ടിക്കറ്റില്ലാ യാത്രയ്ക്ക് പിടിവീണു; അഞ്ച് മാസത്തിനിടയിൽ കുടുങ്ങിയത് 18 ലക്ഷം പേർ
ടിക്കറ്റില്ലാതെയോ സാധുവല്ലാത്ത യാത്രാരേഖകളുമായോ യാത്ര ചെയ്യുന്നവർക്കെതിരായ പരിശോധന ശക്തമാക്കി സെൻട്രൽ റെയിൽവേ. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിനിടെ 18.03 ലക്ഷം കേസുകളാണ് കണ്ടെത്തിയത്. ഇവരിൽ നിന്ന് ₹140.81 കോടി പിഴ ഈടാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 17.19 ലക്ഷം കേസുകളിലായി ₹100.50 കോടി പിഴയാണ് ഈടാക്കിയത്. കേസുകളുടെ എണ്ണം ഏകദേശം അഞ്ച് ശതമാനം മാത്രമാണ് വർധിച്ചതെങ്കിലും പിഴയിനത്തിലെ വരുമാനം 40 ശതമാനത്തിലധികം ഉയർന്നു. ടിക്കറ്റില്ലാ
മാസപ്പടി കേസ്: ശശിധരൻ കർത്തയുടെ ഡയറിയിൽ വി.ഡി. സതീശൻ്റെ പേരും
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വ്യവസായി ശശിധരൻ കർത്തയുടെ ഡയറിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. ഡയറിയിൽ സതീശൻ അഞ്ച് ലക്ഷം രൂപ വാങ്ങിയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഷോൺ ജോർജിൻ്റെ അവകാശവാദം. ഇക്കാര്യം എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖകളിൽനിന്നാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് എൽഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുകൾക്കൊപ്പമാണ് സതീശൻ്റെ പേരുള്ളതെന്നും ഷോൺ ജോർജ് പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ
ഏഷ്യൻ ഗെയിംസ് 2026; വുഷുവിൽ റോഷിബിന ദേവിക്ക് വെള്ളി
ഏഷ്യൻ ഗെയിംസിൻ്റെ അഞ്ചാം ദിനത്തിൽ ഇന്ത്യയ്ക്ക് വെള്ളിത്തുടക്കം. വനിതകളുടെ 60 കിലോഗ്രാം സാൻഡ വിഭാഗത്തിൽ ഇന്ത്യയുടെ റോഷിബിന ദേവി വെള്ളി മെഡൽ നേടി. ഫൈനലിൽ ചൈനയുടെ ഴാങ് ഷിയോവോയുവിനോട് 0-2ന് തോറ്റാണ് റോഷിബിന വെള്ളിയിൽ ഒതുങ്ങിയത്. മണിപ്പൂർ സ്വദേശിയായ റോഷിബിനയുടെ ഏഷ്യൻ ഗെയിംസിലെ മൂന്നാം മെഡലാണിത്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2022ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടിയിരുന്നു. നാലാം ദിനത്തിൽ ഇന്ത്യ അഞ്ച് മെഡലുകൾ നേടിയിരുന്നു.
ഷി ജിൻപിങ്ങിന് ഗംഭീര വരവേൽപ്പ്; വിമാനത്താവളത്തിലെത്തി ട്രംപ്
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് അമേരിക്കയിലെത്തി. ബുധനാഴ്ച വൈകിട്ട് മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ ഷിയും ചൈനീസ് പ്രഥമ വനിത പെങ് ലിയുയാനും എത്തി. യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ചേർന്നാണ് ഇരുവരെയും വിമാനത്താവളത്തിൽ സ്വീകരിച്ചത്. വിദേശരാജ്യത്തലവനെ യുഎസ് പ്രസിഡണ്ട് നേരിട്ട് വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നത് അപൂർവമാണ്. ഷിയുടെ സന്ദർശനം യുഎസ്-ചൈന ബന്ധത്തിലെ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ഉച്ചകോടിയുടെ
ഡൽഹിയിലെ പൊതുപാർക്കുകളിൽ സുരക്ഷാ നിയന്ത്രണം ശക്തമാക്കും
കൽക്കാജി മന്ദിറിന് സമീപത്തെ ആസ്ഥ കുഞ്ച് പാർക്കിൽ 17കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ ഡൽഹിയിലെ പൊതുപാർക്കുകളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) നിർദേശം നൽകി. സൂര്യാസ്തമയത്തിന് ശേഷം ഒന്നിലധികം പ്രവേശന കവാടങ്ങളുള്ള പാർക്കുകളിൽ തിരഞ്ഞെടുത്ത പ്രധാന ഗേറ്റുകളിലൂടെ മാത്രമാകും പ്രവേശനം അനുവദിക്കുക. പ്രധാന കവാടങ്ങളിലും സുരക്ഷിതമല്ലെന്ന് കണ്ടെത്തുന്ന സ്ഥലങ്ങളിലും അധിക സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കും. പാർക്കുകളിലെ ഇരുണ്ട ഭാഗങ്ങൾ കണ്ടെത്തി അടിയന്തരമായി ലൈറ്റുകളും ഫ്ലഡ്‌ലൈറ്റുകളും സ്ഥാപിക്കും.
കർണാടകയിലെ എസ്‌ഐആർ: പ്രകാശ് രാജിൻ്റെ നേതൃത്വത്തിൽ 10 ദിവസത്തെ ‘പ്രതിരോധ യാത്ര’
ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധന (എസ്‌ഐആർ) സംബന്ധിച്ച ആശങ്കകൾ ഉയർത്തി നടൻ പ്രകാശ് രാജിൻ്റെ നേതൃത്വത്തിൽ 10 ദിവസത്തെ ‘എസ്‌ഐആർ പ്രതിരോധ യാത്ര’ ആരംഭിച്ചു. സെപ്റ്റംബർ 23ന് കലബുറഗിയിലെ രാമനഗർ നാടോടി കോളനിയിൽ ബി.ആർ. അംബേദ്കറിൻ്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയായിരുന്നു യാത്രയുടെ തുടക്കം. സംസ്ഥാനത്തെ ചേരിപ്രദേശങ്ങൾ, പിന്നാക്ക വിഭാഗങ്ങളുടെ കോളനികൾ, വിവിധ പോളിങ് ബൂത്തുകൾ എന്നിവിടങ്ങളിലെത്തി വോട്ടർപട്ടികയിലെ മാറ്റങ്ങൾ നേരിട്ട് പരിശോധിക്കുകയാണ് യാത്രയുടെ ലക്ഷ്യം. 2002ലെ വോട്ടർപട്ടികയുമായി
മെട്രോ ട്രാക്കിലേക്ക് വീണ 40കാരനെ സുരക്ഷാ ജീവനക്കാർ രക്ഷപ്പെടുത്തി; സംഭവം രാജാജിനഗറിൽ
രാജാജിനഗർ മെട്രോ സ്റ്റേഷനിൽ ബുധനാഴ്ച വൈകിട്ട് 40കാരൻ ട്രാക്കിലേക്ക് വീണതിനെ തുടർന്ന് നേരിയ ആശങ്ക. വൈകിട്ട് നാലോടെയാണ് സംഭവം. രാജാജിനഗർ സ്വദേശിയായ ഇയാൾ ട്രെയിനിൽ കയറുന്നതിനിടെ അബദ്ധത്തിൽ ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു. എന്നാൽ ഇയാൾ ട്രാക്കിലേക്ക് ചാടാൻ ശ്രമിച്ചതാണെന്നാണ് ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥൻ പറയുന്നത്. സംഭവസമയത്ത് ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുകയോ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെടുകയോ ചെയ്തിരുന്നില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മെട്രോ സർവീസിനെ സംഭവം ബാധിച്ചില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ സുരക്ഷാ
ഉപ്പ് ഉപയോഗം 2030ഓടെ 30 ശതമാനം കുറയ്ക്കാനുള്ള പദ്ധതിയുമായി കർണാടക സർക്കാർ
ജനങ്ങളുടെ ശരാശരി ഉപ്പ് ഉപയോഗം 2030ഓടെ 30 ശതമാനം കുറയ്ക്കാനുള്ള പദ്ധതിയുമായി കർണാടക സർക്കാർ. പ്രതിദിനം ഒരാൾ കഴിക്കുന്ന ഉപ്പിൻ്റെ അളവ് അഞ്ച് ഗ്രാമിൽ താഴെയാക്കുകയാണ് ലക്ഷ്യം. വീട്ടിലെ പാചകത്തിന് പുറമെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലൗഡ് കിച്ചണുകൾ, വഴിയോര ഭക്ഷണശാലകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവയിലും ഉപ്പ് ഉപയോഗം കുറയ്ക്കുന്നതാണ് പദ്ധതിയുടെ പ്രധാന ഭാഗം. 2030ഓടെ ഉപ്പ് ഉപയോഗം 30 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി യു.ടി.
കർണാടക കോൺഗ്രസ് എംഎൽഎ യശ്വന്തരായഗൗഡ വീണ്ടും രാജിക്കത്ത് നൽകി
വിജയപുര ജില്ലയിലെ ഇന്ദി, ചടച്ചൻ താലൂക്കുകളെ വരൾച്ചബാധിത പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ യശ്വന്തരായഗൗഡ പാട്ടീൽ വീണ്ടും രാജിക്കത്ത് നൽകി. നിയമസഭാ സ്പീക്കർ ജി.എസ്.പാട്ടീലിനാണ് രാജിക്കത്ത് കൈമാറിയത്. എന്നാൽ രാജിക്കത്ത് ചട്ടപ്രകാരമുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അത് സ്വീകരിച്ചില്ല. ഇതിന് മുമ്പ് ഓഗസ്റ്റ് മൂന്നിന് മന്ത്രിസഭാ വികസനത്തിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് യശ്വന്തരായഗൗഡ പാട്ടീൽ രാജിക്കത്ത് നൽകിയിരുന്നു. പാർട്ടി നേതൃത്വം ഇടപെട്ടതിനെ തുടർന്ന് പിന്നീട് രാജി പിൻവലിക്കുകയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ
ബെംഗളൂരുവിൽ നടപ്പാത കയ്യേറ്റങ്ങൾക്കെതിരെ നടപടി ശക്തം; 1,000 കിലോമീറ്റർ ഒഴിപ്പിച്ചു
ബാംഗ്ലൂർ നഗരത്തിലെ നടപ്പാത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) വീണ്ടും ഊർജിതമാക്കി. കൊടിഗേഹള്ളി ഗേറ്റിൽ നിന്ന് കൊടിഗേഹള്ളി സർക്കിൾ വരെയുള്ള ഭാഗത്തെ കയ്യേറ്റങ്ങൾ നോർത്ത് സിറ്റി കോർപറേഷൻ്റെ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നത് പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നഗരത്തിൽ 1,000 കിലോമീറ്റർ ദൂരത്തെ നടപ്പാത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. നടപ്പാതകളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട വഴിയോര കച്ചവടക്കാർക്ക് തുടർന്നും വ്യാപാരം നടത്തുന്നതിനായി പ്രത്യേക സോണുകൾ അനുവദിക്കുന്നതിനുള്ള നടപടികളും