ചെക്ക് തട്ടിപ്പ് ആരോപണം; സഹോദരി രാധയ്ക്ക് മറുപടിയുമായി നടി അംബിക
ചെക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹോദരി രാധ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടി അംബികയും സഹോദരനും. രാധയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ഒപ്പിട്ട ചെക്ക് അലക്ഷ്യമായി വീട്ടിൽ ഉപേക്ഷിച്ചുവെന്ന വാദം വിശ്വസിക്കാനാകില്ലെന്നും അംബിക പറഞ്ഞു. ഹാൻഡ് ബാഗ് പോലും നമ്പർ ലോക്കിട്ട് സൂക്ഷിക്കുന്ന വ്യക്തിയാണ് രാധയെന്നും അത്തരത്തിലൊരാൾ ഒപ്പിട്ട ചെക്ക് വീട്ടിൽ മറന്നുവച്ചുവെന്നത് വിശ്വസിക്കാനാകില്ലെന്നും അംബിക പ്രതികരിച്ചു. എആർഎസ് ഗാർഡൻ്റെ പേരിൽ മാറ്റം വരുത്തിയ വിവരം തന്നെ അറിയിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. സ്വത്തുക്കളുമായി
ഷെട്ടിഹള്ളി-മേദരഹള്ളി അയ്യപ്പസേവാ സംഘം ഓണാഘോഷം സംഘടിപ്പിച്ചു
ഷെട്ടിഹള്ളി-മേദരഹള്ളി അയ്യപ്പ സേവാ സംഘത്തിൻ്റെ ഓണാഘോഷം ‘പൊന്നോണം-2026’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സംഘം ഓഫീസിൽ നടന്ന ഓണാഘോഷത്തിന് സംഘം ഭാരവാഹികളും സംഘത്തിൻ്റെ വനിതാവിഭാഗം കൺവീനർമാരും ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. വനിതാ വിഭാഗം കൺവീനർമാരായ കാർത്യായനി, സോജ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. സംഘം ഭജന ഗ്രൂപ്പിൻ്റെ ഓണത്തെക്കുറിച്ചുള്ള നാട്ടിലെ ഓണം എന്ന സംഗീതശില്പം വനിതാ വിഭാഗം അവതരിപ്പിച്ചു. ഓണത്തെ മുൻനിർത്തിയുള്ള ഫ്യൂഷൻ ഡാൻസ്, കുട്ടികളുടെയും മുതിർന്നവരുടെയും അവതരിപ്പിച്ച
നടി സാവിത്രി ശ്രീധരൻ അന്തരിച്ചു; വിടവാങ്ങിയത് ‘സുഡാനി ഫ്രം നൈജീരിയ’യിലെ പ്രിയപ്പെട്ട ഉമ്മ
നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന അവർ കോഴിക്കോട് മാങ്കാവിലെ വീട്ടിലായിരുന്നു അന്തരിച്ചത്. നാലുപതിറ്റാണ്ടിലേറെയായി കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വിവിധ നാടക സംഘങ്ങളിലൂടെ സാവിത്രി ശ്രീധരൻ സജീവമായിരുന്നു. നാടകവേദിയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. കലിംഗ, സംഗമം, സ്റ്റേജ് ഇന്ത്യ, ചിരന്തന തുടങ്ങിയ നാടക സംഘങ്ങളുടെ ഭാഗമായി നിരവധി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 2018ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയയിലൂടെയാണ് സാവിത്രി ശ്രീധരൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ഏഷ്യൻ ഗെയിംസിൽ സ്‌കീറ്റ് ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കല മെഡൽ
ഏഷ്യൻ ഗെയിംസിലെ വനിതകളുടെ സ്‌കീറ്റ് ടീം ഇനത്തിൽ ഇന്ത്യ വെങ്കല മെഡൽ സ്വന്തമാക്കി. പരിനാസ്, റൈസ, മഹേശ്വരി എന്നിവരടങ്ങിയ ഇന്ത്യൻ സംഘം 331 പോയിന്റുമായാണ് മൂന്നാം സ്ഥാനത്തെത്തിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യൻ താരങ്ങൾ പോഡിയലിൽ ഇടം നേടിയത്. 347 പോയിന്റുമായി ചൈനയാണ് സ്വർണം നേടിയത്. 336 പോയിന്റ് നേടിയ കസാക്കിസ്ഥാൻ വെള്ളി മെഡലും സ്വന്തമാക്കി.
വിവാഹ രജിസ്ട്രേഷൻ: പ്രായം തെളിയിക്കാൻ ആധാർ ഒഴിവാക്കി കർണാടക; ജനന സർട്ടിഫിക്കറ്റോ സ്കൂൾ സർട്ടിഫിക്കറ്റോ വേണം
കർണാടകയിൽ വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ വധൂവരന്മാരുടെ പ്രായം തെളിയിക്കാൻ ഇനി ആധാർ കാർഡ് മാത്രം മതിയാകില്ല. ജനന സർട്ടിഫിക്കറ്റോ സ്കൂൾ സർട്ടിഫിക്കറ്റോ ആണ് പ്രായം തെളിയിക്കുന്നതിനായി രജിസ്ട്രേഷൻ വകുപ്പ് പരിഗണിക്കുക. ഇതുസംബന്ധിച്ച് വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ജനന, സ്കൂൾ സർട്ടിഫിക്കറ്റുകൾ ലഭ്യമല്ലാത്തവർ പ്രായം തെളിയിക്കുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. ആധാർ കാർഡിലെയും ജനന സർട്ടിഫിക്കറ്റിലെയും ജനനത്തീയതിയിൽ വ്യത്യാസം കാണുന്ന കേസുകൾ വർധിച്ചതിനെ തുടർന്നാണ് പുതിയ നിർദേശം. ബാലവിവാഹം നടത്തുന്നതിനായി
തിരുവോണം ബംപറിന് വൻ ഡിമാൻഡ്; ഇതുവരെ വിറ്റത് 87.68 ലക്ഷം ടിക്കറ്റുകൾ
തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കെ ടിക്കറ്റ് വിൽപന കുതിക്കുന്നു. ഇതുവരെ 87.68 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ നറുക്കെടുപ്പ് നടക്കും. മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. തിരുവോണം ബംപറിൻ്റെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ
എം.ജി റോഡിൽ പാർക്കിങ് ഫീസ് കൊള്ള; ഔദ്യോഗിക നിരക്കിൻ്റെ ഇരട്ടി ഈടാക്കുന്നതായി പരാതി
ബെംഗളൂരു എം.ജി റോഡിലും പരിസര പ്രദേശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരിൽ നിന്ന് നഗര കോർപ്പറേഷൻ നിശ്ചയിച്ച നിരക്കിനേക്കാൾ അധികം തുക ഈടാക്കുന്നതായി പരാതി. ഔദ്യോഗിക ബോർഡുകളിൽ രേഖപ്പെടുത്തിയ നിരക്കിൻ്റെ ഇരട്ടിയോളം തുക ചിലയിടങ്ങളിൽ ഈടാക്കുന്നതായാണ് വാഹന ഉടമകളുടെ ആരോപണം. സെപ്റ്റംബർ 18ന് നൽകിയ ഒരു പാർക്കിങ് രസീതിൽ ഒരു മണിക്കൂർ ഇരുചക്രവാഹനം പാർക്ക് ചെയ്തതിന് ₹30 ഈടാക്കിയിട്ടുണ്ട്. എന്നാൽ കോർപ്പറേഷൻ സ്ഥാപിച്ച ബോർഡിൽ ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് ₹15യും കാറുകൾക്ക്
സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ്റെ വൈസ് പ്രസിഡണ്ടായി എൻ.എ.ഹാരിസിനെ തെരഞ്ഞെടുത്തു
സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ്റെ(SAFF) വൈസ് പ്രസിഡണ്ടായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയും മലയാളിയുമായ എൻ.എ.ഹാരിസിനെ തെരഞ്ഞെടുത്തു. നിലവിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) വൈസ് പ്രസിഡണ്ടും കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ (KSFA) പ്രസിഡണ്ടുമാണ് ഹാരിസ്. ബെംഗളൂരു നഗര വികസന അതോറിറ്റി (BDA) ചെയർമാൻ്റെ ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി അവർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായി പ്രവർത്തിക്കുമെന്ന് പുതിയ ചുമതല
സൂറത്തിൽ ₹24 കോടിയുടെ തുണിത്തരങ്ങൾ കത്തിച്ചത് മുൻ ജീവനക്കാരൻ; കാരണം ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച്
ഗുജറാത്തിലെ സൂറത്തിലെ ശ്യാം സംഗിനി വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തം അപകടമല്ലെന്നും പ്രതികാര നടപടിയായിരുന്നെന്നും പൊലീസ്. കടയുടമയുമായുള്ള ₹10,000 ശമ്പളത്തർക്കത്തെ തുടർന്നാണ് മുൻ അക്കൗണ്ടന്റായ വിനോദ് പണ്ഡിറ്റ് സാവ്ലെ തീകൊളുത്തിയതെന്നാണ് കണ്ടെത്തൽ. തീപിടിത്തത്തിൽ 14 കടകളിലായി ഏകദേശം ₹24 കോടിയുടെ തുണിത്തരങ്ങൾ കത്തിനശിച്ചു. ജോലി ഉപേക്ഷിച്ച ശേഷം ബാക്കിയുള്ള ₹10,000 ശമ്പളം ആവശ്യപ്പെട്ടപ്പോൾ കടയുടമ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് വിനോദ് പൊലീസിനോട് പറഞ്ഞു. പെട്രോൾ വാങ്ങി മാർക്കറ്റിലെത്തിയ ഇയാൾ ആളൊഴിഞ്ഞ സമയത്ത്
മൂന്നാം ഭാഷയ്ക്ക് പകരം AI; ബെംഗളൂരുവിൽ 2,000-ത്തിലേറെ അധ്യാപകരുടെ പ്രതിഷേധം
കർണാടകയിലെ സർക്കാർ ഹൈസ്കൂളുകളിൽ മൂന്നാം ഭാഷയ്ക്ക് പകരമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പഠിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ 2,000-ത്തിലേറെ അധ്യാപകർ പ്രതിഷേധിച്ചു. ദേശീയ ഭാഷാ ഹിതരക്ഷണ വേദികെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 2026-27 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ 1,642 സർക്കാർ സ്കൂളുകളിലെ 9, 10 ക്ലാസുകളിൽ AI ഒരു വൊക്കേഷണൽ വിഷയമായി അവതരിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. തിരഞ്ഞെടുത്ത സ്കൂളുകളിൽ ഇത് മൂന്നാം ഭാഷാ ഓപ്ഷന് പകരമായിരിക്കും. AI