാട്ട് വൈദ്യുതി അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിൻ്റെ ഭാഗമായി 150 മെഗാവാട്ട് ലഭ്യമാക്കാൻ കേന്ദ്രം അനുമതി നൽകുകയായിരുന്നു. വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികൾ