നാളെ മുതൽ ബെംഗളൂരു നഗരത്തിൽ വേനൽ മഴയ്ക്ക് സാധ്യത. ബെംഗളൂരു നഗരത്തിന് ആശ്വാസമേകി, നാളെ മുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കർണാടകയിലെ പല ജില്ലകളിലും വേനൽ മഴ ലഭിച്ചുതുടങ്ങിയെങ്കിലും സംസ്ഥാന തലസ്ഥാനത്ത് ഉയർന്ന താപനില തുടരുകയാണ്.

കർണാടകയിൽ പൊതുവെ പ്രീ-മൺസൂൺ കാലാവസ്ഥ തുടങ്ങിയിട്ടുണ്ട്. നിലവിൽ ഇരുപതിലധികം ജില്ലകളിൽ വേനൽമഴ ലഭിക്കുന്നുണ്ട്. എന്നാൽ ബെംഗളൂരുവിൽ ഇതുവരെ വേനൽമഴ എത്തിയിട്ടില്ല. ഈ ആഴ്ച ബെംഗളൂരുവിൽ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെട്ടു. ഏപ്രിൽ 22ന് കർണാടകയുടെ പല ഭാഗങ്ങളിലും പ്രീ-മൺസൂൺ മഴ ലഭിച്ചെങ്കിലും, സംസ്ഥാനത്ത് ചൂടിന് കുറവൊന്നും ഉണ്ടായില്ല.

Related Posts