ഏഷ്യൻ ഗെയിംസ് സ്വർണനേട്ടം; കമാലിനിക്ക് 75 ലക്ഷം രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്
India
0 min read
3.1k

ഏഷ്യൻ ഗെയിംസ് സ്വർണനേട്ടം; കമാലിനിക്ക് 75 ലക്ഷം രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

സെപ്റ്റംബർ 23, 2026
0

ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം സമ്മാനിച്ച തമിഴ്നാട് താരം ജി. കമാലിനിക്ക് 75 ലക്ഷം രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ടീം സ്വർണം സ്വന്തമാക്കിയതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാർ താരത്തിന് പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചത്. കമാലിനിയെപ്പോലുള്ള പ്രതിഭാധനരായ താരങ്ങൾക്ക് തമിഴ്നാട് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമാലിനിയുടെ നേട്ടം സംസ്ഥാനത്തെ യുവാക്കൾക്കും വനിതകൾക്കും പുതിയ ഊർജവും

Continue Reading
വിവാഹ സൽക്കാരത്തിന് ഭക്ഷണം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി; കാറ്ററിങ് ഉടമക്കെതിരെ വീണ്ടും കേസ്
Kerala
0 min read
2.9k

വിവാഹ സൽക്കാരത്തിന് ഭക്ഷണം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി; കാറ്ററിങ് ഉടമക്കെതിരെ വീണ്ടും കേസ്

സെപ്റ്റംബർ 22, 2026
0

വിവാഹ സൽക്കാരത്തിന് ഭക്ഷണം തയ്യാറാക്കി നൽകാമെന്ന് കരാർ ചെയ്ത് മുൻകൂറായി പണം വാങ്ങിയ ശേഷം വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചെന്ന പരാതിയിൽ കാറ്ററിങ് സ്ഥാപന ഉടമയ്‌ക്കെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉദയം ഇവന്റ് കാറ്ററിങ് ഉടമ വിഷ്ണു മോഹനെതിരെയാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം, കൊല്ലം ജില്ലകളിലും സമാനമായ തട്ടിപ്പുകൾ നടത്തിയെന്ന പരാതിയിൽ വിഷ്ണു മോഹനെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പാലക്കുഴ കോഴിപ്പിള്ളി

Continue Reading
ജപ്പാനിൽ ഡുജുവാൻ ചുഴലിക്കാറ്റ്; ആറ് മരണം, വ്യാപക നാശനഷ്ടം
World
0 min read
3.4k

ജപ്പാനിൽ ഡുജുവാൻ ചുഴലിക്കാറ്റ്; ആറ് മരണം, വ്യാപക നാശനഷ്ടം

സെപ്റ്റംബർ 22, 2026
0

ജപ്പാൻ്റെ പസഫിക് തീരത്ത് വീശിയ ഡുജുവാൻ ചുഴലിക്കാറ്റിൽ ആറ് പേർ മരിച്ചു. ശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയിൽ 22ലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ടോക്കിയോ ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് 300ഓളം വിമാനങ്ങൾ റദ്ദാക്കി. ഏകദേശം 50,000 വീടുകളിൽ വൈദ്യുതി ബന്ധം നഷ്ടപ്പെടുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ചുഴലിക്കാറ്റിൽ ഏറ്റവും കൂടുതൽ ബാധിച്ചത്

Continue Reading
വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിൻ്റെ ഓണാഘോഷം വർണാഭമായി
Association News
0 min read
2.6k

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിൻ്റെ ഓണാഘോഷം വർണാഭമായി

സെപ്റ്റംബർ 22, 2026
0

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ‘തിമിർത്തോണം 2026’ ശബരി വിഹാർ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ വർണാഭമായി നടന്നു. കന്നമംഗല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.യെല്ലപ്പ ചടങ്ങു തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു. മാർക്കോൺ ഹോംസ് പ്രധിനിധി അബ്ദുൾ ഖാദർ, പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റംസീൽ മുഹമ്മദ് അലി എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബ് ഭാരവാഹികളായ ബിപിൻ, മിഥുൻ, റിന്റോ, വൈശാഖ്,

Continue Reading
എൻ.എസ്.എസ്. കർണാടകയുടെ സ്നേഹസംഗമം-2026 പ്രൗഢഗംഭീരമായി ആഘോഷിച്ചു
Association News
1 min read
2.8k

എൻ.എസ്.എസ്. കർണാടകയുടെ സ്നേഹസംഗമം-2026 പ്രൗഢഗംഭീരമായി ആഘോഷിച്ചു

സെപ്റ്റംബർ 22, 2026
0

എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിപുലമായ സാംസ്കാരിക-സാമൂഹിക സംഗമം ‘സ്നേഹസംഗമം 2026’ വസന്തനഗറിലെ ഡോ. ബി.ആർ.അംബേദ്കർ ഭവനിൽ വിജയകരമായി നടന്നു. സെപ്റ്റംബർ 20-ന് നടന്ന ചടങ്ങിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് നിർവഹിച്ചു. കർണാടകയിലെ വിവിധ കരയോഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് അംഗങ്ങളും അവരുടെ കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്ത പരിപാടിയിൽ ചെയർമാൻ ആർ ഹരീഷ്കുമാർ അധ്യക്ഷത വഹിച്ചു. കേരളത്തിന് പുറത്തുള്ള മലയാളി സമൂഹത്തിൻ്റെ സംസ്കാരവും പാരമ്പര്യവും

Continue Reading
ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറത്തിൻ്റെ പ്രഥമ ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
2.8k

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറത്തിൻ്റെ പ്രഥമ ഓണാഘോഷം സംഘടിപ്പിച്ചു

സെപ്റ്റംബർ 22, 2026
0

നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറത്തിൻ്റെ പ്രഥമ ഓണാഘോഷം ‘നല്ലോണം പല്ലോണം’ സെപ്റ്റംബർ 20-ന് ദ പോൾ ബാംഗ്ലൂർ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു. 25 വർഷത്തെ ക്ലിനിക്കൽ സേവനം പൂർത്തിയാക്കിയ ഡോ. പി.സി.ജേക്കബ്, ഡോ.സീമ ഹരിദാസ്, ഡോ. സൂസൻ അലക്സ് തോമസ്, ഡോ.മനോജ് ഈപ്പൻ, ഡോ.ബോബി തോമസ്, ഡോ.കിഷൻ പണിക്കർ എന്നീ മുതിർന്ന ഡോക്ടർമാരെ ചടങ്ങിൽ ആദരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി,

Continue Reading
ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘തീറ്റ മഹോത്സവം’ ഒക്ടോബർ 2ന്
Association News
0 min read
3.2k

ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘തീറ്റ മഹോത്സവം’ ഒക്ടോബർ 2ന്

സെപ്റ്റംബർ 22, 2026
0

ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘തീറ്റ മഹോത്സവം’ സംഘടിപ്പിക്കുന്നു. ചിക്കബാനവാര മേദരഹള്ളിയിലുള്ള പ്രകാശ് റെഡി ഗാർഡനിൽ വച്ച് ഒക്ടോബർ 2ന് നടക്കുന്ന പരിപാടിയിൽ രുചികരമായ ഭക്ഷണങ്ങൾ ആസ്വദിക്കാനുള്ള അവസരത്തോടൊപ്പം വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. തീറ്റ മത്സരത്തിലെ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനമായി നൽകും. പരിപാടിയുടെ ഭാഗമായി പരിസര ശുചീകരണവും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 9448266690, 8714966136.

Continue Reading
കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിച്ച ചെറുകഥാരചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു
Association News
1 min read
3.2k

കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിച്ച ചെറുകഥാരചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു

സെപ്റ്റംബർ 22, 2026
0

അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ.പി.സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി കേരളസമാജം ബാംഗ്ലൂർ മലയാളികൾക്കായി സംഘടിപ്പിച്ച രണ്ടാമത് മലയാള ചെറുകഥാരചന മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. ‘അവസാന തുളസി’ എന്ന കഥയിലൂടെ സിന്ധു ഗാഥ ഒന്നാം സ്ഥാനം കരസ്ഥമാക്കി. “സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന കഥയിലൂടെ നവീൻ.എസ് രണ്ടാം സ്ഥാനവും ‘കോറമാണ്ഡൽ’ എന്ന കഥയിലൂടെ രമ പ്രസന്ന പിഷാരടി മൂന്നാം സ്ഥാനവും നേടി. കെ ആർ കിഷോർ, ബ്രിജി കെ ടി, അനിൽ രോഹിത്ത് എന്നിവർക്കാണ്

Continue Reading
അഡ്വ.സത്യൻ പുത്തൂരിനെ സിൻഡിക്കേറ്റ് മെമ്പറായി നാമനിർദ്ദേശം ചെയ്തു
Karnataka
0 min read
3.0k

അഡ്വ.സത്യൻ പുത്തൂരിനെ സിൻഡിക്കേറ്റ് മെമ്പറായി നാമനിർദ്ദേശം ചെയ്തു

സെപ്റ്റംബർ 22, 2026
0

അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി കർണാടക ഗവർണർ നാമനിർദ്ദേശം ചെയ്തു. അടുത്ത മൂന്നു വർഷത്തെക്കാണ് നിയമനം. കണ്ണൂർ പാനൂർ സ്വദേശിയായ സത്യൻ പുത്തൂർ കഴിഞ്ഞ 40 വർഷമായി ബാംഗ്ലൂരിലെ കലാസാംസ്കാരിക സാമൂഹ്യ രാഷ്ട്രീയത്തിൽ സജീവമാണ്. കർണാടക ലതർ വികസന കോർപ്പറേഷൻ്റെയും (ലിഡക്കർ), തീരദേശ വികസന കോർപ്പറേഷൻ്റെയും (കരാവലി) ഡയറക്ടർ ആയിരുന്നു. കർണാടക ലേബർ ഡിപ്പാർട്മെന്റ്, കർണാടക പൊല്യൂഷൻ കണ്ട്രോൾ ബോർഡ് തുടങ്ങിയവയിൽ ഗവണ്മെന്റിൻ്റെ പാനൽ

Continue Reading
രാജരാജേശ്വരി നഗർ മലയാളി സമാജത്തിൻ്റെ ഓണാഘോഷം
Association News
0 min read
2.8k

രാജരാജേശ്വരി നഗർ മലയാളി സമാജത്തിൻ്റെ ഓണാഘോഷം

സെപ്റ്റംബർ 22, 2026
0

രാജരാജേശ്വരി നഗർ മലയാളി സമാജത്തിൻ്റെ ഓണാഘോഷം വൈറ്റ് പേൾ കൺവെൻഷൻ സെന്ററിൽ വച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രമുഖ കന്നഡ സിനിമാതാരവും മലയാളിയുമായ മിത്ര, സിനിമാതാരം അഭിരാമി ഭാർഗവൻ, രാഷ്ട്രോത്തന ഹോസ്പിറ്റൽ സി.ഇ.ഒ. ഡോക്ടർ വിനീത് മോഹൻ എന്നിവർ സംസാരിച്ചു. ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ പീഠാധിപതി ശ്രീ ശ്രീ ശ്രീ ജയേന്ദ്ര പുരി മഹാസ്വാമിജി അനുഗ്രഹപ്രഭാഷണവും നടത്തി. ആഘോഷ പരിപാടിയിൽ സമാജം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും

Continue Reading