രാജാജിനഗർ മെട്രോ സ്റ്റേഷനിൽ ബുധനാഴ്ച വൈകിട്ട് 40കാരൻ ട്രാക്കിലേക്ക് വീണതിനെ തുടർന്ന് നേരിയ ആശങ്ക. വൈകിട്ട് നാലോടെയാണ് സംഭവം. രാജാജിനഗർ സ്വദേശിയായ ഇയാൾ ട്രെയിനിൽ കയറുന്നതിനിടെ അബദ്ധത്തിൽ ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു. എന്നാൽ ഇയാൾ ട്രാക്കിലേക്ക് ചാടാൻ ശ്രമിച്ചതാണെന്നാണ് ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥൻ പറയുന്നത്. സംഭവസമയത്ത് ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുകയോ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെടുകയോ ചെയ്തിരുന്നില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മെട്രോ സർവീസിനെ സംഭവം ബാധിച്ചില്ല.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ സുരക്ഷാ ജീവനക്കാർ എമർജൻസി ട്രിപ്പ് സിസ്റ്റം പ്രവർത്തിപ്പിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് ഇയാളെ സ്റ്റേഷൻ കൺട്രോളർക്ക് കൈമാറി. കൺട്രോളർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. തുടർന്ന് ഇയാളെ സുബ്രഹ്മണ്യനഗർ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ബി.എം.ആർ.സി.എൽ സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Related Posts