ബാംഗ്ലൂർ വാരിയർ സമാജത്തിൻ്റെ ഓണാഘോഷം ആവേശമായി
Association News
1 min read
3.0k

ബാംഗ്ലൂർ വാരിയർ സമാജത്തിൻ്റെ ഓണാഘോഷം ആവേശമായി

സെപ്റ്റംബർ 24, 2026
0

ബാംഗ്ലൂർ വാരിയർ സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ‘വർണം 2026’ വൈവിധ്യമാർന്ന പരിപാടികളോടെ ആവേശകരമായി. വി.കെ.സ്പോർട്സ് ക്ലബ്ബിൽ ‘ഹരിതധ്വനി’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ആഘോഷം. സമാജം പ്രസിഡണ്ട് എം.വി.വിജയൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സമാജാംഗങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ കലാപരിപാടികളും മെഗാ തിരുവാതിരയും ആഘോഷത്തിന് കൂടുതൽ നിറം പകർന്നു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. 800-ലധികം അംഗങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു. ചടങ്ങിൽ സമാജത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും വിവിധ മേഖലകളിൽ

Continue Reading
ബെംഗളൂരുവിലെ 20,000 ചതുരശ്ര അടി വരെയുള്ള വസ്തുക്കളുടെ ഖാത്ത വിഭജനത്തിന് സെപ്റ്റംബർ 28 മുതൽ ഓൺലൈനായി അപേക്ഷിക്കാം
Karnataka
1 min read
3.5k

ബെംഗളൂരുവിലെ 20,000 ചതുരശ്ര അടി വരെയുള്ള വസ്തുക്കളുടെ ഖാത്ത വിഭജനത്തിന് സെപ്റ്റംബർ 28 മുതൽ ഓൺലൈനായി അപേക്ഷിക്കാം

സെപ്റ്റംബർ 23, 2026
0

ബെംഗളൂരുവിലെ 20,000 ചതുരശ്ര അടി വരെയുള്ള വസ്തുക്കളുടെ ഖാത്ത വിഭജനത്തിന് സെപ്റ്റംബർ 28 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പുതുക്കിയ e-Aasthi 2.0 സംവിധാനത്തിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. ആവശ്യമായ പ്ലാനുകളും രേഖകളും ഓൺലൈനായി സമർപ്പിച്ച് നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം. നിലവിലെ e-Aasthi സംവിധാനത്തെ കൂടുതൽ സമഗ്രമാക്കിയാണ് e-Aasthi 2.0 അവതരിപ്പിച്ചിരിക്കുന്നത്. Kaveri, BESCOM, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ്

Continue Reading
സംഗീത നാടക അക്കാദമി മുൻ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
Kerala
1 min read
3.0k

സംഗീത നാടക അക്കാദമി മുൻ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

സെപ്റ്റംബർ 23, 2026
0

പ്രമുഖ കലാസാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ശാസ്ത്രരംഗത്തെ ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച് പൂർണസമയ കലാപ്രവർത്തകനായി. കലാകാരന്മാരെ അണിനിരത്തി അദ്ദേഹം ആരംഭിച്ച ‘സൂര്യ ഫെസ്റ്റിവൽ’ ലോകത്തിലെ ശ്രദ്ധേയമായ സ്വകാര്യ സാംസ്കാരികോത്സവങ്ങളിലൊന്നായി മാറുകയും ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്തു. മലയാളത്തിലെ ആദ്യ

Continue Reading
കേരളസമാജം കെ.ആർ.പുരം സോൺ പൊന്നോണ സംഗമം സെപ്റ്റംബർ 27ന്
Association News
1 min read
3.3k

കേരളസമാജം കെ.ആർ.പുരം സോൺ പൊന്നോണ സംഗമം സെപ്റ്റംബർ 27ന്

സെപ്റ്റംബർ 23, 2026
0

ബാംഗ്ലൂർ കേരളസമാജം കെ ആർ പുരം സോൺ സംഘടിപ്പിക്കുന്ന പൊന്നോണ സംഗമം-2026, സെപ്റ്റംബർ 27 ഞായറാഴ്ച കഗ്ഗദാസപുരയിലുള്ള വിജയകിരൺ കൺവെൻഷൻ സെന്ററിൽ രാവിലെ 9:30 മുതൽ ആരംഭിക്കും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം കേരള കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് ഉത്ഘാടനം ചെയ്യും.സോൺ ചെയർമാൻ ഷിബു കെ എസ് അധ്യക്ഷത വഹിക്കും. വി.എസ്.ജോയ് എം.എൽ.എ, ബൈരതി ബസവരാജ് എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാവും. സോൺ കുടുംബാംഗങ്ങളുടെ കലാ പരിപാടികൾ, ഓണസദ്യ, ചെണ്ടമേളം, കണ്ണൂർ

Continue Reading
എഐകെഎംസിസിയുടെ പ്രവർത്തനം മാതൃകാപരം: യു.ടി.ഖാദർ
Association News
0 min read
3.0k

എഐകെഎംസിസിയുടെ പ്രവർത്തനം മാതൃകാപരം: യു.ടി.ഖാദർ

സെപ്റ്റംബർ 23, 2026
0

ആൾ ഇന്ത്യ കെഎംസിസി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹുമാനിറ്റി സംഘടിപ്പിച്ച ഒമ്പതാമത് സമൂഹ വിവാഹം പ്രവർത്തക സംഗമവും സ്വാഗതസംഘം പിരിച്ചുവിടലും ശിഹാബ് തങ്ങൾ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമൂഹത്തിന് മുന്നിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എഐകെഎംസിസി കാണിക്കുന്നത് മാതൃകാപരമായ പ്രവർത്തനമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കർണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദർ പറഞ്ഞു. കർണാടക ബി.ഡി.എ ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, കർണാടക ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ

Continue Reading
സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും; തുടർച്ചയായ അവധി ഒഴിവാക്കാൻ നടപടി
India
0 min read
2.7k

സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും; തുടർച്ചയായ അവധി ഒഴിവാക്കാൻ നടപടി

സെപ്റ്റംബർ 23, 2026
0

ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. സെപ്റ്റംബർ 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആഹ്വാനം ചെയ്ത പണിമുടക്കിനെ തുടർന്നാണ് നടപടി. സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമാണ്. ഇതിന് പിന്നാലെ മൂന്ന് ദിവസത്തെ പണിമുടക്ക് കൂടി വരുന്നതോടെ ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി അഞ്ച് ദിവസത്തോളം തടസപ്പെടുന്ന സാഹചര്യം

Continue Reading
ട്രെയിനുകളിലും സ്റ്റേഷനുകളിലും മോഷണം; പ്രത്യേക പരിശോധനയിൽ 48 മോഷ്ടാക്കൾ കുടുങ്ങി
Karnataka
0 min read
3.5k

ട്രെയിനുകളിലും സ്റ്റേഷനുകളിലും മോഷണം; പ്രത്യേക പരിശോധനയിൽ 48 മോഷ്ടാക്കൾ കുടുങ്ങി

സെപ്റ്റംബർ 23, 2026
0

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള റെയിൽവേ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 48 മോഷ്ടാക്കൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കേരളത്തിനകത്തും പുറത്തുനിന്നുമായി പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. രാത്രിയിൽ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ഉറങ്ങുന്ന യാത്രക്കാരെയും തിരക്കേറിയ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരെയുമാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൻ്റെയും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെയും സഹായത്തോടെ

Continue Reading
സർക്കാരിന് ദേവസ്വം ബോർഡിനോട് വിയോജിപ്പില്ല: ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ
Kerala
1 min read
3.1k

സർക്കാരിന് ദേവസ്വം ബോർഡിനോട് വിയോജിപ്പില്ല: ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ

സെപ്റ്റംബർ 23, 2026
0

ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി.ഡി.സതീശനെ വിശദമായി ധരിപ്പിച്ചതായി ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിലെ സർക്കാരിന് ദേവസ്വം ബോർഡിനോട് വിയോജിപ്പില്ലെന്നും തീർഥാടന കാലത്ത് എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡിൻ്റെ നടപടികളിൽ മന്ത്രി കെ.മുരളീധരൻ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സർക്കാരും

Continue Reading
ചാർട്ടേഡ് വിമാന വിവാദത്തിൽ വിശദീകരണവുമായി വി.ഡി.സതീശൻ
Kerala
0 min read
3.1k

ചാർട്ടേഡ് വിമാന വിവാദത്തിൽ വിശദീകരണവുമായി വി.ഡി.സതീശൻ

സെപ്റ്റംബർ 23, 2026
0

ചാർട്ടേഡ് വിമാനയാത്രയെച്ചൊല്ലിയ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറത്തേക്കുള്ള യാത്രയ്ക്ക് സർക്കാർ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും പരിചയക്കാരനായ ഒരാളാണ് വിമാനം ഏർപ്പാടാക്കി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വിമാനം ഏർപ്പാടാക്കിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യാത്രയ്ക്ക് പണം മുടക്കിയ വ്യക്തിക്ക് പകരമായി യാതൊരു ഔദാര്യവും ചെയ്തുനൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും ഉൾപ്പെടെ രാജ്യത്തെ മറ്റു മുഖ്യമന്ത്രിമാരും

Continue Reading
ജമ്മു കശ്മീരിൽ കാറിനുള്ളിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മരിച്ച നിലയിൽ
India
1 min read
2.6k

ജമ്മു കശ്മീരിൽ കാറിനുള്ളിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മരിച്ച നിലയിൽ

സെപ്റ്റംബർ 23, 2026
0

ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജില്ലാ പൊലീസ് ആസ്ഥാനത്തിന് കീഴിൽ സേവനമനുഷ്ഠിച്ചിരുന്ന ഹെഡ് കോൺസ്റ്റബിൾ ഫരീദ് അഹമ്മദും സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ മുഹമ്മദ് യാഖൂബുമാണ് മരിച്ചത്. ചൊവ്വാഴ്ച ബട്ടോട്ട് സന മേഖലയിലെ സിയാറത്ത് മോറിന് സമീപം JK-19/5299 നമ്പർ ഫിയറ്റ് ഫിയാസ് കാറിനുള്ളിലാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം

Continue Reading