വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ‘തിമിർത്തോണം 2026’ ശബരി വിഹാർ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ വർണാഭമായി നടന്നു.
കന്നമംഗല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.യെല്ലപ്പ ചടങ്ങു തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു. മാർക്കോൺ ഹോംസ് പ്രധിനിധി അബ്ദുൾ ഖാദർ, പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റംസീൽ മുഹമ്മദ് അലി എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബ് ഭാരവാഹികളായ ബിപിൻ, മിഥുൻ, റിന്റോ, വൈശാഖ്, രജിലേഷ്, അനിത, അജയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഓണോത്സവത്തോടനുബന്ധിച്ച് വിവിധ കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറി.തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു.കണ്ണൂർ മെലഡീസിൻ്റെ ഗാനമേളയും ‘കോമഡി ഉത്സവം’ ഫെയിം പ്രകാശ് പട്ടാമ്പിയുടെ ഹാസ്യപരിപാടിയും ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി. ഓണാഘോഷത്തിൻ്റെ ഭാഗമായി നിരവധി ഓണക്കളികളും മത്സരങ്ങളും അരങ്ങേറി.
വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ആഘോഷം ഒത്തൊരുമയുടെയും സൗഹൃദത്തിൻ്റെയും ഓണസന്ദേശം പകർന്നുനൽകിയ മനോഹരമായ ഒരു കൂട്ടായ്മയായി മാറി.